ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

Written By:

ഇന്ത്യന്‍ വിപണിയില്‍ പുതിയ കൊഡിയാക്ക് എസ്‌യുവിയെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്‌കോഡ. എന്നാല്‍ കൊഡിയാക്കിന് പിന്നാലെ സ്‌കോഡ നിരയില്‍ പുതുതായി വന്ന് ചേര്‍ന്ന കറോക്കിനെയും ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ചെക്ക് നിര്‍മ്മാതാക്കള്‍.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

യെറ്റിയുടെ പിന്‍വാങ്ങലിന് ശേഷം ഇന്ത്യന്‍ എസ്‌യുവി ശ്രേണിയിലേക്കുള്ള സ്‌കോഡയുടെ രണ്ടാം വരവാകും കറോക്ക്. നിലവില്‍ എസ്‌യുവി ശ്രേണിയില്‍ നിലകൊള്ളുന്ന കനത്ത മത്സരം, കറോക്കിന്റെ വരവിന് ചൂടേകും.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

2017 അവസാനത്തോടെയാണ് കൊഡിയാക്ക് എസ്‌യുവിയെ സ്‌കോഡ ഇന്ത്യയില്‍ അണിനിരത്തുക. പ്രീമിയം സെഗ്മന്റില്‍ സ്‌കോഡയുടെ സ്ഥാനം ഉറപ്പിക്കുകയാണ് കൊഡിയാക്കിന്റെ ലക്ഷ്യം.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

രാജ്യാന്തര തലത്തില്‍ തന്നെ യെറ്റിക്ക് പകരക്കാരനായാണ് കറോക്കിനെ സ്‌കോഡ ലഭ്യമാക്കുക. കൊഡിയക്കിന് തൊട്ടുതാഴെയായാകും കറോക്കിനെ സ്‌കോഡ അവതരിപ്പിക്കുക.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

ചെക്ക് നിര്‍മ്മാതാക്കളുടെ പുതിയ എസ്‌യുവി വിപ്ലവത്തിന്റെ തുടക്കമാണ് കൊഡിയാക്കെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ ഓഫ് സെയില്‍സ്, സര്‍വീസ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, അഷുതോഷ് ദിക്ഷിത് പറഞ്ഞു.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

ഇന്ത്യന്‍ വിപണിയിലേക്ക് ചെറു എസ്‌യുവി കറോക്കിന്റെ അവതരിപ്പിക്കാനുള്ള സാധ്യതയും സ്‌കോഡ പരിശോധിക്കുന്നുണ്ടെന്ന് അഷുതോഷ് ദിക്ഷിത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

2017 മെയ് മാസമാണ് കറോക്ക് എസ്‌യുവിയെ സ്‌കോഡ അവതരിപ്പിച്ചത്. ഫോക്‌സ്‌വാഗണിന്റെ ഫ്‌ളെക്‌സിബിള്‍ എംക്യൂബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാപനപ്പെടുത്തിയാണ് കറോക്ക് എസ്‌യുവി ഒരുങ്ങുന്നതും.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

ഫോക്‌സ് വാഗണ്‍ ടിഗ്വാനിലുള്ള ഘടകങ്ങളാണ് കറോക്ക് എസ്‌യുവിയില്‍ ഉള്‍പ്പെടുന്നത് എന്നതും ശ്രദ്ധേയം.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.6 ലിറ്റര്‍ ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കറോക്ക് ഗ്ലോബല്‍ വേര്‍ഷനില്‍ ലഭ്യമാവുക. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് മോഡലില്‍ സ്‌കോഡ നല്‍കുക.

ഇന്ത്യയ്ക്കായി സ്‌കോഡ കാത്ത കൊഡിയാക്ക്; കൂടെ കറോക്ക് എസ്‌യുവിയും?

ടോപ് വേരിയന്റില്‍ മാത്രമാകും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍... #സ്കോഡ #skoda #suv
English summary
Skoda Considering Karoq SUV For India. Read in Malayalam.
Story first published: Saturday, August 12, 2017, 13:17 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark