ക്വിഡിനുശേഷം മാരുതിയെ വെല്ലാൻ റിനോ പ്രീമിയം ഹാച്ച്ബാക്ക്...

Written By:

ഫ്രഞ്ച് കാർനിർമാതാവായ റിനോ ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി അവതരിക്കുന്ന ചെറു എസ്‌യുവിക്കൊപ്പം മറ്റൊരു പ്രീമിയം ഹാച്ച്ബാക്കിനെ കൂടിയിപ്പോൾ രംഗത്തെത്തിക്കുകയാണ് റിനോ.

മികച്ച വിജയം കാഴ്ചവെച്ച് മുന്നേറുന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് ക്വിഡിനു മുകളിലാവും പ്രീമിയം ചെറുകാർ ഇടംപിടിക്കുക. തദ്ദേശീയമായി നിർമിച്ചിട്ടുള്ള യന്ത്രഘടകങ്ങൾ ഉപയോഗിച്ചാവും ഇരുമോഡലുകളുടെയും നിർമാണം നടത്തുകയെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഹാച്ച്ബാക്കിന്റെ നിർമാണം ഇതിനകം ആരംഭിച്ചുക്കഴിഞ്ഞെന്നും രണ്ടു-മൂന്ന് വർഷത്തിനുള്ളിൽ അവതരണം നടത്താൻ സാധിക്കുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

ക്വിഡിന് മുകളിലായി അവതരിപ്പിക്കുന്ന ഈ പ്രീമിയം ഹാച്ച്ബാക്കിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിൽ കൂടിയും നിലവിൽ വിറ്റഴിക്കുന്ന പൾസ് മോഡലുകൾക്ക് പകരക്കാരനായിട്ടും ഈ മോഡൽ അവതരിക്കുക.

ഇന്ത്യൻ വിപണിയിൽ വേണ്ടത്ര മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെപ്പോയൊരു മോഡലാണ് പൾസ്. അതുകൊണ്ട് തന്നെ ഈ ഹാച്ച്ബാക്കിന് പകരക്കാരൻ എത്തുന്നതിൽ തീരെ അതിശയോക്തിയുമില്ല.

റിനോയുടെ സിഎംഎഫ്-എ പ്ലാറ്റ്ഫോമിനെ ആധികാരപ്പെടുത്തിയായിരിക്കും പുതിയ മോഡലുകളുടെ നിർമാണം. പ്രാദേശിക ഘടകങ്ങൾ കൊണ്ട് നിർമിക്കുന്നതിനാൽ മത്സരക്ഷമമായ വിലയ്ക്ക് പുറത്തിറക്കാനും സാധിക്കും.

ഈവർഷം രണ്ടാം പകുതിയിലായിരിക്കും പുതിയ ക്രോസോവറിനെ വിൽപ്പനയ്ക്കെത്തിക്കുക. രാജ്യാന്തരതലത്തിൽ അവതരിച്ച ക്യാപ്ചർ എസ്‌യുവിയായിരിക്കും ഇത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഡസ്റ്ററിനൊപ്പം പുതിയ ക്യാപ്ചർ കൂടിയെത്തുന്നതോടെ ഇന്ത്യയിൽ വിപണന സാധ്യതയേറിയ ഓഫ് റോഡർ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാൻ സാധിക്കുമെന്നുള്ള നിലപാടിലാണ് കമ്പനി. അതേസമയം പുതിയ ചെറുകാറിനുള്ള സാധ്യതയെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ക്വിഡിനു മുകളിലുള്ള ഒരു വിഭാഗത്തിലേക്കായിരിക്കും ഈ പുതിയ പ്രീമിയം ഹാച്ച്ബാക്ക് എത്തുക എന്നതിനാൽ ഇന്ത്യയിലെ വാഹന ശൃംഖല വിപുലപ്പെടുത്തുന്നതോടൊപ്പം നല്ലൊരു വിപണിവിഹിതം കൂടി ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ ഓരോ വർഷവും ഓരോ പുതിയ കാർ എന്നുള്ള മുൻപ്രഖ്യാപനത്തിൽ മാറ്റമില്ലെന്നു കൂടി കമ്പനി അറിയിച്ചിട്ടുണ്ട്. വിപണന ശൃംഖലകൾ വിപുലമാകുന്നതോടെ പുത്തൻ മോഡലുകളുടെ അവതരണവും അനിവാര്യമാണെന്നുള്ള അഭിപ്രായമാണ് കമ്പനിക്കുള്ളത്.

രണ്ടു, മൂന്നു വർഷത്തിനുള്ളിൽ അവതരിക്കുമെന്ന് പറയപ്പെടുന്ന റിനോ പ്രീമിയം ഹാച്ച്ബാക്കിന് മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടേഴ്സ് എന്നിവരായിരിക്കും മുൻനിര എതിരാളികൾ.

ഇന്ത്യൻ വിപണിയിലേക്ക് ഒരു കാൽവെപ്പിനൊരുങ്ങുന്ന മാരുതിയുടെ പുത്തൻ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, എക്സ്ക്ലൂസീവ് ഇമേജുകൾ. 
 

കൂടുതല്‍... #റിനോ #renault
English summary
Renault Might Launch A Premium Hatchback In India To Replace Pulse
Story first published: Wednesday, February 1, 2017, 12:14 [IST]
Please Wait while comments are loading...

Latest Photos