ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

Written By:

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ? ഫോക്‌സ്‌വാഗണ്‍ അല്ലെങ്കില്‍ ബിഎംഡബ്ല്യു. ഇതാകും മിക്കവരും ഉത്തരം നല്‍കുക.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

എന്നാല്‍ 2017 ന്റെ ആദ്യ പാദ വില്‍പന കണക്കുകളില്‍ മുന്നേറുന്നത് ഇവരാരുമല്ല. റെനോ-നിസാന്‍ സഖ്യമാണ് നിലവില്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

5.2 മില്യണ്‍ വാഹനങ്ങളാണ് ആദ്യ പാദത്തില്‍ റെനോ-നിസാന്‍ കൂട്ടുകെട്ട് രാജ്യാന്തര വിപണിയില്‍ എത്തിച്ചത്. ഏഴ് ശതമാനം വളര്‍ച്ചാ നിരക്കാണ് സംഖ്യം ഇക്കാലയളവില്‍ നേടിയിരിക്കുന്നതും.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

റെനോ, നിസാന്‍, മിത്സുബിഷി, ഡെഷ്യ ബ്രാന്‍ഡുകളുടെ സംയുക്ത വില്‍പന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റെനോ-നിസാന്‍ സഖ്യം മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

2017 ന്റെ ആദ്യപാദത്തില്‍ ജര്‍മ്മന്‍ എതിരാളിയായ ഫോക്‌സ് വാഗണെ പിന്തള്ളിയാണ് ഫ്രഞ്ച്-ജാപ്പനീസ് കൂട്ടുകെട്ട് പുതിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയതും.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

2017 ജൂണ്‍ മാസം വരെ 5.1 മില്യണ്‍ വാഹനങ്ങളാണ് ഫോക്‌സ്‌വാഗണ്‍ വിറ്റത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഫോക്‌സ്‌വാഗണ്‍.

ക്ലിയോ, മെഗാനെ, കപ്തൂര്‍ മോഡലുകളുടെ വിജയമാണ് റെനോ-നിസാന്‍ സഖ്യത്തിന്റെ കരുത്ത്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

ഡെഷ്യ ഡസ്റ്ററും, സാന്‍ഡെറോയും മികച്ച പ്രകടനമാണ് രാജ്യാന്തര വിപണികളില്‍ കാഴ്ചവെക്കുന്നത്. ആദ്യ പാദത്തില്‍ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വിറ്റത്, 1.8 മില്യണ്‍ വാഹനങ്ങളെയാണ്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

കാറുകളും, ട്രക്കുകളും ഉള്‍പ്പെടെ 2.8 മില്യണ്‍ വാഹനങ്ങളുടെ വില്‍പനയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ രേഖപ്പെടുത്തിയത്. എക്‌സ്-ട്രെയില്‍, സെന്‍ട്ര, ടിയെന മോഡലുകളാണ് നിസാന്റെ കരുത്ത്.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

ആസിയാന്‍ വിപണികളില്‍ ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍, 4.95 ലക്ഷം വാഹനങ്ങളുടെ വില്‍പനയാണ് മിത്സുബിഷി നടത്തിയത്. ഔട്ട്‌ലാന്‍ഡര്‍, പജേറോ സ്‌പോര്‍ട് മോഡലുകളുടെ മുന്നേറ്റം മിത്സുബിഷിയുടെ വില്‍പനയില്‍ നിര്‍ണായകമായി.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

റെനോ-നിസാന്‍ കൂട്ടുകെട്ട്, ഇലക്ട്രിക് കാര്‍ വിപണിയിലെ ആധിപത്യത്തിനും വഴിതെളിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ ആരെന്ന് അറിയുമോ?

റെനോ സോയി, നിസാന്‍ ലീഫ്, മിത്സുബിഷി i-MiEV, മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV മോഡലുകളുടെ പശ്ചാത്തലത്തില്‍ 4.8 ലക്ഷം ഇലക്ട്രിക് കാറുകളെയാണ് റെനോ-നിസാന്‍ സഖ്യം വിറ്റത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
World’s Largest Automaker Revealed. Read in Malayalam.
Story first published: Saturday, July 29, 2017, 15:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark