സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

Written By:

പുത്തന്‍ അവതാരങ്ങളെ കടത്തി വെട്ടുന്ന കസ്റ്റം കാറുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. കാഴ്ചയില്‍ പുതുമ അപ്പാടെ കൊണ്ടു വരാന്‍ മോഡിഫിക്കേഷന്‍ വര്‍ക്കുകള്‍ക്ക് സാധിക്കുമെന്ന് പലകുറി നാം കണ്ടു കഴിഞ്ഞു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

എന്നാല്‍ പഴഞ്ചന്‍ കാറിനെ മോഡിഫൈ ചെയ്ത് പുത്തന്‍ കാറായി വിറ്റാലോ? ഈ ആക്ഷേപമാണ് ബംഗളൂരു ആസ്ഥാനമായ സ്‌കോഡ ഡീലര്‍ഷിപ്പ്, വിനായക് സ്‌കോഡ നേരിടുന്നത്.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

സാധാരണ റാപിഡ് സെഡാനെ, റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ വില്‍പന നടത്തി എന്നാണ് ഡീലര്‍ഷിപ്പിന് എതിരെ ഉയര്‍ന്നിരിക്കുന്ന പരാതി.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

ഡീലര്‍ഷിപ്പിന് എതിരെയും, ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയ്ക്ക് എതിരെയും ഉപഭോക്തൃ കോടതിയില്‍ ഉപഭോക്താവ് സുഹാസ് മഞ്ജുനാഥ് നല്‍കിയ പരാതി ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

പുതിയ സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന വ്യാജേന സാധാരണ മോഡലിനെ മോഡിഫൈ ചെയ്ത് ഒരുക്കിയ കാറാണ്, ഡീലര്‍ഷിപ്പ് തനിക്ക് ഡെലിവറി ചെയ്തതെന്ന് പരാതിയില്‍ മഞ്ജുനാഥ് പറയുന്നു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

ഡെലിവറി നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സെഡാന്റെ ഹെഡ്‌ലാമ്പുകള്‍ പ്രവര്‍ത്തന രഹിതമായി. ഹൈ ബീം, ഫ്‌ളാഷ് എന്നിവ താനെ തകരാറിലായതായി മഞ്ജുനാഥ് വ്യക്തമാക്കി.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

സംഭവത്തെ തുടര്‍ന്ന് ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട മഞ്ജുനാഥിനോട് ജനറല്‍ മാനേജര്‍ ഉദയ് കുമാര്‍, കാറിനെ സര്‍വ്വീസ് സെന്ററിലേക്ക് കൊണ്ടു ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

എന്നാല്‍ പരിശോധനയ്ക്ക് ശേഷവും പ്രശ്‌നകാരണം കണ്ടെത്താന്‍ സര്‍വീസ് സെന്ററിന് സാധിക്കാത്ത സാഹചര്യത്തില്‍, പ്രശ്‌നം കണ്ടെത്തി പരിഹരിക്കാന്‍ പത്ത് ദിവസത്തെ സാവകാശം മഞ്ജുനാഥിനോട് സര്‍വീസ് സെന്റര്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

പത്ത് ദിവസങ്ങള്‍ക്ക് ശേഷം സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിച്ച മഞ്ജുനാഥിനോട് കാറിന്റെ ഇന്റേണല്‍ വയറിംഗും, ഇസിയു/ബിസിഎം പ്രോഗ്രാമിങ്ങുമെല്ലാം സാധാരണ റാപിഡിന് സമാനമാണെന്ന് ടെക്‌നീഷ്യന്‍മാര്‍ വെളിപ്പെടുത്തുകയായിരുന്നു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

തുടര്‍ന്ന് MySkoda ആപ്പ് മുഖേന കാറിന്റെ വിവരങ്ങള്‍ പരിശോധിച്ച മഞ്ജുനാഥ്, തനിക്ക് ലഭിച്ചത് ബ്ലാക് എഡിഷനല്ല, സാധാരണ റാപിഡ് സെഡാനാണെന്ന് കണ്ടെത്തി.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

സംഭവം ഡീലര്‍ഷിപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയതോട് കൂടി, തെറ്റ് പറ്റിയതായി ഡീലര്‍ഷിപ്പ് അധികൃതര്‍ മഞ്ജുനാഥിനോട് സമ്മതിച്ചു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

ഡെലിവറി സമയത്ത് സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് കസ്റ്റം റാപിഡിനെ നല്‍കേണ്ട സാഹചര്യമുണ്ടായതെന്ന് ഡീലര്‍ഷിപ്പ് അധികൃതര്‍ കുറ്റസമ്മതം നടത്തി.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

എന്നാല്‍ വിനായക് സ്‌കോഡയ്ക്ക് എതിരെ ഇത്തരമൊരു പരാതിയുമായി എത്തുന്ന ആദ്യ ഉപഭോക്താവ് അല്ല മഞ്ജുനാഥ്. നേരത്തെ, സമാന സാഹചര്യത്തില്‍ ഡീലര്‍ഷിപ്പിന് എതിരെ മറ്റൊരു ഉപഭോക്താവും പരാതി ഉന്നയിച്ചിരുന്നു.

സ്‌കോഡ റാപിഡ് ബ്ലാക് എഡിഷന്‍ എന്ന പേരില്‍ ബംഗളൂരു ഡീലര്‍ഷിപ്പ് വിറ്റത് മോഡിഫൈ ചെയ്ത കാറിനെ!

ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിക്കാന്‍ സ്‌കോഡ നീക്കം നടത്തവെ, ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചെക്ക് നിര്‍മ്മാതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

Source: TeamBHP

English summary
Skoda Dealer Cheats By Selling Regular Rapid Disguised As Black Edition. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark