സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

Written By:

റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍ പുറത്തിറങ്ങി. 10.90 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എത്തിയിരിക്കുന്നത്. സാന്‍ഡ്‌സ്റ്റോമിന് ലഭിച്ച ഇന്റീരിയര്‍-എക്‌സ്റ്റീരിയര്‍ അപഡേറ്റുകള്‍, സാധാരണ ഡസ്റ്ററില്‍ നിന്നും പുതിയ മോഡലിനെ വേറിട്ട് നിര്‍ത്തുന്നു.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

RxS ഡീസല്‍ 85PS, RxS ഡീസല്‍ 110PS എന്നീ രണ്ട് വേരിയന്റുകളിലായാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എസ്‌യുവി ലഭ്യമാവുക. യഥാക്രമം 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് വേരിയന്റുകളില്‍ ഇടംപിടിക്കുന്നത്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

10.90 ലക്ഷം രൂപയാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്റ്റോം RxS 85PS ന്റെ എക്‌സ്‌ഷോറൂം വില. 11.70 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്റ്റോം RxS 110PS ഷോറൂമുകളില്‍ എത്തുന്നത്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

ഡസ്റ്റര്‍ ബ്രാന്‍ഡിംഗ് നേടിയ ഫ്രണ്ട് ക്ലാഡിംഗിന് മാറ്റ് ബ്ലാക് ഫിനിഷാണ് റെനോ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഡോറുകള്‍ക്കും ടെയില്‍ഗെയ്റ്റിനും, ORVM കള്‍ക്കും സ്‌പെഷ്യല്‍ എഡിഷന്‍ സാന്‍ഡ്‌സ്‌റ്റോം ഡീക്കലുകള്‍ ലഭിച്ചിട്ടുണ്ട്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

പുതിയ ZODIAC 16 ഇഞ്ച് മെഷീന്‍ അലോയികളും, ബോഡി കളേര്‍ഡ് ഔട്ട്‌സൈഡ് ഡോര്‍ ഹാന്‍ഡിലുകളും പുതിയ ഡസ്റ്ററിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

എക്സ്റ്റീരിയര്‍ സാന്‍ഡ്‌സ്റ്റോം ബ്രാന്‍ഡിംഗിനോട് നീതി പുലര്‍ത്തുന്നതാണ് ഇന്റീരിയറും. സാന്‍ഡ്‌സ്‌റ്റോം ബ്രാന്‍ഡിംഗ് നേടിയതാണ് സീറ്റ് കവറുകളും ഫ്‌ളോര്‍ മാറ്റുകളും.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

ബ്ലാക്-ഗ്രെയ് കോമ്പിനേഷനിലാണ് ഇന്റീരിയര്‍ കളര്‍സ്‌കീം ഒരുങ്ങിയിരിക്കുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയര്‍ ഹൈലൈറ്റാണ്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

ഔട്ട്ബാക്ക് ബ്രോണ്‍സ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്ലാറ്റ് ഗ്രെയ് എന്നീ മൂന്ന് നിറഭേദങ്ങളിലാണ് ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം എഡിഷന്‍ ഒരുങ്ങുന്നത്.

സ്റ്റൈലന്‍ ലുക്കില്‍ പുതിയ റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോം ഇന്ത്യയില്‍; വില 10.90 ലക്ഷം രൂപ

108.5 bhp, 84 bhp എന്നിങ്ങനെ രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ട K95 1.5 dCi എഞ്ചിനാണ് റെനോ ഡസ്റ്റര്‍ സാന്‍ഡ്‌സ്‌റ്റോമിന്റെ പവര്‍ഹൗസ്.

കൂടുതല്‍... #renault #suv #new launch #റെനോ
English summary
Renault Duster Sandstorm Launched In India; Prices Start At Rs 10.90 lakh. Read in Malayalam.
Story first published: Friday, September 22, 2017, 7:57 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark