എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

Written By:

എസ്‌യുവിയോ ആഢംബര കാറോ വാങ്ങാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണോ? തീരുമാനം വേഗം എടുക്കുന്നതാകും നല്ലത്. കാരണം, ആഢംബര കാറുകളുടെയും എസ്‌യുവികളുടെയും നികുതി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണ്.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

നിലവിലുള്ള 15 ശതമാനം സെസിനെ, 25 ശതമാനമായി വര്‍ധിപ്പിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം. എന്തായാലും അടിയന്തരമായി എസ്‌യുവികളിലും ആഢംബര കാറുകളിലും നികുതി വര്‍ധിപ്പിക്കില്ല.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

കാരണം, സെസ് വര്‍ധന നടപടികള്‍ക്ക് മുമ്പ് ജിഎസ്ടി നഷ്ടപരിഹാര നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. സെസ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തം ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കി.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

ജിഎസ്ടി പശ്ചാത്തലത്തില്‍ ആഢംബര വാഹനങ്ങളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം അധിക സെസും ഈടാക്കുന്നു. തത്ഫലമായി നിലവില്‍ ആഢംബര കാറുകളിന്മേല്‍ 43 ശതമാനം നികുതിയാണ് പ്രാബല്യത്തിലുള്ളത്.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

നികുതി നിരക്ക് പുന:ക്രമീകരിച്ചാല്‍, എസ്‌യുവികളിലും ആഢംബര കാറുകളിലും 28 ശതമാനം നികുതിയും 25 ശതമാനം സെസും ചുമത്തും.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

ഇതോടെ ആഢംബര കാറുകളിലും എസ്‌യുവികളിലും 53 ശതമാനം നികുതിയാണ് പ്രാബല്യത്തില്‍ വരിക.

ജിഎസ്ടിക്ക് മുമ്പ് 4 മീറ്ററില്‍ കൂടുതല്‍ വലുപ്പമേറിയ എസ്‌യുവികളിലും ആഢംബര കാറുകളിലും 55.30 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

1500 സിസി എഞ്ചിന്‍ ശേഷിയില്‍ കൂടുതലുള്ള കാറുകളില്‍ 51.80 ശതമാനം നികുതിയും നിലനിന്നിരുന്നു.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിക്ക് കീഴില്‍ 1200 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ചെറു പെട്രോള്‍ കാറുകളില്‍ 28 ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എസ്‌യുവികളുടെയും ആഢംബരകാറുകളുടെയും സെസ് വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു

അതേസമയം, 1500 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ഡീസല്‍ കാറുകളില്‍ 28 ശതമാനം നികുതിക്ക് ഒപ്പം 3 ശതമാനം സെസും പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
GST Council: SUV & Luxury Car Cess Likely To Be Increased. Read in Malayalam.
Story first published: Monday, August 7, 2017, 17:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark