'അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ?' — ചില കാരണങ്ങള്‍

Written By:

ഇന്ത്യന്‍ വിപണിയില്‍ മാരുതി സ്വിഫ്റ്റിന് പ്രത്യേകം മുഖവുര നല്‍കേണ്ട ആവശ്യമില്ല. ഹാച്ച്ബാക്ക് ശ്രേണിയില്‍ താരോദയങ്ങള്‍ പലത് കടന്ന് വന്നിട്ടും അന്നും ഇന്നും സ്വിഫ്റ്റിന്റെ പ്രചാരം കുറഞ്ഞിട്ടില്ല.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകളില്‍, മാരുതിയുടെ ടോപ്‌സെല്ലിംഗ് ആള്‍ട്ടോയെ മറികടന്ന് സ്വിഫ്റ്റ് മുന്നേറുന്ന ചിത്രമാണ് ലഭിച്ചിരിക്കുന്നത്. അതെന്താണ് എല്ലാവരും മാരുതി സ്വിഫ്റ്റിനോട് ഇത്ര താത്പര്യം കാണിക്കുന്നത്? പരിശോധിക്കാം-

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ്

മാരുതി എന്നതിനെക്കാളും ജനങ്ങള്‍ താത്പര്യപ്പെടുന്നത് സ്വിഫ്റ്റ് എന്ന ബ്രാന്‍ഡിംഗിനെ സ്വന്തമാക്കാനാണ്. ഏത് പ്രായക്കാര്‍ക്കും അനുയോജ്യമായ ഹാച്ച്ബാക്കാണ് മാരുതി സ്വിഫ്റ്റ്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

സ്വിഫ്റ്റിന്റെ പ്രചാരം വര്‍ധിക്കാന്‍ കാരണമായ നിര്‍ണായക ഘടകവും ഇത് തന്നെയാണ്. മാത്രമല്ല, പതിറ്റാണ്ട് പിന്നിടുന്ന സ്വിഫ്റ്റിന്റെ വില്‍പനപാരമ്പര്യത്തോട് മല്ലിടാന്‍ വിപണിയില്‍ ഏറെ എതിരാളികളുമില്ല.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

രാജ്യത്തെങ്ങുമുള്ള മാരുതിയുടെ ഉറപ്പ്

വില്‍പനാന്തര സേവനം ലഭ്യമാക്കുന്നതില്‍ മാരുതി തന്നെയാണ് ഇന്നും ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്. മാത്രമല്ല, സ്വിഫ്റ്റിന്റെ പാര്‍ട്‌സുകള്‍ നേടുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

നിലവില്‍ 1566 നഗരങ്ങളിലായി 3215 സര്‍വ്വീസ് സെന്ററുകളാണ് ഇന്ത്യയില്‍ മാരുതിയ്ക്ക് ഉള്ളത്. 1660 നഗരങ്ങളിലായി 2028 വില്‍പന കേന്ദ്രങ്ങളും മാരുതിയുടെയും സ്വിഫ്റ്റിന്റെയും പ്രചാരത്തിന് നിര്‍ണായകമാവുകയാണ്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

'സ്വിഫ്റ്റ്' ഡ്രൈവിംഗ്

ബലെനോ ആര്‍എസിന്റെ വരവ് വരെ മാരുതി നിരയില്‍ ഏറ്റവും സ്‌പോര്‍ടിയായ മോഡലായിരുന്നു സ്വിഫ്റ്റ്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ഇന്ത്യന്‍ നിരത്തില്‍ സ്വിഫ്റ്റ് കാഴ്ചവെക്കുന്ന സുഗമമായ നിയന്ത്രണവും സ്റ്റീയറിംഗ് ഫീഡ്ബാക്കും ആരാധകരെ സമ്പാദിക്കുന്നതില്‍ നിര്‍ണായകമായി.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പവര്‍ഹൗസുകളിലാണ് സ്വിഫ്റ്റ് ഒരുങ്ങുന്നത്. ഇരു വേര്‍ഷനുകളിലും മാരുതി നല്‍കുന്നത് മാനുവല്‍ ട്രാന്‍സ്മിഷനാണ് എന്നതാണ് വിപണിയില്‍ മാരുതി നേരിടുന്ന വിമര്‍ശനവും.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

എന്നാല്‍ 2017 സ്വിഫ്റ്റില്‍ ഈ പ്രശ്‌നവും പരിഹരിക്കപ്പെടും.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

സ്‌പോര്‍ടി ലുക്ക്

കാലത്തിനൊത്ത പ്രായാധിക്യം സ്വിഫ്റ്റ് ഡിസൈനില്‍ മാരുതി ഇന്നും നേരിടുന്നില്ല. 2005 ല്‍ ആദ്യമായി അവതരിച്ച സ്വിഫ്റ്റ് പോലും പഴഞ്ചന്‍ ഡിസൈനെന്ന് പറഞ്ഞ് തള്ളപ്പെടുന്നില്ല.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

വിദേശ വിപണികളില്‍ സ്വിഫ്റ്റ് സ്‌പോര്‍ട് എന്ന മോഡല്‍ ലഭ്യമാണെങ്കിലും, ഇന്ത്യന്‍ നിരത്തില്‍ സാധാരണ സ്വിഫ്റ്റ് തന്നെ ക്രമാതീതമായ സ്‌പോര്‍ടി ലുക്കിലാണ് പലപ്പോഴും ഒരുക്കപ്പെടുന്നതും.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

റീസെയില്‍

റീസെയില്‍ മൂല്യമാണ് സ്വിഫ്റ്റിന്റെ പ്രചാരം വര്‍ധിക്കുന്നിന്റെ മറ്റൊരു പ്രധാന ഘടകം. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള സ്വിഫ്റ്റിന്റെ ഡിമാന്‍ഡ് നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

Carwale നടത്തിയ പഠനം പ്രകാരം, റീസെയില്‍ വില്‍പനയില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റുകള്‍ക്ക് 85 ശതമാനം വരെ മൂല്യം ലഭിക്കുന്നു.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ഇന്ത്യൻ വിപണിയിൽ അഞ്ച് വര്‍ഷം പഴക്കമുള്ള സ്വിഫ്റ്റുകള്‍ക്ക് 65 ശതമാനം വരെയാണ് വില്‍പനയില്‍ മൂല്യം ലഭിക്കുന്നത്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ആദ്യ ഡീസല്‍ മോഡേണ്‍ ഹാച്ച്ബാക്ക്

CRDi ടെക്‌നോളജിയില്‍ ഒരുങ്ങിയ ആദ്യ മോഡേണ്‍ ഡീസല്‍ എഞ്ചിനാണ്, 2007 ല്‍ സ്വിഫ്റ്റ് ഡീസല്‍ ഹാച്ച്ബാക്ക് അവതരിക്കുമ്പോള്‍ മാരുതി നല്‍കിയത്. പിന്നാലെ ഹ്യുണ്ടായ് ഗെറ്റ്‌സും ഈ സാങ്കേതികത പിന്തുടര്‍ന്നു.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

എന്നാല്‍ 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനില്‍ മാത്രം ആശ്രയിക്കുന്ന സ്വിഫ്റ്റിന് വിമര്‍ശകരുമുണ്ട് ഏറെ.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

അനന്തമായ മോഡിഫിക്കേഷന്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഡിഫൈ ചെയ്യപ്പെടുന്ന കാറാണ് മാരുതി സ്വിഫ്റ്റ്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ബോഡി കിറ്റ്, റീമാപ്, എക്‌സ്‌ഹോസ്റ്റ്, ലൈറ്റ്, ഓഡിയോ, സസ്‌പെന്‍ഷന്‍, റിം, ടയര്‍ എന്നിങ്ങനെ നീളുന്ന സ്വിഫ്റ്റിന്റെ എല്ലാ ഘടകങ്ങളും മോഡിഫിക്കേഷന്‍ സാധ്യത തുറന്ന് നല്‍കുന്നു.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

ഇന്ന് സിസര്‍ ഡോറുകള്‍ വരെ കസ്റ്റമൈസേഷന്റെ ഭാഗമായി സ്വിഫ്റ്റില്‍ വന്ന് ചേരുന്നു.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

സുരക്ഷ?

മാരുതി കാറുകളിലെ സുരക്ഷ ഇന്നും ഒരു തര്‍ക്കവിഷയമാണ്. സുരക്ഷയെക്കാള്‍ ഏറെ ഇന്ധനക്ഷമതയിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ ശ്രദ്ധ ചെലുത്തുന്നതും.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

സുരക്ഷാ മുഖത്ത് രണ്ട് എയര്‍ബാഗുകളും, തെരഞ്ഞെടുത്ത മോഡലുകളില്‍ എബിഎസ്, ഇബിഡി ഓപ്ഷനുകളുമാണ് സ്വിഫ്റ്റില്‍ മാരുതി നല്‍കുന്നത്.

അതെന്താണ് എല്ലാരും മാരുതി സ്വിഫ്റ്റിനെ തെരഞ്ഞെടുക്കുന്നേ? ചില കാരണങ്ങള്‍

2016 ല്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ എയര്‍ബാഗ് ഇല്ലാത്ത സ്റ്റാന്‍ഡേര്‍ഡ് സ്വിഫ്റ്റ് നേടിയത് പൂജ്യം സ്റ്റാറായിരുന്നു. പിന്നീട് എല്ലാ വേരിയന്റുകളിലും എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി നല്‍കാനും മാരുതി ആരംഭിച്ചു.

കൂടുതല്‍... #മാരുതി
English summary
Reasons why people still buy the Maruti Swift. Read in Malayalam.
Story first published: Monday, June 5, 2017, 12:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark