'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

Written By:

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ന്യൂജെന്‍ കാര്‍ ഇഗ്നിസിനെ മാരുതി സുസൂക്കി ഇന്ത്യയ്ക്ക് നല്‍കിയത്. ടോള്‍ ബോയ് ഹാച്ച്‌സ്‌റ്റൈലില്‍ എത്തിയ ഇഗ്നിസ് ചരുങ്ങിയ കാലയളവില്‍ തന്നെ ജനഹൃദയങ്ങള്‍ കീഴടക്കി.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

അര്‍ബന്‍ കോമ്പാക്ട് ക്രോസ്ഓവര്‍ ടാഗിലുള്ള ഇഗ്നിസില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി സുസൂക്കി കളം നിറയുകയാണ്. 2017 ഗയ്ക്കിന്തോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിലേക്കാണ് ഇന്ന് ഏവരുടെയും ശ്രദ്ധ.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

ക്രോസ്ഓവര്‍ ഹാച്ച്ബാക്കിന്റെ ഓഫ്‌റോഡര്‍ പതിപ്പാണ് ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്. പ്ലാസ്റ്റിക് ക്ലാഡിംഗ് പോലുള്ള എക്‌സ്ട്രാ കോസ്മറ്റിക്കുകളുടെ പിന്‍ബലത്തില്‍ ഹാച്ച്ബാക്കിന് 'പരുക്കന്‍' ലുക്ക് നല്‍കാന്‍ സുസൂക്കി ശ്രമിച്ചിട്ടുണ്ട്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

പുതിയ ഓക്‌സിലറി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള കസ്റ്റം ഓഫ്-റോഡ് ബമ്പര്‍ ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ് ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറാണ്. സുസൂക്കിയുടെ XA ആല്‍ഫ കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഫ്രണ്ട് ഗ്രില്‍.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

സ്‌കിഡ് പ്ലേറ്റും, പ്ലാസ്റ്റിക് ക്ലാഡിംഗും ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ് ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എയര്‍സ്‌കൂപ്പോട് കൂടിയുള്ളതാണ് ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിന്റെ ബോണറ്റ്.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

കസ്റ്റം ഓഫ് റോഡ് ടയറുകളും, വര്‍ധിച്ച ഗ്രൗണ്ട ക്ലിയറന്‍സും മോഡലിന്റെ ഓഫ്-റോഡിംഗ് ശേഷിക്ക് കരുത്തേകുന്നു.

ഇതിന് പുറമെ, റൂഫ് റെയിലുകളും, പുതിയ റിയര്‍ ബമ്പറും, ഡിഫ്യൂസറും, പ്ലാസ്റ്റിക് ക്ലാഡിംഗും എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിന്റെ ഓഫ്-റോഡിംഗ് മുഖം വെളിപ്പെടുത്തുന്നതാണ്.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

നിലവിലുള്ള 1.2 ലിറ്റര്‍ K Series പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് സുസൂക്കി ഇഗ്നിസ് എസ്-അർബൻ കോണ്‍സെപ്റ്റ് മോഡലിന്റെയും പവര്‍ഹൗസ്.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

82 bhp കരുത്തും 113 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍/5 സ്പീഡ് എഎംടിട ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും. മസ്‌കുലാര്‍ ലുക്കാണ് സ്റ്റാന്‍ഡേര്‍ഡ് ഇഗ്നിസില്‍ നിന്നും എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിനെ വേറിട്ട് നിര്‍ത്തുന്നത്.

'മസില്‍ പെരുപ്പിച്ച്' വീണ്ടും ഒരു ഇഗ്നിസ്; സുസൂക്കി കാഴ്ചവെച്ച ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റ്

എന്തായാലും ഇഗ്നിസിന്റെ വിജയത്തിന് പിന്നാലെയുള്ള ഇഗ്നിസ് എസ്-അര്‍ബന്‍ കോണ്‍സെപ്റ്റിന്റെ കടന്നുവരവ് ഓട്ടോപ്രേമികളില്‍ ആകാംഷ പടര്‍ത്തിയിരിക്കുകയാണ്.

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Ignis S-Urban Concept Showcased In Indonesia. Read in Malayalam.
Story first published: Friday, August 11, 2017, 11:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark