ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

Written By:

എസ്‌യുവി ശ്രേണിയില്‍ പുത്തന്‍ താരോദയങ്ങള്‍ ഉദിക്കുന്നു. ടൊയോട്ട ഫോര്‍ച്യൂണറും, ഫോര്‍ഡ് എന്‍ഡവറും കൈയ്യടക്കിയ എസ്‌യുവി നിരയില്‍ ഇത്തവണ മാറ്റുരയ്ക്കാന്‍ എത്തുന്നത്, ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയാണ്.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

പുതിയ എസ്‌യുവി കൊഡിയാക്കില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് സ്‌കോഡ കടന്നെത്തുന്നത്. 2017 ഓഗസ്റ്റ് 10 ന് പുതിയ എസ്‌യുവിയെ ചെക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ വിഖ്യാത ഫ്‌ളെക്‌സിബിള്‍ എംക്യൂബി പ്ലാറ്റ്‌ഫോമിലാണ് കൊഡിയാക്ക് എസ്‌യുവി ഒരുങ്ങുന്നത്. ഒക്ടാവിയ, സൂപേര്‍ബ് മോഡലുകള്‍ അണിനിരക്കുന്നതും എംക്യൂബി പ്ലാറ്റ്‌ഫോമിലാണ്.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

ഇന്ത്യയില്‍ സ്‌കോഡയുടെ ആദ്യ മൂന്ന് നിര എസ്‌യുവി കൂടിയാണ് കൊഡിയാക്ക്.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

സ്‌കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, പുതുക്കി ഉയര്‍ത്തിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഉള്‍പ്പെടുന്നതാണ് കൊഡിയാക്കിന്റെ മുഖരൂപം.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

ടെയില്‍ ലൈറ്റുമായി ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍, കൊഡിയാക്കിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഒന്നാണ്.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കൊഡിയാക്കിലുള്ളത്. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് കൊഡിയാക്ക് വന്നെത്തുക.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

177 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. അതേസമയം, ഡീസല്‍ എഞ്ചിന്‍ ഏകുന്നത് 147 bhp കരുത്തും 340 Nm torque മാണ്.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് കൊഡിയാക്കില്‍ സ്‌കോഡ ലഭ്യമാക്കുക. ടോപ് എന്‍ഡ് വേരിയന്റുകളില്‍ മാത്രമാകും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം സ്‌കോഡ നല്‍കുകയെന്നും സൂചനയുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

ഡോര്‍-എഡ്ജ് പ്രൊട്ടക്ഷന്‍, ഇലക്ട്രിക് ചൈല്‍ഡ് സേഫ്റ്റി ലോക്ക്, കണക്ടിവിറ്റി ഓപ്ഷനുകളോടെയുള്ള ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, സ്ലീപ് ഹെഡ്‌റെസ്റ്റ് ഫീച്ചറുകളും കൊഡിയാക്കില്‍ ഇടംപിടിക്കും.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള പ്രൈസ് ടാഗുമായാകും സ്‌കോഡ കൊഡിയാക്ക് വന്നെത്തുകയെന്നാണ് സൂചന. ഫോര്‍ഡ് എന്‍ഡവറിനും, ടൊയോട്ട ഫോര്‍ച്യൂണറിനും പുറമെ മിത്സുബിഷി പജേറോയും കൊഡിയാക്കിന് കനത്ത വെല്ലുവിളി ഉയര്‍ത്തും.

ടൊയോട്ട ഫോര്‍ച്യൂണറിനുള്ള സ്‌കോഡയുടെ മറുപടി; കൊഡിയാക്ക് എസ്‌യുവി എത്തുന്നു

എന്തായാലും ഹ്യുണ്ടായി സാന്റാഫെയും, ജീപ് കോമ്പസും, ഫോക്‌സ്‌വാഗന്‍ ടിഗ്വാനും സാന്നിധ്യമറിയിക്കുന്ന എസ്‌യുവി ശ്രേണിയിലേക്കുള്ള കൊഡിയാക്കിന്റെ കടന്ന് വരവ്, മത്സരം കൊഴുപ്പിക്കും.

കൂടുതല്‍... #സ്കോഡ #skoda #suv
English summary
Skoda Kodiaq India Unveil Date Revealed. Read in Malayalam.
Story first published: Monday, August 7, 2017, 10:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark