പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

Written By:

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കിടയിലെ മത്സരം മുറുകുന്നു. ഓണ്‍ലൈന്‍ ടാക്‌സി വമ്പന്മാരായ ഓല, യൂബറുകള്‍ക്ക് ഭീഷണി ഉയര്‍ത്തി സേവ ക്യാബ് ഇന്ത്യയില്‍ പ്രചാരം നേടുകയാണ്. 

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവനമാണ് സേവ ക്യാബ്. ഉപഭോക്താക്കളില്‍ നിന്നും പ്രതികിലോമീറ്ററിന് കേവലം അഞ്ച് രൂപയാണ് സേവ ക്യാബുകള്‍ ഈടാക്കുന്നത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഓല, യൂബറുകളെക്കാള്‍ വിലക്കുറവിലാണ് തങ്ങള്‍ എത്തുന്നതെന്നാണ് സേവ ക്യാബിന്റെ പരസ്യവാചകം. ഒാൺലൈൻ ടാക്സി സേവനങ്ങളെ പരോക്ഷമായാണ് സേവ ക്യാബ് പരസ്യത്തിൽ പരാമർശിച്ചിരിക്കുന്നത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

മെയ് 19 നാണ് സേവ ക്യാബുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2017 ന്റെ തുടക്കത്തില്‍ രാജ്യത്തുടനീളം അരങ്ങേറിയ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരത്തില്‍ നിന്നുമാണ് സേവ ക്യാബെന്ന ആശയമുദിച്ചത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഓല, യൂബറുകള്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ ലഭിക്കാത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിനിറങ്ങിയത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

സമരം വിജയിച്ചില്ലെങ്കിലും സേവ ക്യാബ് എന്ന ആശയത്തിലേക്ക് ഭൂരിപക്ഷം ഡ്രൈവര്‍മാരും വന്നെത്തി. ചുരുക്കം നാളുകള്‍ കൊണ്ട് തന്നെ ദില്ലിയില്‍ സേവ ക്യാബുകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സേവ നിന്നും ഇതിനകം ആയിരത്തിലേറെ ഡൗണ്‍ലോഡുകളാണ് സേവ ക്യാബ് ആപ്പ് നേടിയിരിക്കുന്നത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് സേവ ക്യാബ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. രണ്ട് വേരിയന്റുകളാണ് ആപ്പിലുള്ളത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

പ്രതികിലോമീറ്ററിന് അഞ്ച് രൂപ നിരക്ക് ഈടാക്കുന്ന ഈക്കോ (Eeco), പ്രതികിലോമീറ്ററിന് ആറ് രൂപ നിരക്ക് ഈടാക്കുന്ന ആല്‍ഫ (Alpha) വേരിയന്റുകളാണ് ആപ്പിലുള്ളത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

40 രൂപയാണ് ഇരു വേരിയന്റുകളിലെയും അടിസ്ഥാന നിരക്ക്. ഇതിന് പുറമെ, പ്രതിമിനിറ്റിന് 1.5 രൂപയാണ് വെയ്റ്റിംഗ് ചാര്‍ജ്ജായും നിശ്ചയിച്ചിരിക്കുന്നത്.

പ്രതികിലോമീറ്ററിന് 5 രൂപ; യൂബറിനും ഓലയ്ക്കും സേവ ക്യാബിന്റെ ഭീഷണി

ഓല, യൂബറുകളില്‍ നിന്നും വ്യത്യസ്തമായി റോഡില്‍ നിന്ന് പോലും സേവ ക്യാബുകളുടെ സേവനം നേടാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Sewa Cab Begins Operation — Uber And Ola In Trouble? Read in Malayalam.
Story first published: Wednesday, May 31, 2017, 11:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark