ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

Written By:

സ്കോഡയുടെ സെവൻ സീറ്റർ എസ്‌യുവി കോഡിയാക് സ്‌കൗട്ടിന്റെ അഗ്രസീവും പരുക്കൻ രൂപഭാവത്തോടെയുള്ള പുതിയ പതിപ്പിനെ അവതരിപ്പിച്ചു. സ്‌കോഡയുടെ കോഡിയാക് ശ്രേണിയിലെത്തുന്ന ഈ പുത്തൻ കാറിന്റെ അവതരണം 2017 ജനീവ മോട്ടോർഷോയിലായിരിക്കും അരങ്ങേറുക.

To Follow DriveSpark On Facebook, Click The Like Button
ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമായിട്ടായിരിക്കും ഈ കോഡിയാക് പതിപ്പിന്റെ അവതരണം.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

148ബിഎച്ച്പി ഉല്പാദിപ്പിക്കുന്നതാണ് 1.4ലിറ്റർ പെട്രോൾ എൻജിനെങ്കിൽ 2.0ലിറ്റർ പെട്രോൾ എൻജിന് 177.5ബിഎച്ച്പിയാണ് ഉള്ളത്.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

ഒരേയൊരു ഡീസൽ എൻജിനായ 2.0ലിറ്റർ ഉല്പാദിപ്പിക്കുന്നത് ഒന്നുകിൽ148 ബിഎച്ച്പി അല്ലെങ്കിൽ 187.4 ബിഎച്ച്പിയായിരിക്കും.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

എല്ലാ മൂന്ന് എൻജിനുകളിലും ഓൾ വീൽ ഡ്രൈവ് ഓപ്ഷനും നൽകിയിട്ടുണ്ട്. ഓൾവീൽ ഡ്രൈവിനൊപ്പം ഓഫ് റോഡിനുതകുന്ന തരത്തിലുള്ള 194എംഎം ഗ്രൗണ്ട് ക്ലിയറൻസും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

ഓഫ് റോഡ് അസിസ്റ്റ് സിസ്റ്റം, ഹിൽ ഹോൾഡ്, ഹിൽ ഡിസെന്റ് കൺട്രോൾ, എബിഎസ് തുടങ്ങിയ ഓഫ് റോഡിംഗിന് സഹായകമാകുന്ന എല്ലാ ഫീച്ചറുകളും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

പതിവ് കാർഡിയാക് മോഡലുകളിൽ നിന്നും വേർതിരിച്ച് കാണാൻ പ്രത്യേക ഡിസൈൻ ഫിലോസഫിയാണ് ഈ കാറിൽ പിൻതുടർന്നിട്ടുള്ളത്. മുന്നിലേയും പിന്നിലേയും ബംബറിൽ നൽകിയിട്ടുള്ള പ്രോട്ടക്ടീവ് സിൽവർ ഇൻസേർട്ടുകളാണ് എടുത്തുപറയേണ്ടുന്ന പുതുമ.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

പുതുക്കിയ ഗ്രിൽ, റൂഫ് റെയിൽസ്, സ്‌കൗട്ട് ബാഡ്ജ്, 19ഇഞ്ച് വീൽ എന്നിവയും പുതുമയേകുന്ന ഫീച്ചറുകളാണ്.

ഓഫ് റോഡ് സവിശേഷതയുമായി സ്‌കോഡ കോഡിയാക് സ്‌കൗട്ട്....

സുരക്ഷ കണക്കിലെടുത്ത് ഓഫ് റോഡ് സവിശേഷതയുള്ള ഈ വാഹനത്തിൽ ട്രെയിലർ അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ട്രാഫിക് അലേർട്ട്, പ്രോക്സിമിറ്റി സെൻസിംഗ് ഫ്രണ്ട് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോമാറ്റിക് പാർക്കിംഗ് എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

കാണാം സ്‌കോഡ കാഡിയാക്കിന്റെ കൂടുതൽ ഇമേജുകൾ...

കൂടുതല്‍... #സ്‌കോഡ #scoda
English summary
Skoda Kodiaq Scout Revealed — Big Bear Gets More Off Road Tech
Story first published: Saturday, January 28, 2017, 8:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark