2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

Written By:

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി. സെപ്തംബറില്‍ ആരംഭിക്കാനിരിക്കുന്ന ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായാണ് കയെന്റെ പുതിയ പതിപ്പിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

2002 ല്‍ അവതരിച്ച കയെന്‍ എസ്‌യുവിയുടെ 760,000 യൂണിറ്റുകളെയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇതുവരെയും വിപണിയില്‍ വിറ്റത്. കാഴ്ചയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് മൂന്നാം തലമുറ പോര്‍ഷ കയെന് ലഭിച്ചിരിക്കുന്നത്.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

പുതിയ ചാസി സെറ്റപ്പും, അലൂമിനിയം ബോഡി ഘടനയും പുതിയ കയെന്റെ ഭാരം ഗണ്യമായി കുറച്ചിട്ടുണ്ട്. കയെന്‍, കയെന്‍ എസ് എന്നീ രണ്ട് വേര്‍ഷനുകളിലാണ് പുതിയ പതിപ്പ് ലഭ്യമാവുക.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

ഇരു വേര്‍ഷനുകളും ഒരുങ്ങുന്നത് V6 പെട്രോള്‍ എഞ്ചിനിലാണ്. 335 bhp കരുത്തും 450 Nm torque ഉം പരമാവധി ഉത്പാദപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് പോര്‍ഷ കയെന്റെ പവര്‍ഹൗസ്.

Recommended Video - Watch Now!
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

പുതിയ കയെന്‍ എസില്‍ ഉള്‍പ്പെടുന്നത് 433 bhp കരുത്തും 550 Nm torque ഉം ഏകുന്ന 2.9 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V6 എഞ്ചിനാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു വേര്‍ഷനിലും പോര്‍ഷ ലഭ്യമാക്കുന്നത്.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

ഫോര്‍-വീല്‍-ഡൈവില്‍ ഒരുങ്ങുന്ന പോര്‍ഷ കയെനില്‍ ഓണ്‍-റോഡ്, മഡ്, ഗ്രാവല്‍, സാന്‍ഡ്, റോക്ക് എന്നീ നാല് ഡ്രൈവിംഗ് മോഡുകളാണ് ലഭ്യമാകുന്നതും.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പോര്‍ഷ കയെന് വേണ്ടത് 6.2 സെക്കന്‍ഡാണ്. മണിക്കൂറില്‍ 245 കിലോമീറ്റാറാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

അതേസമയം, 5.2 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പോര്‍ഷ കയെന്‍ എസ് കൈവരിക്കും.

2018 പോര്‍ഷ കയെന്‍ മറയ്ക്ക് പുറത്ത് എത്തി

മണിക്കൂറില്‍ 265 കിലോമീറ്ററാണ് കയെന്‍ എസിന്റെ ഉയര്‍ന്ന വേഗത.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
2018 Porsche Cayenne Unveiled. Read in Malayalam.
Story first published: Thursday, August 31, 2017, 15:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark