ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

Written By:

ക്യാപ്ച്ചര്‍ എസ്‌യുവി ഇന്ത്യയില്‍ ഉടന്‍ എത്തുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. 2017 ല്‍ തന്നെ ക്യാപ്ച്ചര്‍ എസ് യുവി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ റെനോ, എസ്‌യുവിയുടെ ടീസര്‍ ദൃശ്യവും പുറത്ത് വിട്ടു.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

കോമ്പാക്ട് എസ്‌യുവി നിരയില്‍ ഡസ്റ്റര്‍ കൊണ്ടു തന്നെ റെനോ ശക്തമായ സാന്നിധ്യമാണ്. ഇന്ത്യന്‍ വരവില്‍ ഡസ്റ്ററിന് മേലെയായാകും ക്യാപ്ച്ചറിനെ റെനോ നല്‍കുക. ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമർപ്പണമാണ് ക്യാപ്ച്ചര്‍.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

ഡിസൈന്‍ മുഖത്ത് റെനോയുടെ വ്യക്തി മുദ്ര പതിപ്പിച്ചാണ് ക്യാപ്ച്ചര്‍ എത്തുക.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

റെനോയുടെ സിഗ്നേച്ചര്‍ ഐബ്രോയ്ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, C-Shaped എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ബ്ലാക് ബാര്‍, പരുക്കന്‍ ലുക്കിനായുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഫ്രണ്ട് പ്രൊഫൈലിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് ക്യാപ്ച്ചറും വന്നെത്തുക. 102 bhp കരുത്തേകുന്ന പെട്രോള്‍ എഞ്ചിനില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

അതേസമയം, 83.3 bhp, 108 bhp എന്നിങ്ങനെ രണ്ട് ട്യൂണ്‍ ഓപ്ഷനുകളാണ് ഡീസല്‍ എഞ്ചിനില്‍ ലഭ്യമാവുക. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ എഞ്ചിനുമായി റെനോ ബന്ധപ്പെടുത്തുക.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

ഫ്രണ്ട്-വീല്‍-ഡ്രൈവ്, ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷനുകളില്‍ ക്യാപ്ച്ചറിനെ റെനോ നല്‍കുമെന്നാണ് പ്രതീക്ഷ. പിന്നീടുള്ള ഘട്ടത്തില്‍ ഓട്ടോമാറ്റിക് സിവിടി, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും മോഡലില്‍ റെനോ ഒരുക്കുമെന്നും സൂചനയുണ്ട്.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് ഒപ്പമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളുമാണ് എസ്‌യുവിയുടെ പ്രധാന ഇന്റീരിയര്‍ വിശേഷങ്ങള്‍.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

10 ലക്ഷത്തിലേറെ ക്യാപ്ച്ചറുകളെ ഇതിനകം രാജ്യാന്തര വിപണികളില്‍ റെനോ വിറ്റുകഴിഞ്ഞു. പുതിയ എസ്‌യുവിയില്‍ ഹൈ ലെവല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും റെനോ ഒരുക്കും.

ഒരല്‍പം കൂടി കാത്തിരുന്നാല്‍ മതി; ക്യാപ്ച്ചറുമായി റെനോ വരുന്നു — പുതിയ എസ്‌യുവിയുടെ വിശേഷങ്ങള്‍

അടുത്തിടെയാണ് 300 ഡീലര്‍ഷിപ്പുകള്‍ എന്ന നാഴികക്കല്ല്, ഇന്ത്യയില്‍ റെനോ പിന്നിട്ടത്. ശക്തമായ സര്‍വീസ് ശൃഖലയുടെ പശ്ചാത്തലത്തില്‍ ക്യാപ്ച്ചറിന്റെ വരവിന് അനുകൂല സാഹചര്യമാണ് റെനോ ഒരുക്കിയിരിക്കുന്നതും.

കൂടുതല്‍... #റെനോ #renault #suv
English summary
Renault Captur India Launch Details Revealed. Read in Malayalam.
Story first published: Tuesday, August 29, 2017, 10:06 [IST]
Please Wait while comments are loading...

Latest Photos