സ്വിഫ്റ്റ് ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഈ വർഷം അവസാനത്തോടെ എത്തും

Written By:

സുസൂക്കി സ്വിഫ്റ്റിന് പുതിയ വേരിയന്റുകള്‍ ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017 അവസാനത്തോടെ സ്വിഫ്റ്റ് ഹൈബ്രിഡ്, സ്വിഫ്റ്റ് സ്‌പോര്‍ട് വേരിയന്റുകള്‍ ജപ്പാനില്‍ അവതരിക്കും.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

നിലവിലുള്ള മൈല്‍ഡ്-ഹൈബ്രിഡ് SVHS സംവിധാനത്തിലാകില്ല പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുക എന്നതാണ് ഏറ്റവും ശ്രദ്ധേയം. പൂര്‍ണമായും ഹൈബ്രിഡായി എത്തുന്ന സ്വിഫ്റ്റില്‍ സുസൂക്കി സോളിയോ ഹൈബ്രിഡ് പവര്‍ട്രെയിനാകും ഇടംപിടിക്കുക.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും, ഒരു മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റിലുമാകും സ്വിഫ്റ്റ് ഹൈബ്രിഡ് ഒരുങ്ങുക. 90 bhp കരുത്തും 118 Nm torque ഉം എഞ്ചിനില്‍ 5 സ്പീഡ് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനാകും സുസൂക്കി നല്‍കുകയെന്നും പ്രതീക്ഷിക്കുന്നു.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

വൈദ്യുതി കരുത്തില്‍, കുറഞ്ഞ വേഗതയില്‍ നിയന്ത്രിത ദൂരത്തില്‍ സഞ്ചരിക്കാന്‍ സുസൂക്കി സ്വിഫ്റ്റ് ഹൈബ്രിഡിന് സാധിക്കും.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

രണ്ടാം വേരിയന്റ്, സ്വിഫ്റ്റ് സ്‌പോര്‍ടില്‍ 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് സുസൂക്കി നല്‍കുക. 140 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്നതാണ് സ്വിഫ്റ്റ് സ്‌പോര്‍ട് എഞ്ചിന്‍.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

HEARTECT പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഭാരം 870 കിലോഗ്രാം മാത്രമായിരിക്കും.

മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് അടുത്ത വര്‍ഷത്തോടെ മാത്രമാകും ഇന്ത്യയില്‍ അവതരിക്കുക. അതേസമയം, സ്വിഫ്റ്റിന്റ മറ്റു വേരിയന്റുകളുടെ അവതരണം സംബന്ധിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കിയിട്ടുമില്ല.

സ്വിഫ്റ്റില്‍ ഹൈബ്രിഡ്, സ്‌പോര്‍ട് വേരിയന്റുകള്‍ ഒരുങ്ങുന്നു

എന്തായാലും പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികള്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് പുതുതരംഗം ഒരുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

കൂടുതല്‍... #സുസുക്കി
English summary
Suzuki Swift Hybrid And Sport Variants To Be Launched This Year. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark