ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

Written By:

പ്രീമിയം എസ്‌യുവി ക്യാപ്ച്ചറുമായി ഇന്ത്യന്‍ തീരമണയാനിരിക്കെ, ഒരുപിടി കാറുകളെ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ നിശബ്ദമായി പിന്‍വലിച്ചിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

ഹാച്ച്ബാക്ക് മോഡല്‍ പള്‍സ്, സെഡാന്‍ മോഡലുകളായ സ്‌കാല, ഫ്‌ളുയന്‍സ്, കൊലിയോസ് എസ്‌യുവി എന്നിവരെയാണ് ഇന്ത്യന്‍ നിരയില്‍ നിന്നും റെനോ വെട്ടിമാറ്റിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

ഇനി മുതല്‍ ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍, വരാനിരിക്കുന്ന ക്യാപ്ച്ചര്‍ എന്നീ മോഡലുകള്‍ അടങ്ങുന്നതാണ്

റെനോയുടെ ഇന്ത്യൻ പോര്‍ട്ട്‌ഫോളിയോ.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

അതേസമയം, മേല്‍ പറഞ്ഞ മോഡലുകളെ നിരയില്‍ നിന്നും പിന്‍വലിച്ചതായുള്ള ഔദ്യോഗിക പ്രസ്താവന വരും ദിവസങ്ങളില്‍ മാത്രമാകും റെനോ പ്രഖ്യാപിക്കുക.

Recommended Video
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

വില്‍പനയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന കാറുകളെയാണ് തങ്ങള്‍ പിന്‍വലിക്കുന്നതെന്നും, ഇനിയുള്ള വര്‍ഷങ്ങളില്‍ ഒരു പുതിയ മോഡലിനെ അവതരിപ്പിക്കുകയാണ് റെനോയുടെ ലക്ഷ്യ പദ്ധതിയെന്നും റെനോ ഇന്ത്യ സിഇഔ സുമിത് സാഹ്നി വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

പള്‍സ്, സ്‌കാല എന്നിവയുടെ റീബാഡ്ജ്ഡ് വേര്‍ഷനുകളാണ് മൈക്രയും, സണ്ണിയും. അതിനാല്‍ തന്നെ പിന്‍വലിക്കപ്പെട്ട കാറുകളുടെ പാര്‍ട്‌സുകള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നാണ് റെനോയുടെ വാദം.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

എന്നാൽ ഫ്‌ളുയന്‍സ്, കൊലിയോസ് എന്നിവയെ കംപ്ലീറ്റ്‌ലി ബില്‍ട്ട്-അപ് യൂണിറ്റുകളായാണ് ഇന്ത്യയില്‍ റെനോ അവതരിപ്പിച്ചത്. തത്ഫലമായി ഈ മോഡലുകളുടെ പാര്‍ട്‌സ് ലഭ്യത ഒരല്‍പം ദുഷ്‌കരമാകാം.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

പ്രീമിയം എസ്‌യുവി ക്യാപ്ച്ചര്‍ മുഖേന എസ്‌യുവി ശ്രേണിയില്‍ പുതുമ കൊണ്ടു വരാനുള്ള റെനോയുടെ നീക്കം ഫലം കാണുമെന്ന വിലയിരുത്തലുകള്‍ വിപണിയില്‍ ഉയര്‍ന്ന് കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

ക്യാപ്ച്ചറിന് പിന്നാലെ, പുതിയ ഡസ്റ്ററും റെനോ നിരയില്‍ അണിനിരക്കും. 2019 ഓടെ പുതിയ റെനോ എംപിവിയും വിപണിയില്‍ എത്തുമെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്നും നാല് കാറുകളെ റെനോ പിന്‍വലിച്ചു

എന്തായാലും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും, വില്‍പനാനന്തര സേവനങ്ങളുടെയും കാര്യത്തില്‍ കമ്പനി ഉറപ്പ് നല്‍കുമ്പോഴും, മോഡലുകളുടെ പിന്‍മാറ്റം അതത് കാറുകളുടെ റീസെയില്‍ മൂല്യത്തെ സാരമായി ബാധിക്കും.

കൂടുതല്‍... #renault #auto news #hatchback #റെനോ
English summary
Renault Discontinues Several Cars In India — Here's Why. Read in Malayalam.
Story first published: Monday, October 9, 2017, 12:40 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark