പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

Written By:

കാര്‍ മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസുകളില്‍ ഒന്നാണ് സുസൂക്കി സ്വിഫ്റ്റ്. ഇന്ത്യ പോലെ തന്നെ രാജ്യാന്തര വിപണികളിലും സ്വിഫ്റ്റിന് ജനപ്രചാരമേറെയാണ്.

പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ച് സുസൂക്കി കാഴ്ചവെച്ച പുത്തന്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ചൂടാറും മുമ്പെ മോഡിഫിക്കേഷന്‍ കണ്ണുകള്‍ മോഡലില്‍ പതിഞ്ഞു കഴിഞ്ഞു. 'ഒന്ന് അടിച്ച് പരത്തിയ' സ്വിഫ്റ്റ് സ്‌പോര്‍ടിനെയാണ് എക്‌സ്-ടോമി ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

താഴ്ത്തിയ സസ്‌പെന്‍ഷനും വൈഡ് ബോഡിക്കിറ്റുമാണ് സ്വിഫ്റ്റ് സ്‌പോര്‍ട് മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങളുടെ അടിത്തറ. സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഗ്രില്ലിന് കസ്റ്റം വര്‍ക്കുകള്‍ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

ഫ്രണ്ട് ലിപ് സ്‌പോയിലറും, ഗ്രില്ലിന് മുകളില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ എയര്‍ ഇന്‍ടെയ്ക്കുകളും സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ഈ ഘടകങ്ങളില്‍ എക്‌സ്-ടോമി ഡിസൈന്‍ കൈകടത്തിയിട്ടില്ല.

പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

സൈഡ് സ്‌കേര്‍ട്ടുകള്‍, സില്‍വര്‍-ഗോള്‍ഡ് മള്‍ട്ടി-സ്‌പോക്ക് ഡീപ് ഡിഷ് അലോയ് വീലുകള്‍, ലോ പ്രൊഫൈല്‍ ടയറുകള്‍, സ്‌പോര്‍ടി ബ്ലാക് ഡീക്കലുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്‌സ്-ടോമി ഡിസൈന്‍ രൂപകല്‍പന ചെയ്ത സുസൂക്കി സ്വിഫ്റ്റ് മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
പുതിയ സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ മോഡിഫിക്കേഷന്‍ ഒരുങ്ങി

2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ മാരുതി സ്വിഫ്റ്റ് കടക്കാനിരിക്കെ, എക്‌സ്-ടോമി ഡിസൈനിന്റെ ഡിജിറ്റല്‍ റെന്‍ഡറിംഗ് മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖം നല്‍കുമെന്ന പ്രതീക്ഷയിലാണ് കാര്‍പ്രേമികള്‍.

Image Source: X-Tomi Design

English summary
Slammed Down Suzuki Swift Sport Render Is A Low-Rider’s Dream. Read in Malayalam.
Story first published: Thursday, September 28, 2017, 19:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark