ഒടുവില്‍ 'ഗോഡ്‌സില'യെ സച്ചിന്‍ കൈവിട്ടു; നിരാശയോടെ ഓട്ടോപ്രേമികള്‍

Written By:

ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും അവരുടെ ആഢംബര കാറുകളും എന്നും ശ്രദ്ധ നേടാറുണ്ട്. ധോണിയുടെ ഹമ്മറും, കോഹ്ലിയുടെ ഔടിയും എല്ലാം ശ്രദ്ധ പിടിച്ച് പറ്റുന്നതില്‍ മുന്‍പന്തിയിലാണ്.

ഒടുവില്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഗരാജിലുള്ള അത്യപൂര്‍വ നിസാന്‍ GT-R ഇഗോയിസ്റ്റ് എഡിഷനും അത്തരത്തില്‍ താരപരിവേഷം ലഭിച്ച കാറാണ്. 2011 ല്‍ ഫെരാരി 360 മൊഡെനയെ കൈവിട്ടാണ് നിസാന്‍ GT-R നെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്.

ഒടുവില്‍

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അത്യപൂര്‍വ ഇഗോയിസ്റ്റ് എഡിഷന്‍ GT-R നെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈവിട്ടിരിക്കുകയാണ്. മുംബൈ സ്വദേശിയായ വ്യവസായി തെണ്ടുല്‍ക്കറിന്റെ GT-R നെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒടുവില്‍

ഗോഡ്‌സില എന്ന് അറിയപ്പെടുന്ന GT-R ഇഗോയിസ്റ്റ് എഡിഷന്‍ സൂപ്പര്‍കാറിനെ ജപ്പാനില്‍ മാത്രമാണ് നിസാന്‍ അവതരിപ്പിച്ചത്.

ഒടുവില്‍

നിലവിലെ GT-R ല്‍ നിന്നും ഒട്ടനവധി ഇന്റീരിയര്‍-എക്‌സ്റ്റീരിയര്‍ മോഡിഫിക്കേഷനുകളോടെയാണ് ഗോഡ്‌സിലയെ നിസാന്‍ ഒരുക്കിയത്. കാര്‍ബണ്‍ ഫൈബര്‍ റിയര്‍ വിംഗ് ഉള്‍പ്പെടെ 20 ഓളം വിവിധ ഇന്റീരിയര്‍ ഓപ്ഷനുകളാണ് ഗോഡ്‌സിലയില്‍ നിസാന്‍ നല്‍കിയത്.

ഒടുവില്‍

523 bhp കരുത്തും 612 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.6 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V6 എഞ്ചിനിലാണ് ഇഗോയിസ്റ്റ് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. ജാപ്പനീസ് ട്യൂണര്‍മാരായ വാള്‍ഡില്‍ നിന്നുമുള്ള വൈഡ്-ബോഡി കിറ്റാണ് ടെണ്ടുല്‍ക്കറിന്റെ GT-R ല്‍ ഇടംപിടിച്ചിരിക്കുന്നത്.

ഒടുവില്‍

നിലവിലെ നിസാന്‍ GT-R ലും ( സച്ചിന്‍ സ്വന്തമാക്കിയ കാറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍), 562 bhp കരുത്തും 637 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് അ ഉള്‍പ്പെട്ടിരിക്കുന്നത്.

ഒടുവില്‍

6 സ്പീഡ് ട്വിന്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് GT-R ല്‍ ഇടംപിടിക്കുന്നത്.

ഒടുവില്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ GT-R ന് വേണ്ടത് കേവലം 2.9 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് GT-R ന്റെ ടോപ്‌സ്പീഡ്.

ഒടുവില്‍

ഇന്ത്യയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് പുറമെ ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാം, മുന്‍ F1 ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയന്‍ എന്നിവരും നിസാന്‍ GT-R സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്.

ഒടുവില്‍

ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു X5 M50d, മെര്‍സിഡീസ് ബെന്‍സ് C36 AMG, ഔടി Q7 ഉള്‍പ്പെടുന്നതാണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നിലവിലെ ഗരാജ്. ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

കൂടുതല്‍... #നിസ്സാൻ
English summary
Sachin Sells His Ultra-Rare Nissan GT-R Egoist— Goodbye Godzilla. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark