വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുമായി സുസൂക്കി മോട്ടോര്‍ കോപ്പറേഷന്‍. ഉപഭോക്താക്കള്‍ക്ക് മികവാര്‍ന്ന വില്‍പനാന്തര സേവനങ്ങള്‍ ഉറപ്പ് വരുത്തുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലൂടെ മാരുതി സുസൂക്കിയുടെ മാതൃസ്ഥാപനം, സുസൂക്കി മോട്ടോര്‍ കോപ്പറേഷന്‍ ലക്ഷ്യമിടുന്നത്.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

സുസൂക്കി ഡയഗ്നോസ്റ്റിക് സിസ്റ്റം മൊബൈല്‍ ആപ്പ് (SDSM), QR കോഡ് മുഖേനയാണ് പ്രവര്‍ത്തിക്കുക. മള്‍ട്ടി-ഫംങ്ഷന്‍ ഗൊജ് (MFG) ല്‍ നല്‍കിയിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്ത് എഞ്ചിന്‍ വിവരങ്ങള്‍ ഔദ്യോഗിക സര്‍വീസ് ജീവനക്കാര്‍ക്ക് ഇ-മെയില്‍ വഴി SDSM ആപ്പ് അയച്ചു നല്‍കും.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

സര്‍വീസ് വേളയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി എഞ്ചിന്‍ വിവരങ്ങള്‍ നേടുന്നതിന് പകരമാണ് SDSM ആപ്പിന്റെ പ്രവര്‍ത്തനം. ഇത് സര്‍വീസ് സമയം ഗണ്യമായി വെട്ടിച്ചുരുക്കമെന്നാണ് സുസൂക്കി പറയുന്നത്.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

മള്‍ട്ടി-ഫംങ്ഷന്‍ ഗൊജിന് ഒപ്പമുള്ള എല്ലാ ഫ്യൂവല്‍-ഇഞ്ചക്ടഡ് സുസൂക്കി എഞ്ചിനുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കും. നിലവില്‍ ഐഫോണുകള്‍ക്കാണ് സുസൂക്കി ഡയഗ്നോസ്റ്റിക് സിസ്റ്റം മൊബൈല്‍ ആപ്പിനെ കമ്പനി ലഭ്യമാക്കുന്നത്.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

അതേസമയം, SDSM ആന്‍ഡ്രോയ്ഡ് ആപ്പും സുസൂക്കി ഉടന്‍ പുറത്തിറക്കും.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

സുസൂക്കി ഡയഗ്നോസ്റ്റിക് സിസ്റ്റം മൊബൈല്‍ ഫീച്ചറുകള്‍-

  • എഞ്ചിന്‍ വിവരങ്ങള്‍ ശേഖരിക്കും

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തന്നെ എഞ്ചിന്‍ വിവരങ്ങള്‍ നേടാം.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍

തുടര്‍ന്ന് ഇ-മെയില്‍ മുഖേന വിവരങ്ങള്‍ ഔദ്യോഗിക സര്‍വീസ് കേന്ദ്രങ്ങളിലേക്ക് അയച്ചു നല്‍കാം. ഇ-മെയിലില്‍ നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അതത് എഞ്ചിനുകളുടെ സ്ഥിതിഗതികള്‍ സര്‍വീസ് ജീവനക്കാര്‍ക്ക് നിഷ്പ്രയാസം വിലയിരുത്താന്‍ സാധിക്കും.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍
  • വില്‍പനനാന്തര സേവനങ്ങള്‍ എളുപ്പത്തിൽ

പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി എഞ്ചിന്‍ വിവരങ്ങള്‍ വിലയിരുത്തേണ്ട ആവശ്യം ഇനി സര്‍വീസ് ജീവനക്കാര്‍ക്ക് ഇല്ല. ഇത്, സര്‍വീസ് സമയം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്.

വില്‍പനാനന്തര സേവനം മികവുറ്റതാക്കാന്‍ സുസൂക്കി ആപ്പ്; ഇനി വിരല്‍ത്തുമ്പില്‍ എഞ്ചിന്‍ വിവരങ്ങള്‍
  • എഞ്ചിന്‍ ഉപയോഗം മനസിലാക്കാം

അതത് RPM ലുള്ള എഞ്ചിന്റെ പ്രവര്‍ത്തനം, ഓയില്‍ മാറ്റിയതിന് ശേഷം എഞ്ചിന്‍ എത്ര മണിക്കൂര്‍ പ്രവര്‍ത്തിച്ചു എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന വിവരങ്ങളും ആപ്പ് മുഖേന നേടാന്‍ സാധിക്കും.

കൂടുതല്‍... #മാരുതി
English summary
Suzuki Develops Free-Of-Charge Smartphone App — For Better After Sales Service Experience. Read in Malayalam.
Story first published: Monday, June 26, 2017, 10:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark