ഹൈബ്രിഡ് കരുത്തില്‍ സുസൂക്കി സ്വിഫ്റ്റ്; 32 കിലോമീറ്റര്‍ ഇന്ധനക്ഷമത!

Written By:

ഹൈബ്രിഡ് കരുത്തില്‍ വീണ്ടും സുസൂക്കി സ്വിഫ്റ്റ്. ഹൈബ്രിഡ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ രണ്ട് സ്വിഫ്റ്റ് വേരിയന്റുകളെ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ജാപ്പനീസ് വിപണിയില്‍ പുറത്തിറക്കി.

സ്വിഫ്റ്റ് ഹൈബ്രിഡ് SL, സ്വിഫ്റ്റ് ഹൈബ്രിഡ് SG എന്നീ വേരിയന്റുകളാണ് സ്വിഫ്റ്റ് നിരയില്‍ വന്നെത്തിയിരിക്കുന്നത്. 1,660,000 മുതല്‍ 1,944,000 ജാപ്പനീസ് യെന്‍ നിരക്കിലാണ് ഹൈബ്രിഡ് സ്വിഫ്റ്റുകള്‍ ലഭ്യമാവുക (ഏകദേശം 9.40 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ).

സുസൂക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികത, SVHS സംവിധാനത്തില്‍ ഒരുങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ML, സ്വിഫ്റ്റ ഹൈബ്രിഡ് RS വേരിയന്റുകള്‍ നേരത്തെ തന്നെ വിപണിയിലുണ്ട്.

89.7 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ 10 kW മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റാണ് പുതിയ സുസൂക്കി ഹൈബ്രിഡുകളിലുള്ളത്. 

5 സ്പീഡ് ഓട്ടോഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനാണ് മോഡലില്‍ ഇടംപിടിക്കുന്നതും. അധിക ഭാരം വഹിക്കാത്ത സന്ദര്‍ഭങ്ങളില്‍, പൂര്‍ണമായും ഇലക്ട്രിക് മോഡലില്‍ സഞ്ചരിക്കാന്‍ പ്രാപ്തവുമാണ് പുതിയ വേരിയന്റുകള്‍.

32 കിലോമീറ്ററാണ് ഹൈബ്രിഡ് വേരിയന്റുകളില്‍ സുസൂക്കി ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത. അതേസമയം, ടൂ-വീല്‍ ഡ്രൈവില്‍ മാത്രാണ് വേരിയന്റുകള്‍ ഒരുങ്ങിയിരിക്കുന്നത്.

രൂപത്തില്‍ മാറ്റമില്ലാതെയാണ് പുതിയ ഹൈബ്രിഡ് വേരിയന്റുകളെയും സുസൂക്കി അണിനിരത്തിയിരിക്കുന്നത്. ഫ്രണ്ട് പ്രൊഫൈലില്‍ ലഭിച്ച ഹൈബ്രിഡ് ടാഗ് മാത്രമാണ് നിരയില്‍ ഹൈബ്രിഡുകളെ വേര്‍തിരിക്കുന്നതും.

3480 mm നീളവും, 1695 mm വീതിയും 1500 mm ഉയരവും, 2450 mm വീല്‍ബേസുമാണ് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്തായാലും ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്ന നികുതി, മാരുതി സ്വിഫ്റ്റ് ഹൈബ്രിഡിന്റെ കടന്ന് വരവിനെ അനശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

സുസൂക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് SVHS സാങ്കേതികതയില്‍ ഒരുങ്ങിയ സിയാസ് സെഡാന്‍, എര്‍ട്ടിഗ എംപിവി മോഡലുകളില്‍ ഒരു ലക്ഷം രൂപയ്ക്ക് മേലെയാണ് ജിഎസ്ടിയുടെ അടിസ്ഥാനത്തിൽ വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍... #സുസുക്കി
English summary
Suzuki Swift Hybrid Launched, Gets 32.0 km/L Mileage. Read in Malayalam.
Story first published: Saturday, July 15, 2017, 11:44 [IST]
Please Wait while comments are loading...

Latest Photos