ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

Written By:

ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഡസ്റ്ററിനുശേഷം മറ്റൊരു ചെറു എസ്‌യുവിയുമായി എത്തുകയാണ് റിനോ. വിപണിപിടിത്തതിനു മുന്നോടിയായുള്ള ഈ പ്രീമിയം എസ്‌യുവിയുടെ പരീക്ഷണഘട്ടങ്ങൾ നടത്തി വരികയാണ് റിനോ.

To Follow DriveSpark On Facebook, Click The Like Button
ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

ഈ വർഷം അവസാനത്തോടെയായിരിക്കും പ്രീമിയം കോംപാക്ട് എസ്‌യുവി ക്യാപ്ചറിന്റെ ഇന്ത്യയിലുള്ള അരങ്ങേറ്റം. ക്യാപ്ചറിന്റെ എൻട്രി-ലെവൽ, ടോപ്പ് വേരിയന്റുകളെയാണ് ഇന്ത്യയിലെത്തിക്കുന്നത്.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

എൽഇഡി ഹെഡ്‌ലാമ്പ്, 16 ഇഞ്ച് അലോയ് വീൽ, ലെതർ സീറ്റ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ സവിശേഷതകളായിരിക്കും ടോപ്പ് വേരിയന്റിൽ ഉൾപ്പെടുക.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

സ്റ്റീൽ റിമ്മുകൾ, പ്രോജക്ടർ ഹെഡ്‌ലാമ്പ് എന്നിവയായിരിക്കും ലോവർ എന്റ് മോഡലുകളുടെ സവിശേഷത.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

ഡസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി നിർമാണം നടത്തുന്ന ഈ മോഡലിനെ ഡസ്റ്ററിനും മുകളിലായിട്ടായിരിക്കും ഇടം നൽകുക. കൂടാതെ ഡസ്റ്ററിനേക്കാളും വലുപ്പകൂടുതലുണ്ട് ഈ വാഹനത്തിന്.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

യൂറോപ്പിലും മിഡിൽ ഈസ്റ്റ് വിപണിയിലും വിൽക്കപ്പെടുന്നതായിട്ടുള്ള മോഡൽ ക്ലിയോ പ്ലാറ്റ്ഫോമിനെ ആധാരപ്പെടുത്തിയിട്ടുള്ളതാണെങ്കിൽ ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ക്യാപ്ചർ.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

റിനോയുടെ ചെന്നൈയിലുള്ള പ്ലാന്റിൽ വച്ച് പ്രാദേശികമായിട്ടാണ് ഈ മോഡലിന്റെ നിർമാണം. പൂർണമായും ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

1.6ലിറ്റർ, 2ലിറ്റർ പെട്രോൾ എൻജിനാണ് ആഗോള വിപണിയിലുള്ള ക്യാപ്ചറിന്റെ കരുത്ത്. എന്നാൽ ക്യാപ്ചറിന്റെ ഡീസൽ വകഭേദമായിരിക്കും ഇന്ത്യയിലെത്തിച്ചേരുക.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

ഈ വർഷം അവസാനത്തോടെയായിരിക്കും റിനോയുടെ ഈ പുതിയ പ്രീമിയം കോംപാക്ട് എസ്‌യുവിയുടെ ഇന്ത്യയിലുള്ള അരങ്ങേറ്റം.

ക്യാപ്ചർ-വിപ്ലവം സൃഷ്ടിക്കാൻ റിനോയുടെ പ്രീമിയം എസ്‌യുവി

ഹ്യുണ്ടായ് ക്രേറ്റ, ട്യൂസോൺ മോഡലുകളെ വെല്ലാനായിരിക്കും റിനോ പുതിയ പ്രീമിയം ചെറു എസ്‌യുവിയുമായി ഇന്ത്യയിലെത്തുന്നത്.

മൂന്നാം തലമുറ സ്വിഫ്റ്റ് ജപ്പാനിൽ അവതരിച്ചിരിക്കുന്നു. ഇന്ത്യയിലേക്കുള്ള വരവിനായി ഉറ്റുനോക്കിയിരിക്കുന്ന ഈ മൂന്നാം തലമുറക്കാരനെ അടുത്തറിയാം ഈ ഇമേജുകൾ വഴി.

കൂടുതല്‍... #റിനോ #renault
English summary
Renault Kaptur Spied Testing In India
Story first published: Monday, February 6, 2017, 16:47 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark