ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

Written By:

ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിര്‍മ്മാതാക്കളാണ് റെനോ. ആദ്യം ഡസ്റ്ററിലൂടെയും പിന്നീട് ചെറു കാര്‍ ക്വിഡിലൂടെയും റെനോ വെട്ടിതെളിച്ച വിജയം, എതിരാളികളെ പോലും അതിശയിപ്പിച്ചു.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ഇപ്പോള്‍ പുതിയ പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവി ക്യാപ്ച്ചറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍. റെനോയുടെ ദീപാവലി സമ്മാനമാകും ക്യാപ്ച്ചര്‍.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

റഷ്യ പോലുള്ള ചില രാജ്യാന്തര വിപണിയില്‍ 'കപ്തൂര്‍' എന്ന് റെനോയുടെ ക്രോസ്ഓവര്‍ അറിയപ്പെടുമ്പോള്‍, യൂറോപ്യന്‍ വിപണിയില്‍ 'ക്യാപ്ച്ചര്‍' എന്നാണ് എസ്‌യുവി അറിയപ്പെടുന്നത്.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ക്ലിയോയുടെ അടിത്തറയിലാണ് ക്യാപ്ച്ചറിന്റെ യൂറോപ്യന്‍ പതിപ്പ് ഒരുങ്ങുന്നതും.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

എന്നാല്‍ ഇന്ത്യന്‍ വരവില്‍ ക്യാപ്ച്ചര്‍ ഒരല്‍പം മാറും. ഡസ്റ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ ക്രോസ്ഓവര്‍ എസ്‌യുവിയായാകും ആഭ്യന്തര വിപണിയില്‍ ക്യാപ്ച്ചര്‍ തലയുയര്‍ത്തുക.

Recommended Video
Tata Nexon Review: Specs
ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ഇന്ത്യന്‍ നിരയില്‍ ഡസ്റ്ററിന് മേലെ പ്രീമിയം പരിവേഷത്തിലാകും ക്യാപ്ച്ചര്‍ അവതരിക്കുകയെന്ന് റെനോ ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ 10 ലക്ഷത്തില്‍ പരം ക്യാപ്ച്ചറുകള്‍ രാജ്യാന്തര വിപണികളില്‍ വില്‍ക്കപ്പെട്ടു കഴിഞ്ഞു.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ക്യാപ്ച്ചര്‍ കുറിച്ചിരിക്കുന്ന വിജയം, ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് റെനോ.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

റെനോ ക്യാപ്ച്ചറിന്റെ വരവും ഭീഷണിയും

ക്യാപ്ച്ചറിന്റെ ഇന്ത്യന്‍ വരവ് ഏതൊക്കെ മോഡലുകള്‍ക്ക് ഭീഷണിയാകും? ഈ ചോദ്യം ഒരല്‍പം കുഴക്കും. കാരണം പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവി ടാഗാണ് ആശയക്കുഴപ്പത്തിന് കാരണവും.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ്, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, വരാനിരിക്കുന്ന നിസാന്‍ കിക്ക്‌സ് എന്നിവരെല്ലാം ക്യാപ്ച്ചറിന്റെ നോട്ടപ്പുള്ളികളാകും എന്നാണ് വിലയിരുത്തല്‍.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, C-Shaped എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, വലുപ്പമേറിയ ഫ്രണ്ട് ഗ്രില്‍, അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ക്യാപ്ച്ചറിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റിയോട് കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ഹൈലൈറ്റ്. സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിവയും ക്യാപ്ച്ചറിന്റെ ഇന്റീരിയര്‍ ഫീച്ചറുകളാണ്.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

1.6 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഒരുങ്ങിയാകും ക്യാപ്ച്ചര്‍ ഇന്ത്യയില്‍ എത്തുക. 12 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ക്യാപച്ചറിനെ റെനോ അവതരിപ്പിക്കുകയെന്നാണ് സൂചന.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

നിലവില്‍ കനത്ത മത്സരം ഉടലെടുത്തിരിക്കുന്ന കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കുള്ള ക്യാപ്ച്ചറിന്റെ വരവ്, സമവാക്യങ്ങളെ മാറ്റി മറിക്കുമെന്ന കാര്യം ഉറപ്പ്.

ജീപ് കോമ്പസിനുള്ള എതിരാളി ഒരുങ്ങി; ഈ ദീപാവലിക്ക് റെനോ ക്യാപ്ച്ചര്‍ എത്തും

5-സീറ്റര്‍ ക്രോസ്ഓവാര്‍ എസ്‌യുവിയാണ് ക്യാപ്ച്ചര്‍. റെനോയുടെ ചെന്നൈ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ക്യാപ്ച്ചര്‍ എസ്‌യുവി ആഭ്യന്തര വിപണിയിലേക്ക് കടക്കുക.

Image Source: AFP

കൂടുതല്‍... #റെനോ #renault #suv
English summary
Renault Captur launch by Diwali. Read in Malayalam.
Story first published: Saturday, September 2, 2017, 17:11 [IST]
Please Wait while comments are loading...

Latest Photos