ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

നെക്‌സോണിനെ ദീപാവലിക്ക് തൊട്ടു മുമ്പ് അവതരിപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിട്ടിരുന്നതെങ്കിലും, എസ്‌യുവി പോര് മുറുകിയ സാഹചര്യത്തില്‍ മോഡലിന്റെ വരവ് കുറച്ച് നേരത്തെ സംഭവിച്ചു.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

അപ്പോള്‍ പിന്നെ ഈ ഉത്സവകാലത്ത് ടാറ്റയുടെ നീക്കം എന്താകും? ഉത്സവകാലത്തിന് മുന്നോടിയായി വിപണിയില്‍ ശക്തമാകാനുള്ള നീക്കങ്ങള്‍ നിര്‍മ്മാതാക്കള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ടാറ്റ തയ്യാറല്ല.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

അതിനാലാകാം ഹെക്‌സ ലിമിറ്റഡ് എഡിഷനെ വിപണിയില്‍ സര്‍പ്രൈസായി അവതരിപ്പിക്കാന്‍ ടാറ്റ ഒരുങ്ങുന്നത്. എക്‌സ്‌ക്ലൂസീവ് മെറ്റാലിക് ബ്രൗണ്‍ കളര്‍സ്‌കീമിലുള്ള ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ ടാറ്റയുടെ രഹസ്യ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

TeamBHP യാണ് ടാറ്റ ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് പുതിയ ഹെക്‌സയുടെ പ്രധാന വിശേഷം.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ഗ്ലോസ് ബ്ലാക് ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച ക്രോം ടച്ചും, സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും ലിമിറ്റഡ് എഡിഷന്റെ ഡിസൈന്‍ ഫീച്ചറാണ്. ഇന്റഗ്രേറ്റഡ് സില്‍വര്‍ സ്‌കഫ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ളതാണ് ഫ്രണ്ട് ബമ്പര്‍.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പുറമെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയ്ക്ക് ഗ്ലോസ് ബ്ലാക് ഹൗസിങ്ങും ലഭിച്ചിട്ടുണ്ട്. XT വേരിയന്റിന് സമാനമായി ലിമിറ്റഡ് എഡിഷന്‍ ഹെക്‌സയില്‍ 19 ഇഞ്ച് ഡ്യൂവല്‍-ടോണ്‍ അലോയ് വീലുകളാണ് ലഭ്യമാവുക.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ അരിസോണ ബ്ലൂ, ടങ്‌സ്റ്റണ്‍ സില്‍വര്‍, പേള്‍ വൈറ്റി, പ്ലാറ്റിനം സില്‍വര്‍, സ്‌കൈ ഗ്രെയ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് ഹെക്‌സ ഒരുങ്ങുന്നത്.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

സാധാരണ ഹെക്‌സയിലുള്ള 2.2 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍, ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാകും പുതിയ ലിമിറ്റഡ് എഡിഷനിലും ഉള്‍പ്പെടുക.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

148 bhp കരുത്തും 320 Nm torque ഉം ഹെക്‌സ XE വേരിയന്റ് ഉത്പാദിപ്പിക്കുമ്പോള്‍, 154 bhp കരുത്തും 400 Nm torque മാണ് XM, XT വേരിയന്റുകള്‍ ഉത്പാദിപ്പിക്കുന്നത്.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ബേസ് വേരിയന്റ് ഹെക്‌സയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കമ്പനി ലഭ്യമാക്കുന്നത്. അതേസമയം XM, XT വേരിയന്റുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിക്കുന്നുണ്ട്.

ടാറ്റയുടെ ദീപാവലി സര്‍പ്രൈസ് ചോര്‍ന്നു; ഹെക്‌സ ലിമിറ്റഡ് എഡിഷന്റെ ചിത്രങ്ങള്‍ പുറത്ത്

ടോപ് വേരിയന്റ് XT യില്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ടാറ്റ നല്‍കുന്നുണ്ട്.

കൂടുതല്‍... #spy pics #tata #ടാറ്റ
English summary
Spy Pics: Tata Hexa Limited Edition Spotted. Read in Malayalam.
Story first published: Thursday, October 12, 2017, 10:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark