കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിൽ കുറഞ്ഞത് 1 ലക്ഷം രൂപ!

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും കാറുകളുടെ വില പുതുക്കി. ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പശ്ചാത്തലത്തിലാണ് ടൊയോട്ടുടെ പുതിയ നടപടി.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

ജിഎസ്ടിയുടെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ്, ഹൈബ്രിഡ് മോഡലുകള്‍ക്ക് ഒഴികെ മറ്റ് മോഡലുകളുടെയെല്ലാം വില ടൊയോട്ട കുറച്ചത്. അതേസമയം, ജിഎസ്ടിക്ക് മുമ്പ് സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന നികുതി ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് ടൊയോട്ട കാറുകളുടെ വില കുറഞ്ഞിരിക്കുന്നതും.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

ജിഎസ്ടി പശ്ചാത്തലത്തില്‍ 65000 രൂപ വിലക്കുറവിലാണ് ടൊയോട്ട ലിവ എത്തുന്നത്. അതേസമയം, 75000 രൂപ വിലക്കുറവ് രേഖപ്പെടുത്തി ടെയോട്ട എത്തിയോസും സാന്നിധ്യമറിയിക്കുന്നു.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

61000 രൂപ വിലക്കുറവുമായി എത്തിയോസ് ക്രോസും, 3.33 ലക്ഷം രൂപ വിലക്കുറവില്‍ ക്രാമ്രി പെട്രോളും ടൊയോട്ട നിരയില്‍ എത്തുന്നു.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയിൽ 1.37 ലക്ഷം രൂപ വരെയാണ് ടൊയോട്ട വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

4-മീറ്ററില്‍ കൂടതല്‍ വലുപ്പമേറിയ എസ്‌യുവികളില്‍ നിശ്ചയിച്ചിരിക്കുന്ന 43 ശതമാനം ജിഎസ്ടി നിരക്ക്, ടെയോട്ട എസ് യു വികളുടെ വിലയെയും സ്വാധീനിച്ചിരിക്കുകയാണ്.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

തത്ഫലമായി 3.26 ലക്ഷം രൂപ വിലക്കുറവില്‍ ടൊയോട്ട ഫോര്‍ച്ച്യൂണറും, 12.29 ലക്ഷം രൂപ വിലക്കുറവില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയും വിപണിയില്‍ എത്തുന്നു.

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

എന്നാല്‍ ഹൈബ്രിഡ് മോഡലുകള്‍ക്ക് മേല്‍ നിശ്ചയിച്ചിരിക്കുന്ന വര്‍ധിച്ച നികുതി നിരക്ക്, പ്രിയുസ് കാമ്രി ഹൈബ്രിഡുകളുടെ വില വര്‍ധനവിലേക്ക് നയിച്ചിരിക്കുകയാണ്

കാറുകളുടെ വില വെട്ടിക്കുറച്ച് ടൊയോട്ട; ഇന്നോവയിലും ആള്‍ട്ടിസിലും കുറഞ്ഞത് 2 ലക്ഷം രൂപ!

ടൊയോട്ട പ്രിയുസിന് 75000 രൂപ വിലവര്‍ധിക്കുമ്പോള്‍, 1.58 ലക്ഷം രൂപയുടെ വിലവര്‍ധനവാണ് ടൊയോട്ട കാമ്രി ഹൈബ്രിഡില്‍ രേഖപ്പെടുത്തുന്നത്. വിലകള്‍ എല്ലാം മുംബൈ എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍... #ടോയോട്ട
English summary
Toyota Drops Prices Across Models, Hybrid Price Hiked. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark