ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

Written By:

"കാറുകളെ കുറിച്ച് ഒന്നുമറിയാത്ത നിങ്ങള്‍, എന്തിനാണ് പാസഞ്ചര്‍ കാര്‍ ഡിവിഷന്‍ ആരംഭിച്ചത്?" - രത്തന്‍ ടാറ്റയോടുള്ള ഫോര്‍ഡിന്റെ ചോദ്യമായിരുന്നു ഇത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകളെ സ്വന്തമാക്കി രത്തന്‍ ടാറ്റ ഇതിന് മറുപടിയേകി.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ഫോര്‍ഡിനോടുള്ള ടാറ്റയുടെ പ്രതികാരം -

1999 ല്‍, ഇന്ത്യന്‍ നിര്‍മ്മിത ഇന്‍ഡിക്ക ഹാച്ച്ബാക്കുകളിലൂടെ ടാറ്റ പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് കടന്നത്. ആദ്യ വരവില്‍ ടാറ്റ ഇന്‍ഡിക്ക സമ്പൂര്‍ണ പരാജയമായിരുന്നു.

Recommended Video - Watch Now!
2017 Mercedes New GLA India Launch In Malayalam - DriveSpark മലയാളം
ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ഇന്‍ഡിക്കയിന്മേലുള്ള ടാറ്റയുടെ എല്ലാ പ്രതീക്ഷയും അണഞ്ഞപ്പോള്‍, രത്തന്‍ ടാറ്റ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഫോര്‍ഡ്. ടാറ്റയുടെ പാസഞ്ചര്‍ ശ്രേണിയില്‍ ഫോര്‍ഡ് താത്പര്യം വ്യക്തമാക്കിയതിന് പിന്നാലെ രത്തന്‍ ടാറ്റയും സംഘവും ഡെട്രോയിറ്റിലേക്ക് പറന്നു.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ഫോര്‍ഡ് ആസ്ഥാനമായ ഡെട്രോയിറ്റ്, അമേരിക്കയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ കേന്ദ്രവുമാണ്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ടാറ്റ ഗ്രൂപ്പ് പ്രതിനിധികളോടുള്ള ഫോര്‍ഡിന്റെ സമീപനം മോശമായിരുന്നു.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

"കാറുകളെ കുറിച്ച് ഒന്നുമറിയാത്ത നിങ്ങള്‍ എന്തിനാണ് പാസഞ്ചര്‍ കാറുകളിലേക്ക് കടന്നത്. ഫോര്‍ഡ് നിങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ സഹായമാണ് ഈ ഏറ്റെടുക്കല്‍" - ഫോര്‍ഡ് ചെയര്‍മാന്‍, ബില്‍ ഫോര്‍ഡ് രത്തന്‍ ടാറ്റയോട് പറഞ്ഞ വാക്കുകളാണിത്.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ഈ സംഭവത്തോടെ, ഫോര്‍ഡുമായുള്ള കരാര്‍ ഒപ്പിടുന്നതില്‍ നിന്നും രത്തന്‍ ടാറ്റ പിന്മാറി.

ആദ്യ തിരിച്ചടികള്‍ക്ക് ശേഷം പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റ മുന്നേറ്റം ആരംഭിച്ചു. ഇതേ കാലയളവില്‍ ഫോര്‍ഡിന് ചുവടുകള്‍ പിഴച്ചു.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

2008 ല്‍ ഫോര്‍ഡ് പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍, രത്തന്‍ ടാറ്റയാണ് സഹായവുമായി എത്തിയത്. ഫോര്‍ഡിന്റെ ആഢംബര ബ്രാന്‍ഡ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ വാങ്ങാന്‍ ടാറ്റ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ഇത്തവണ ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസില്‍ ബില്‍ ഫോര്‍ഡും സംഘവുമെത്തി. ചര്‍ച്ചയ്ക്ക് ഒടുവില്‍, 2.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (അക്കാലത്ത് 9300 കോടി രൂപ) വിലയില്‍ ഫോര്‍ഡിന്റെ ജാഗ്വാര്‍-ലാന്‍ഡ് റോവറുകളെ ടാറ്റ ഏറ്റെടുത്തു.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ഡിവിഷനുകളില്‍ നിന്നും കനത്ത ആഘാതമാണ് ഫോര്‍ഡ് നേരിട്ടിരുന്നത്. ജാഗ്വാര്‍ -ലാന്‍ഡ് റോവറിനെ ഏറ്റെടുത്ത ടാറ്റയോട് ഫോര്‍ഡ് എന്നും കടപ്പെട്ടിരിക്കുമെന്ന് ചര്‍ച്ചയില്‍ ബില്‍ ഫോര്‍ഡ് രത്തന്‍ ടാറ്റയോട് പറഞ്ഞു. നിലവില്‍ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ വിപണിയില്‍ ലാഭകരമായാണ് മുന്നേറുന്നത്.

ടാറ്റ എന്തിനാണ് ജാഗ്വാര്‍-ലാന്‍ഡ് റോവറിനെ സ്വന്തമാക്കിയത്? രത്തന്‍ ടാറ്റയുടെ പ്രതികാരത്തിന്റ കഥ

ടാറ്റ ക്യാപിറ്റല്‍ തലവനായിരുന്ന പ്രവീണ്‍ കാഡ്‌ലെയാണ് ഈ സംഭവം ആദ്യമായി പുറംലോകത്തെ അറിയിച്ചത്. 1999 ല്‍ ടാറ്റയുടെ ഫോര്‍ഡ് സന്ദര്‍ശന സംഘത്തില്‍ രത്തന്‍ ടാറ്റയ്ക്ക് ഒപ്പം പ്രവീണ്‍ കാഡ്‌ലെയും ഉണ്ടായിരുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
How Ratan Tata Took Revenge On Ford By Buying Out JLR. Read in Malayalam.
Story first published: Friday, July 28, 2017, 10:40 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark