ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

Written By:

കാത്തിരിപ്പിനൊടുവില്‍ ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തിൽ വന്നു. പുതിയ ജിഎസ്ടി ഘടന, രാജ്യത്തെ നികുതി നയം ഏകീകൃതമാക്കുന്നതിന് ഒപ്പം, എക്‌സൈസ് തീരുവയും മൂല്യവര്‍ധിത നികുതിയും നിര്‍ത്തലാക്കിയിരിക്കുകയാണ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

എന്നാല്‍ ജിഎസ്ടി സംബന്ധിച്ച് വാഹന വിപണിയില്‍ ഇപ്പോഴും ഒട്ടേറെ ആശങ്കകളും സംശയങ്ങളും തുടരുന്നു. കാറുകളുടെയും എസ്‌യുവികളുടെയും വിലയില്‍ ജിഎസ്ടി എത്രത്തോളം മാറ്റം വരുത്തും? പുതിയ നികുതി ഘടനയില്‍ ഏതൊക്കെ കാറുകള്‍ക്ക് വില കുറയും, ഏതൊക്കെ കാറുകള്‍ക്ക് വില കൂടും? പരിശോധിക്കാം-

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

സബ് 4-മീറ്റര്‍ വാഹനങ്ങള്‍: 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ താഴെ-

1200 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള സബ് 4-മീറ്റര്‍ പെട്രോള്‍ കാറുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ളത്. ബെസ്റ്റ് സെല്ലിംഗ് കാറുകളായ മാരുതി ആള്‍ട്ടോ, മാരുതി ബലെനോ, മാരുതി ഡിസൈര്‍, ഹ്യുണ്ടായി i20, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഫോക്‌സ് വാഗണ്‍ പോളോ, ടാറ്റ ടിയാഗോ, ടാറ്റ ടിഗോര്‍, ടൊയോട്ട എത്തിയോസ് ലിവ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളും സബ് 4-മീറ്റര്‍ പെട്രോള്‍ സെഗ്മന്റിലാണ് ഉള്‍പ്പെടുന്നത്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ സബ് 4-മീറ്റര്‍ ഹാച്ച്ബാക്കുകളിലും, സെഡാനുകളിലും എസ് യു വികളിലും 31.5 ശതമാനമാണ് നികുതി. എക്‌സൈസ് തീരുവയും, മൂല്യ വര്‍ധിത നികുതികളും ഇതില്‍ ഉള്‍പ്പെടും.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോട് കൂടി, സബ് 4-മീറ്റര്‍ പെട്രോള്‍ കാറുകളില്‍ 29 ശതമാനം നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത് (28 ശതമാനം നികുതി + ഒരു ശതമാനം അധിക സെസ്).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

അതിനാല്‍ സബ് 4-മീറ്റര്‍ പെട്രോള്‍ കാറുകളില്‍ 2.5 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തും (ഇന്‍ഷൂറന്‍സ്, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ക്ക് മുമ്പ്).

എല്ലാ സബ് 4-മീറ്റര്‍ വാഹനങ്ങളും: 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ താഴെ-

രാജ്യത്ത് പ്രചാരമുള്ള മറ്റൊരു കാര്‍ വിഭാഗമാണ് സബ് 4-മീറ്റര്‍ ഡീസല്‍ സെഗ്മന്റ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

രാജ്യത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക്, സബ്-കോമ്പാക്ട് എസ്‌യുവി ശ്രേണികളിലേക്കുള്ള സംഭാവനയില്‍ ഏറിയ പങ്കും സബ് 4-മീറ്റര്‍ ഡീസല്‍ സെഗ്മന്റില്‍ നിന്നുമാണ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

മാരുതി വിതാര ബ്രെസ്സ, മാരുതി ഡിസൈര്‍ ഡീസല്‍, ഹ്യുണ്ടായി i20 ഡീസല്‍, മഹീന്ദ്ര TUV 300, മഹീന്ദ്ര KUV 100, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഡീസല്‍, ടാറ്റ ടിഗോര്‍ ഡീസല്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിങ്ങനെ നീളുന്നതാണ് സബ് 4-മീറ്റര്‍ ഡീസല്‍ സെഗ്മന്റ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 33.25 ശതമാനമാണ് സെഗ്മന്റിലെ ഹാച്ച്ബാക്കുകളിലും സെഡാനുകളിലും, എസ്‌യുവികളിലും രേഖപ്പെടുത്തുന്ന നികുതി.

പുതിയ ജിഎസ്ടി ഘടന പ്രകാരം, 31 ശതമാനം നികുതിയാണ് സബ് 4-മീറ്റര്‍ ഡീസല്‍ സെഗ്മന്റ് ഡീസല്‍ കാറുകളില്‍ ചുമത്തുക (28 ശതമാനം നികുതി + 3 ശതമാനം അധിക സെസ്).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ഈ വിഭാഗത്തില്‍ 2.25 ശതമാനം വിലക്കുറവാകും ജൂലായ് ഒന്ന് മുതല്‍ സബ് 4-മീറ്റര്‍ ഡീസല്‍ കാറുകളില്‍ രേഖപ്പെടുത്തുക.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

എല്ലാ സബ് 4-മീറ്റര്‍ വാഹനങ്ങള്‍: 1.5 ലിറ്റര്‍ ശേഷിക്ക് മുകളിലുള്ള ഡീസല്‍ എഞ്ചിനുകളും, 1.2 ലിറ്റര്‍ ശേഷിക്ക് മുകളിലുള്ള പെട്രോള്‍ എഞ്ചിനുകളും -

1.2 ലിറ്റര്‍ 1.5 ലിറ്റര്‍ എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള പെട്രോള്‍, ഡീസല്‍ കാറുകള്‍ സബ് 4-മീറ്റര്‍ സെഗ്മന്റിന് കീഴില്‍ ഇടംപിടിക്കുന്നത് വളരെ അപൂര്‍വമാണ്. ഫോര്‍ഡ് 1.5 ലിറ്റര്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, 1.4 ലിറ്റര്‍ ഓട്ടോമാറ്റിക് ഹ്യുണ്ടായി i20 മോഡലുകളാണ് സെഗ്മന്റിലെ സാന്നിധ്യം.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 44.7 ശതമാനം നികുതിയാണ് ഈ വിഭാഗത്തിലെ ഹാച്ച്ബാക്കുകളിലും സബ് കോമ്പാക്ട് എസ്‌യുവികളിലും, സബ് കോമ്പാക്ട് സെഡാനുകളിലും ചുമത്തുന്നത് (എക്‌സൈസ് തീരുവ, മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ജൂലായ് ഒന്ന് മുതല്‍ 43 ശതമാനം നികുതിയാകും ഈ സെഗ്മന്റിന് കീഴിലുള്ള കാറുകളില്‍ രേഖപ്പെടുത്തുക (28 ശതമാനം നികുതി + 15 ശതമാനം അധിക സെസ്). 1.7 ശതമാനമെന്ന നേരിയ കുറവ് മാത്രമാകും ഈ സെഗ്മന്റിന് കീഴിലെ കാര്‍ വിലകളില്‍ വന്നെത്തുക.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

4 മീറ്ററിന് മുകളിലുള്ള കാറുകള്‍ (എസ്‌യുവികള്‍ ഉള്‍പ്പെടില്ല)-

4-മീറ്റര്‍ സെഗ്മന്റിന് കീഴിലാണ് 1.2 ലിറ്ററിന് മുകളിലുള്ള പെട്രോള്‍, 1.5 ലിറ്ററിന് മുകളിലുള്ള ഡീസല്‍ കാറുകള്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത്. സെഡാനുകളും വലിയ ഹാച്ച്ബാക്കുകളുമാണ് സെഗ്മന്റിലെ അംഗങ്ങള്‍.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ഹോണ്ട സിറ്റി, മാരുതി സിയാസ് മുതല്‍ മിനി 5-ഡോര്‍, മെര്‍സിഡീസ് ബെന്‍സ് E ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് S ക്ലാസുകള്‍ വരെ സെഗ്മന്റിലെ താരങ്ങളാണ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 51.6 ശതമാനം നികുതിയാണ് സെഗ്മന്റിന് കീഴിലെ കാറുകളില്‍ ചുമത്തുന്നത് (എക്‌സൈസ് തീരുവ, മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ).

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോട് കൂടി നികുതി നിരക്ക് 43 ശതമാനമായാണ് സെഗ്മന്റിലെ കാറുകളില്‍ രേഖപ്പെടുത്തുക (28 ശതമാനം നികുതി + 15 ശതമാനം അധിക സെസ്).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ജൂലായ് ഒന്ന് മുതല്‍ 8.6 ശതമാനം വിലക്കുറവാണ് ഈ വിഭാഗത്തില്‍ നിന്നുമുള്ള കാറുകള്‍ക്ക് ലഭിക്കുക. ഈ വിഭാഗത്തില്‍ നിന്നുള്ള വലിയ സെഡാനുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഇനി സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നതും.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

4 മീറ്ററിന് മുകളിലുള്ള എല്ലാ എസ്‌യുവികളും-

മെര്‍സിഡീസ് ബെന്‍സ് GLC, ഔടി Q7, ഫോര്‍ഡ് എന്‍ഡവര്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, ടൊയോട്ട ഫോര്‍ച്ച്യൂണര്‍, മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര XUV 500, ടാറ്റ ഹെക്‌സ ഉള്‍പ്പെടുന്നതാണ് ഈ സെഗ്മന്റ്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 55 ശതമാനം നികുതിയാണ് ഈ വിഭാഗത്തിലെ എസ്‌യുവികളില്‍ ചുമത്തുന്നത്. പുതിയ ജിഎസ്ടി ഘടനയില്‍ സെഗ്മന്റിലെ കാര്‍ നികുതി നിരക്ക് 43 ശതമാനമായാണ് നിജപ്പെടുക (28 ശതമാനം + 15 ശതമാനം അധിക സെസ്).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ജൂലായ് ഒന്ന് മുതല്‍ ഈ വിഭാഗത്തിലെ എസ്‌യുവികളില്‍ 12 ശതമാനം വിലക്കുറവ് രേഖപ്പെടുത്തും.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ഹൈബ്രിഡുകള്‍-

രാജ്യാന്തര തലത്തില്‍ പ്രചാരം വര്‍ധിക്കുന്ന ഹൈബ്രിഡ് കാറുകളുടെ ചുവട് പിടിച്ച് ഇന്ത്യയിലും ഒരുപിടി താരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ടൊയോട്ട കാമ്രി, ടൊയോട്ട പ്രിയുസ്, ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്, വോള്‍വോ XC90 T8 (പ്ലഗ്-ഇന്‍ ഹൈബ്രിഡ്), ലെക്‌സസ് RX450h SUV, ലെക്‌സസ് ES300h സെഡാന്‍ മോഡലുകളാണ് ഇന്ത്യന്‍ ഹൈബ്രിഡുകള്‍.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 30.3 ശതമാനമാണ് ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള നികുതി. പുതിയ ജിഎസ്ടി നിരക്ക് പ്രാകരം, ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ 43 ശതമാനമായാകും നികുതി രേഖപ്പെടുത്തുക (28 ശതമാനം നികുതി + 15 ശതമാനം അധിക സെസ്).

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

ഇലക്ട്രിക് കാറുകള്‍-

നിലവില്‍ മഹീന്ദ്ര ഇലക്ട്രിക് മാത്രമാണ് മുഖ്യധാര ഇലക്ട്രിക് കാറുകളെ ഇന്ത്യയില്‍ അണിനിരത്തുന്നത്. 5-ഡോര്‍ വേര്‍ഷന്‍ മഹീന്ദ്ര e2o, മഹീന്ദ്ര eVerito മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമായ ഇലക്ട്രിക് കാറുകള്‍.

ജിഎസ്ടി; ഏതൊക്കെ കാറുകള്‍ക്ക് വില കൂടും, ഏതൊക്കെ കാറുകള്‍ക്ക് വില കുറയും? — അറിയേണ്ടതെല്ലാം

നിലവില്‍ 20.5 ശതമാനമാണ് ഇലക്ട്രിക് കാറുകള്‍ക്ക് മേലുള്ള നികുതി. പുതിയ നികുതി ഘടന പ്രകാരം 12 ശതമാനം മാത്രമാകും ഇലക്ട്രിക് കാറുകള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി.

തത്ഫലമായി ഇലക്ട്രിക് കാറുകളുടെ വിലയില്‍ 7.5 ശതമാനം വിലക്കുറവാണ് വിപണിയില്‍ രേഖപ്പെടുത്തുക.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Post GST Car Price. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark