ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

Written By:

വേര്‍ണയ്ക്ക് പിന്നാലെ റോഡ് ടെസ്റ്റ് നടത്തുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിന്റെ ചിത്രങ്ങളും പുറത്ത്. മൂന്ന് നിറഭേദങ്ങളില്‍ ഒരുങ്ങിയ കോമ്പാക്ട് എസ് യുവിയുടെ ചിത്രങ്ങളാണ് ക്യാമറകള്‍ പകര്‍ത്തിയത്.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

IAB യാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്ലോബല്‍ ബ്രോണ്‍സ്, കൈനറ്റിക് ബ്ലൂ, അര്‍പോഡര്‍ റെഡ് നിറങ്ങളിലാണ് പുതിയ ഇക്കോസ്‌പോര്‍ട് എത്തുകയെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

നേരത്തെ, വിദേശ വിപണികളില്‍ മാത്രമായിരുന്നു ഈ മൂന്ന് കളര്‍ഓപ്ഷനുകളെ ഫോര്‍ഡ് നല്‍കിയിരുന്നത്. പുതുക്കിയ ഫ്രണ്ട് ബമ്പറാണ് ഇക്കോസ്‌പോര്‍ടിന് ലഭിച്ചതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

ബമ്പറുകള്‍ക്ക് ഒപ്പം ഹെഡ്‌ലാമ്പുകളിലും ഫോഗ്‌ലാമ്പുകളിലും ഫോര്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിംഗിള്‍ പീസ് ഹെക്‌സഗണല്‍ ഗ്രില്ലാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന് ലഭിക്കുന്നത് എന്നതും ശ്രദ്ധേയം.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

ടൂ-പീസ് സെറ്റപ്പിലാണ് നിലവിൽ ഇക്കോസ്‌പോര്‍ട് എത്തുന്നത്.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

16 ഇഞ്ച് അലോയ് വീല്‍ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടില്‍ സാന്നിധ്യമറിയിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്റര്‍ കണ്‍സോളില്‍ ഇടംപിടിച്ചിരിക്കുന്നതെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

നിലവിലുള്ള എഞ്ചിന്‍ വേര്‍ഷനില്‍ തന്നെയാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനും എത്തുക. 1.0 ലിറ്റര്‍ ഇക്കോബൂട്ട് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ എത്തുന്നത്.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

അതേസമയം റിയര്‍ എന്‍ഡ് ഡിസൈനില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ മോഡലും ഒരുങ്ങിയിരിക്കുന്നതും. ടെയില്‍ഗെയിറ്റില്‍ നല്‍കി വരുന്ന സ്‌പെയര്‍ വീലിനെ പുതിയ മോഡലിലും ഫോര്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്.

ഡിസൈനില്‍ പുതുമ?; ക്യാമറ പകര്‍ത്തിയ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ചിത്രങ്ങള്‍

വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായാകും 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.

കൂടുതല്‍... #ഫോഡ്
English summary
Spy Pics: 2017 Ford EcoSport Spotted Testing. Read in Malayalam.
Story first published: Saturday, June 17, 2017, 10:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark