വീരുവിന് സച്ചിന്‍ സമ്മാനിച്ചത് 1.14 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസ്

Written By:

സച്ചിന്‍ തെണ്ടുല്‍ക്കറും ബിഎംഡബ്ല്യു കാറുകളും തമ്മിലുള്ള ബന്ധം ഏവര്‍ക്കുമറിയാം. തികഞ്ഞ ബിഎംഡബ്ല്യു കാര്‍പ്രേമിയായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്.

To Follow DriveSpark On Facebook, Click The Like Button
വീരുവിന് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

ഇന്ത്യന്‍ മുന്‍ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന് ബിഎംഡബ്ല്യുവിന്റെ ആഢംബര കാര്‍ സമ്മാനിച്ച സച്ചിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

വീരുവിന് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

ബിഎംഡബ്ല്യു 7 സീരീസ് സമ്മാനിച്ച സച്ചിന്‍ തെണ്ടുല്‍ക്കറിനോട് നന്ദി പറഞ്ഞ് വിരേന്ദര്‍ സെവാഗ് രംഗത്തെത്തിയതോട് കൂടിയാണ് സംഭവം പുറം ലോകമറിയുന്നത്.

1.14 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 730 Ld യാണ് ഓപ്പണിംഗ് പങ്കാളിയായ വിരേന്ദര്‍ സെവാഗിന് സച്ചിന്‍ നല്‍കിയത്. 7 സീരീസുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് വീരു സച്ചിനോട് നന്ദി അറിയിച്ചത്.

വീരുവിന് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

3.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബ്ബോ 6-സിലിണ്ടര്‍ എഞ്ചിനിലാണ് ബിഎംഡബ്ല്യു 730 Ld ഒരുങ്ങുന്നത്. 261 bhp കരുത്തും 620 Nm Torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

Recommended Video
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
വീരുവിന് സച്ചിന്റെ അപ്രതീക്ഷിത സമ്മാനം

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു 7 സീരീസിന് വേണ്ടത് കേവലം 6.2 സെക്കന്‍ഡാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

English summary
Sachin Tendulkar Gifted Virender Sehwag A BMW 730 Ld Worth Rs 1.14 Cr. Read in Malayalam.
Story first published: Wednesday, September 27, 2017, 19:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark