സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

Written By:

സ്‌കോഡ ഓക്ടാവിയ ഓണിക്സ് എന്ന പേരിൽ പുത്തൻ സ്റ്റൈലും ഫീച്ചറുകളുമായുള്ള പരിമിതക്കാല എഡിഷനെ ഇന്ത്യയിലവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും ഈ പ്രത്യേക എഡിഷൻ ലഭ്യമായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

അന്തർദേശീയ വിപണികളിലുള്ള ബ്ലാക്ക് എഡിഷനു സമാനമായ തരത്തിൽ കോസ്മിറ്റക് പരിവർത്തനങ്ങളോടെ ബ്ലാക്ക് നിറത്തിലാണ് ഓക്ടാവിയ ഓണിക്സ് അവതരിച്ചിരിക്കുന്നത്.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

ബോഡി കളർ സ്പോയിലർ,16 ഇഞ്ച് പ്രെമിയ ബ്ലാക്ക് അലോയ് വീലുകൾ, ബ്ലാക്ക് ഓആർവിഎമുകൾ എന്നിവയാണ് ഈ എഡിഷന്റെ പ്രധാന സവിശേഷതകൾ.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

ബൈ-സെനോൺ ഓണിക്സ് പ്രോജക്ടർ ഹെഡ്‌ലാമ്പ്, മുൻഭാഗത്തെ ഹണി കോംബ് എയർവെന്റുകൾ, 12 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺ റൂഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

ഓരോ ഡ്രൈവിംഗ് പരിതസ്ഥിതിക്ക് അനുസരിച്ച് ഹെഡ്‌ലാമ്പ് ഓട്ടോമറ്റികായി ക്രമീകരിച്ച് ഡ്രൈവറിന്റെ സുരക്ഷിതത്വം കാക്കുന്ന അഡാപ്റ്റീവ് ഫ്രണ്ട്‌ലൈൻ സിസ്റ്റം എന്ന സാങ്കേതികതയും ഈ കാറിന്റെ സവിശേഷതയാണ്.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ഈ എഡിഷൻ ലഭ്യമാക്കിയിരുന്നത്. ഇതിലെ 178ബിഎച്ച്പിയും 250എൻഎം ടോർക്കും നൽകുന്ന 1.8ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനിൽ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

13ബിഎച്ച്പിയും 320എൻഎം ടോർക്കുമുള്ളതാണ് 2.0ലിറ്റർ ടിഡിഐ ഡീസൽ എൻജിൻ. 6 സ്പീഡ് ഡിഎസ്ജി ഗിയർബോക്സാണ് ഈ എൻജിനിൽ നൽകിയിരിക്കുന്നത്.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

ഇന്ത്യൻ വിപണിയിൽ ഉടൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ വില വിവരങ്ങളെ കുറിച്ചൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്‌കോഡയിൽ നിന്നും ഓക്ടാവിയ ഓണിക്സ്...

സ്‌കോഡയിൽ നിന്നും ഇന്ത്യൻ വിപണി കാത്തിരിക്കുന്ന മറ്റൊരു ലോഞ്ചാണ് പുതിയ കോഡിയാക് എസ്‌യുവി. ഈ വർഷമവസാനത്തോടെയായിരിക്കും അവതരണം നടക്കുക.

ഇന്ത്യൻ നിരത്തിൽ സാന്നിധ്യമറിയിക്കാൻ എത്തുന്ന പുതിയ സെവൻ സീറ്റർ കോഡിയാക് എസ്‌യുവിയുടെ അതിവിപുലമായ ഗ്യാലറി...

 

കൂടുതല്‍... #സ്‌കോഡ #skoda
English summary
Skoda Octavia ONYX Edition Introduced In India
Story first published: Wednesday, February 15, 2017, 14:47 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark