റോഡില്‍ മാത്രമല്ല, റേസ് ട്രാക്കിലും ഇനി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍; വീഡിയോ

By Dijo Jackson

സെല്‍ഫ് ഡ്രൈവിംഗ് ഓട്ടോണമസ് കാറുകള്‍ സുരക്ഷിതമോ എന്ന ചര്‍ച്ച ഇന്നും തുടരുകയാണ്. ഓട്ടോണമസ് ലെവല്‍ 2 കാറുകളുമായി ടെസ്‌ല മുന്നേറുമ്പോള്‍, മറുഭാഗത്ത് സെല്‍ഫ് ഡ്രൈവിംഗ് റേസ് കാറുകളെ ഒരുക്കി റോബോറേസ് ശ്രദ്ധ നേടുകയാണ്.

റോഡില്‍ മാത്രമല്ല, റേസ് ട്രാക്കിലും ഇനി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍; വീഡിയോ

സെല്‍ഫ് ഡ്രൈവിംഗ് റേസ് കാറുകള്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റേസ് ട്രാക്കില്‍ ഓട്ടോണമസ് കാറുകളും കടന്ന് വരികയാണ്. 2016 ഓഗസ്റ്റിലാണ് റോബോറേസ്, ആദ്യ സെല്‍ഫ് ഡ്രൈവിംഗ് റേസ് കാര്‍ 'ദേവ്‌ബോട്ടി'ന്റെ മാതൃക അവതരിപ്പിച്ചത്.

റോഡില്‍ മാത്രമല്ല, റേസ് ട്രാക്കിലും ഇനി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍; വീഡിയോ

ഇപ്പോള്‍ റോബോറേസിന്റെ ദേവ്‌ബോട്ട് ട്രാക്കില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

റോഡില്‍ മാത്രമല്ല, റേസ് ട്രാക്കിലും ഇനി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍; വീഡിയോ

ട്രാക്കില്‍ ചീറിപായുന്ന ദേവ് ബോട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. കോക്പിറ്റിനുള്ളില്‍ സ്ഥാപിച്ച ക്യാമറ മുഖേനയാണ് ദേവ് ബോട്ടിന്റെ ട്രാക്ക് പ്രകടനം ചിത്രീകരിച്ചതും.

റോഡില്‍ മാത്രമല്ല, റേസ് ട്രാക്കിലും ഇനി സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍; വീഡിയോ

ബര്‍ലിന്‍ സ്ട്രീറ്റ് സര്‍ക്യൂട്ടില്‍ ലാപുകള്‍ പൂര്‍ത്തീകരിക്കുന്ന ദേവ് ബോട്ട്, മനുഷ്യസഹായമില്ലാതെയാണ് വേഗത കൈവരിക്കുന്നതും, ബ്രേക്കിംഗ് നല്‍കുന്നതും.

റേസ് ട്രാക്കില്‍ ചീറിപായുന്ന ദേവ്‌ബോട്ടിന്, പക്ഷെ വളവുകളില്‍ കാലിടറുന്നു. വളവുകള്‍ക്ക് ഏറെ മുമ്പെ, വേഗത കുറച്ചാണ് ദേവ്‌ബോട്ട് കടന്ന് പോകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Watch This Autonomous Race Car Driving Around The Race Track. Read in Malayalam.
Story first published: Friday, June 23, 2017, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X