സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

Written By:

സ്‌കോഡ ഓക്ടാവിയ RS ഇന്ത്യയില്‍ പുറത്തിറങ്ങി. 24.62 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സ്‌കോഡ ഓക്ടാവിയ RS എത്തിയിരിക്കുന്നത്. നിലവില്‍ വില്‍പനയിലുള്ള ഓക്ടാവിയയുടെ കൂടുതല്‍ കരുത്തേറിയ പതിപ്പാണ് ഓക്ടാവിയ RS.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

4 വര്‍ഷം/1,00,000 കിലോമീറ്റര്‍ വാറന്റി, 4 വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സ്, ഓരോ 15,000 കിലോമീറ്റര്‍/ഒരു വര്‍ഷത്തിനിടയില്‍ നാല് സമയബന്ധിത മെയിന്റന്‍സ് സര്‍വീസ് എന്നിവയാണ് ഓക്ടാവിയ RS ല്‍ സ്‌കോഡ ഒരുക്കുന്ന സേവനങ്ങള്‍.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ സ്‌കോഡ ഓക്ടാവിയ RS എത്തുന്നത്. 5500-6200 rpm ല്‍ 227 bhp കരുത്തും, 1500-4500 rpm ല്‍ 350 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍. ഫ്രണ്ട് വീലുകളിലേക്ക് 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് എത്തുന്നത്.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓക്ടാവിയ RS ന് വേണ്ടത് 6.8 സെക്കന്‍ഡാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഓക്ടാവിയ ആര്‍ എസിന്റെ പരമാവധി വേഗത.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

14.45 കിലോമീറ്ററാണ് ARAI ടെസ്റ്റില്‍ ഓക്ടാവിയ RS കാഴ്ചവെച്ച ഇന്ധനക്ഷമത. 103 mm ആണ് പുതിയ സ്‌കോഡ ഓക്ടാവിയ RS ന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

Recommended Video - Watch Now!
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

റെഗുലര്‍ ഓക്ടാവിയയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഡിസൈന്‍ ഭാഷയാണ് 2017 ഓക്ടാവിയ RS പിന്തുടരുന്നത്. vRS ബാഡ്ജിംഗ് നേടിയ ബ്ലാക്ഡ്-ഔട്ട് ബട്ടര്‍ഫ്‌ളൈ ഗ്രില്ലും, പുതുക്കിയ ഫ്രണ്ട ബമ്പറും ഓക്ടാവിയ RS ന് ആഗ്രസീവ് ലുക്ക് പകരുന്നു.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

വലിയ സെന്‍ട്രല്‍ എയര്‍ ഡാമും, ഇരുവശത്തും നിലയുറപ്പിച്ച ഫോഗ് ലാമ്പ് ഇന്‍ടെയ്ക്കുകളും ത്രീ-പീസ് ബമ്പറിന്റെ സവിശേഷതയാണ്. 17 ഇഞ്ച് ഹൊക്ക് ആന്ത്രാസൈറ്റ് അലോയ് വീലുകളില്‍ ഒരുങ്ങിയ 225/45 R17 ടയറുകളിലാണ് ഓക്ടാവിയ RS എത്തുന്നത്.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

റെഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ വലിയ ബ്രേക്കുകളും RS ന്റെ ഹൈലൈറ്റാണ്. ബ്ലാക് ഡിഫ്യൂസറിന് മേലെ ഇടംപിടിക്കുന്ന റെഡ് റിഫ്‌ളക്ടീവ് സ്‌ട്രൈപും, ഇരുവശത്തും നിലകൊള്ളുന്ന സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ടെയില്‍പൈപ്പുകളും പുതുക്കിയ റിയര്‍ ബമ്പറിന്റെ വിശേഷങ്ങളാണ്.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

ഒപ്പം, സാന്നിധ്യമറിയിക്കുന്ന ഫിക്‌സഡ് റിയര്‍ സ്‌പോയിലറും, RS ബാഡ്ജില്‍ എത്തുന്ന ബൂട്ട്‌ലിഡും ഓക്ടാവിയ RS റിയര്‍ എന്‍ഡ് ഫീച്ചറുകളാണ്.

ക്യാന്‍ഡി വൈറ്റ്, റേസ് ബ്ലൂ, കൊറീഡ റെഡ്, സ്റ്റീല്‍ ഗ്രെയ് നിറഭേദങ്ങളിലാണ് പുതിയ സ്‌കോഡ ഓക്ടാവിയ RS വിപണിയില്‍ ലഭ്യമാവുക.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

റെഡ് ആക്‌സന്റ് നേടിയ ബ്ലാക് ഇന്റീരിയറാണ് അകത്തളത്തെ വിശേഷങ്ങളില്‍ മുഖ്യം.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക്കല്‍ സ്‌പോര്‍ട്‌സ് സീറ്റുകള്‍, RS ലോഗോ നേടിയ ഹെഡ്‌റെസ്റ്റുകളും റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ അപ്‌ഹോള്‍സ്റ്ററിയും ഇന്റീരിയര്‍ ഫീച്ചറുകളാണ്.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

പാഡില്‍ ഷിഫ്റ്റുകള്‍ക്ക് ഒപ്പമാണ് സ്റ്റീയറിംഗ് വീല്‍ ഒരുങ്ങുന്നത്.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിക്ക് ഒപ്പമുള്ള 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അഡ്ജസ്റ്റബിള്‍ റിയര്‍ എസി വെന്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് ഓക്ടാവിയ RS ഇന്റീരിയര്‍ വിശേഷങ്ങള്‍.

സ്‌കോഡ ഓക്ടാവിയയുടെ കരുത്തന്‍ പതിപ്പ് എത്തി; പ്രതീക്ഷ കാക്കുമോ ഓക്ടാവിയ RS?

മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് പാഡ് വെയര്‍ ഇന്‍ഡിക്കേറ്ററിന് ഒപ്പമുള്ള ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ടോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓക്ടാവിയ RS ലെ സുരക്ഷാ സജ്ജീകരണങ്ങളാണ്.

English summary
Skoda Octavia RS Launched In India For Rs 24.62 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark