റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Written By:

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തലനാരിഴയ്ക്ക് വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ഉത്തര്‍പ്രദേശിലെ എടാവയില്‍ വെച്ചാണ് അപകടം.

റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സുരേഷ് റെയ്‌ന തന്നെയാണ് റേഞ്ച് റോവര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ റെയ്‌നയ്ക്ക് പരുക്കേറ്റിട്ടില്ല. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റേഞ്ച് റോവര്‍ അമിത വേഗതയിലായിരുന്നോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

റെയ്‌ന സഞ്ചരിച്ച റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം

ഡിഎസ്പി രാജേഷ് കുമാര്‍ സിംഗ് അപകട വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അപകട വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ്, മറ്റൊരു വാഹനം ഏര്‍പ്പെടുത്തി നല്‍കിയതോടെയാണ് താരം യാത്ര തുടര്‍ന്നത്.

Image Source: inkhabar

English summary
Suresh Raina Survives Car Accident After Tyre Burst. Read in Malayalam.
Story first published: Wednesday, September 13, 2017, 13:00 [IST]
Please Wait while comments are loading...

Latest Photos