ഇത് സ്‌റ്റൈലന്‍ ആഘോഷം; റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ എത്തി

Written By:

റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 3.43 ലക്ഷം രൂപ ആരംഭവിലയിലാണ് റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ എത്തിയിരിക്കുന്നത്. 

To Follow DriveSpark On Facebook, Click The Like Button
റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ എത്തി

53 bhp, 67 bhp കരുത്തേകുന്ന 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഒരുങ്ങുന്നത്. അതേസമയം, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് മോഡലില്‍ റെനോ ലഭ്യമാക്കുന്നതും.

റെനോ ക്വിഡ് ആനിവേഴ്‌സറി എഡിഷന്‍ വില

Renault Kwid Anniversary Edition Price List

 Variant  Price
KWID RXL 0.8L SCe   Rs 3,42,800 
KWID RXT 0.8L SCe   Rs 3,76,400 
KWID RXL 1.0L SCe   Rs 3,64,400 
KWID RXT 1.0L SCe   Rs 3,97,900 

റെഗുലര്‍ ക്വിഡ് ഹാച്ച്ബാക്കിന്റെ ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയതാണ് റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍. ഇന്റീരിയറിലും, എക്സ്റ്റീരിയറിലും കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ നേടിയെത്തുന്ന പുതിയ മോഡല്‍, ഇന്ത്യയില്‍ വിജയകരമായി ചുവട് ഉറപ്പിച്ച ക്വിഡിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്നു.

കോണ്‍ട്രാസ്റ്റ് റെഡ്-വൈറ്റ് പെയിന്റ് സ്‌കീമില്‍ ഒരുങ്ങുന്നതാണ് ക്വിഡ് ആനിവേഴ്‌സറി എഡിഷന്റെ എക്സ്റ്റീരിയര്‍. ഇതിന് പുറമെ റൂഫിനും, C-Pillar നും വൈറ്റ്-റെഡ് കോണ്‍ട്രാസ്റ്റ് ഗ്രാഫിക്‌സും ലഭിച്ചിട്ടുണ്ട്. രണ്ടാം വാര്‍ഷികത്തിന്റെ സൂചകമായാണ് 02 ഗ്രാഫിക്‌സുകള്‍ വശങ്ങളിലും, ബോണറ്റിലും ഇടംപിടിച്ചിരിക്കുന്നത്.

ഇത് സ്‌റ്റൈലന്‍ ആഘോഷം; റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ എത്തി
Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം

റെഡ്-വൈറ്റ് കോണ്‍ട്രാസ്റ്റ് തീമില്‍ ഒരുങ്ങിയ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകളും വീലുകളും ഡ്യൂവല്‍ ടോണ്‍ ഒആര്‍വിഎമ്മുകളും എക്‌സ്റ്റീരിയര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. ഇന്റീരിയറിലും ഒരുപിടി അപ്‌ഡേറ്റുകള്‍ ദൃശ്യമാണ്. ഡ്യൂവല്‍ ടോണ്‍ ഗിയര്‍ നോബ്, ഐവറി ഫിനിഷ് നേടിയ പിയാനൊ ബ്ലാക് സെന്റര്‍ കണ്‍സോളും സൈഡ് എയര്‍ വെന്റുകളും ഇന്റീരിയര്‍ ഹൈലൈറ്റാണ്.

കൂടുതല്‍... #റെനോ #renault #new launch #hatchback
English summary
Renault Kwid 02 Anniversary Edition Launched In India; Prices Start At Rs 3.43 Lakh. Read in Malayalam.
Story first published: Saturday, August 26, 2017, 15:20 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark