അറിയുമോ, ഇങ്ങനെയും ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

By Dijo Jackson

പ്രീമിയര്‍ 118NE യെ ഇന്ത്യന്‍ കാര്‍പ്രേമികള്‍ അങ്ങനെ പെട്ടെന്ന് മറക്കില്ല. ഇന്ത്യ കണ്ട ആദ്യകാല ആഢംബര കാറുകളില്‍ പ്രീമിയര്‍ 118NE യ്ക്ക് പ്രഥമ സ്ഥാനമുണ്ട്.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

1966 മോഡല്‍ ഫിയറ്റ് 124 നെ അനുസ്മരിപ്പിച്ച് 1986 ല്‍ ഇന്ത്യന്‍ തീരമണഞ്ഞ പ്രീമിയര്‍ 118NE, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ത്യന്‍ മണ്ണില്‍ വന്‍പ്രചാരം നേടി.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

പ്രീമിയര്‍ പദ്മിനി, ഹിന്ദുസ്താന്‍ അംബാസഡര്‍, കോണ്ടസ്സ കാറുകള്‍ മാത്രമായിരുന്നു പ്രീമിയര്‍ 118NE യുടെ അക്കാലത്തെ എതിരാളികള്‍. വിപണിയില്‍ പുത്തന്‍ താരോദയങ്ങളുടെ കുത്തൊഴുക്കിലും തനത് വ്യക്തി മുദ്ര കൈവിടാതെ പിടിച്ച് നില്‍ക്കാന്‍ പ്രീമിയര്‍ 118NE ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

2001 ഓടെ ദീര്‍ഘശ്വാസം വലിച്ച പ്രീമിയര്‍ 118NE യുടെ അവശേഷിക്കുന്ന മോഡലുകള്‍ക്ക് ഇന്ന് പൊന്നും വിലയാണ് വിപണിയില്‍. പ്രീമിയര്‍ 118NE യ്ക്ക് വേണ്ടി കാര്‍പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കവെ, ബംഗളൂരുവില്‍ നിന്നും ഒരു പ്രീമിയര്‍ 118NE ജീവശ്വാസമെടുത്തിരിക്കുകയാണ്.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

1.2 ലിറ്റര്‍ എഞ്ചിനില്‍ ഒരുങ്ങിയ ഈ പ്രീമിയര്‍ 118NE യില്‍ കസ്റ്റം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും, കൊണി സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡുകളുമാണ് ഇടംപിടിച്ചിട്ടുള്ളത്.

Recommended Video

Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

13 ഇഞ്ച് ക്രൊമഡോറ റിമ്മുകളാണ് പ്രീമിയര്‍ 118NE യുടെ മറ്റൊരു ഹൈലൈറ്റ്. ഒരല്‍പം നവീകരിച്ചതാണ് എഞ്ചിനും ക്യാബിനും. പ്രീമിയറിന്റെ കയ്യൊപ്പായ ചതുര ഹെഡ്‌ലാമ്പുകള്‍, റൗണ്ട് ക്വാഡ്‌ലാമ്പ് സെറ്റപ്പിന് വേണ്ടി വഴിമാറി എന്നതും ശ്രദ്ധേയം.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

1.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ലോങ്ങിറ്റിയൂഡിനലി മൗണ്ടഡ് പെട്രോള്‍ എഞ്ചിനാണ് 1986 ല്‍ അവതരിച്ച പ്രീമിയര്‍ 118NE യില്‍ ഒരുങ്ങിയത്. 52 bhp കരുത്തും 81 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

അറിയുമോ, ബംഗളൂരുവില്‍ ഇങ്ങനെ ഒരു പ്രീമിയര്‍ 118NE 'ജീവിച്ചിരിപ്പുണ്ട്'

FW56A ഗിയര്‍ബോക്‌സുമായി ബന്ധപ്പെട്ട എഞ്ചിന്‍, സ്മൂത്ത് ഗിയര്‍ഷിഫ്റ്റിന്റെ ഏറെ പ്രശസ്തി നേടി. മണിക്കൂറില്‍ 130 കിലോമീറ്ററായിരുന്നു ആദ്യകാല പ്രീമിയര്‍ 118NE യുടെ ടോപ്‌സ്പീഡ്.

Image Source: uberwerkstatt,rennsport_rr

Most Read Articles

Malayalam
English summary
Restored Premier 118NE Resembles Too Many Classic Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X