കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

By Dijo Jackson

ഓക്ടാവിയ ആര്‍എസ് മോഡലിന്റെ ബുക്കിംഗ് സ്‌കോഡ ഇന്ത്യയില്‍ ആരംഭിച്ചു. 50,000 രൂപ മുന്‍കൂര്‍ പണമടച്ച് പെര്‍ഫോര്‍മന്‍സ് സെഡാന്‍ ഓക്ടാവിയ ആര്‍എസിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. ഓഗസ്റ്റ് 30 നാണ് പുതിയ സെഡാനെ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിക്കുക.

കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

ഓക്ടോബര്‍ ആദ്യ വാരത്തോടെ തന്നെ ഓക്ടാവിയ ആര്‍എസിന്റെ വിതരണം സ്‌കോഡ ആരംഭിക്കും. അടുത്തിടെ സ്‌കോഡ അവതരിപ്പിച്ച ഓക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒക്ടാവിയ ആര്‍എസും ഒരുങ്ങുന്നത്.

കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

സ്‌പോര്‍ടിയര്‍ കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം, കരുത്തേറിയ എഞ്ചിനും ഓക്ടാവിയ ആര്‍എസിന് കൂട്ടായെത്തും. സ്‌പോര്‍ടിയര്‍ ബമ്പറുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, വലിയ ടയറുകള്‍, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റുകള്‍ എന്നിവയാണ് ഒക്ടാവിയ ആര്‍എസിന്റെ സ്‌പോര്‍ടി മുഖത്തെ ഹൈലൈറ്റ് ചെയ്യുന്നത്.

കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ഓക്ടാവിയ ആര്‍എസ് വന്നെത്തും. 227 bhp കരുത്തും 350 Nm torque ഉം ഏകുന്നതാണ് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് പെട്രോള്‍ വേര്‍ഷനില്‍ ലഭ്യമാവുക.

കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

181 bhp കരുത്തും 400 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും.

കരുത്തു കാട്ടാന്‍ ഓക്ടാവിയ ആര്‍എസ്; പെര്‍ഫോര്‍മന്‍സ് സെഡാന്റെ ബുക്കിംഗ് സ്‌കോഡ ആരംഭിച്ചു

കൂടാതെ ഓക്ടാവിയ ആര്‍എസ് ഡീസല്‍ വേര്‍ഷനില്‍, ഓപ്ഷനല്‍ ഓള്‍-വീല്‍-ഡ്രൈവ് വേരിയന്റിനെയും സ്‌കോഡ ഒരുക്കും.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് ഓക്ടാവിയ ആര്‍എസിന്റെ ടോപ്‌സ്പീഡ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda #sedan
English summary
Skoda Octavia RS Launch Date Revealed And Bookings Open. Read in Malayalam.
Story first published: Friday, August 18, 2017, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X