വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

Posted By:

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ ചിത്രങ്ങള്‍ വീണ്ടും പുറത്ത്. ഇത് രണ്ടാം തവണയാണ് റോഡ് ടെസ്റ്റ് നടത്തുന്ന ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിനെ ക്യാമറ പകര്‍ത്തുന്നത്.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

ചെന്നൈയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന 2017 ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ IAB യാണ് പുറത്ത് വിട്ടത്. പുതിയ ഇക്കോസ്‌പോര്‍ടിലെ ഇന്റീരിയറിലേക്ക് വെളിച്ചം വീശുകയാണ് പുതിയ ചിത്രങ്ങള്‍.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം ടച്ചോട് കൂടിയ ഒരുപിടി ഫീച്ചറുകളാണ് ഇക്കോസ്‌പോര്‍ടിന്റെ ഇന്റീരിയറില്‍ ഇടംപിടിക്കുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹെക്‌സഗണല്‍ ഗ്രില്ലാണ് 2017 ഇക്കോസ്‌പോര്‍ടില്‍ ഒരുങ്ങിയിരിക്കുന്നത്. വലുപ്പമേറിയ ഹെഡ്‌ലാമ്പുകളും, പുതുമയാര്‍ന്ന ബമ്പറും ഫോഗ്‌ലാമ്പുകളുമാണ് ഫ്രണ്ട് എന്‍ഡില്‍ ശ്രദ്ധ നേടുന്നത്.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

റിയര്‍ എന്‍ഡ് ബമ്പറിലും മാറ്റങ്ങള്‍ ലഭിച്ചാണ് 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക. ഇക്കോസ്‌പോര്‍ടിന്റെ അലോയ് കൂടുതല്‍ സ്‌പോര്‍ടിയായാണ് ഒരുങ്ങിയിരിക്കുന്നതും.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

SYNC 3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇന്റീരിയറില്‍ ഇക്കോസ്‌പോര്‍ടിന് ലഭിച്ചിരിക്കുന്ന പ്രധാന അപ്‌ഡേറ്റ്. പുതിയ ത്രീ-സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, സെന്റര്‍ കണ്‍സോള്‍, ഹോറിസോണ്ടല്‍ എസി വെന്റുകള്‍ എന്നിവയും ഇന്റീരിയറില്‍ ശ്രദ്ധനേടും.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം അപ്‌ഹോള്‍സ്റ്ററിയാകും ടോപ് എന്‍ഡ് വേരിയന്റില്‍ ഇടംപിടിക്കുക.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലെ മെക്കാനിക്കല്‍ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് കോമ്പാക്ട് എസ്‌യുവി വിപണിയില്‍ എത്തുന്നത്.

വീണ്ടും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും ഒരല്‍പം വിലവര്‍ധനവിലാകും പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ് കടന്നുവരിക.വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായാകും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

കൂടുതല്‍... #ഫോഡ് #spy pics
English summary
Spy Pics: 2017 Ford EcoSport ‘Panther Black’ Spotted Testing. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark