ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

Written By:

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് എത്തുന്നു. സെപ്തംബര്‍ 12 ന് ആരംഭിക്കുന്ന 67 മത് ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ വെച്ച് 2017 സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി കാഴ്ചവെക്കും. 2005 ല്‍ ആദ്യമായി അവതരിച്ച സ്വിഫ്റ്റ് സ്‌പോര്‍ട്, 2018 തുടക്കത്തോടെ ഇന്ത്യന്‍ വിപണിയില്‍ വന്നെത്തുമെന്നാണ് പ്രതീക്ഷ.

To Follow DriveSpark On Facebook, Click The Like Button
ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പെര്‍ഫോര്‍മന്‍സ് വേര്‍ഷനാണ് സ്വിഫ്റ്റ് സ്‌പോര്‍ട്. പേര് സൂചിപ്പിക്കുന്നത് പോലെ സ്‌പോര്‍ടിയര്‍ ഇന്റീരിയറും എക്‌സ്റ്റീരിയറുമാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ മുഖമുദ്ര.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

വരാനിരിക്കുന്ന മൂന്നാം തലമുറ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ അടിമുടി മാറ്റങ്ങളാണ് സുസൂക്കി ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. സ്റ്റാന്‍ഡേര്‍ഡ് സ്വിഫ്റ്റില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപഘടനയാണ് സ്‌പോര്‍ടിന് ലഭിക്കുന്നത്.

Recommended Video
2017 Mercedes-Benz GLC AMG 43 Coupe Launched In India | In Malayalam - DriveSpark മലയാളം
ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

എയറോ കിറ്റ്, സ്‌പോര്‍ടി വീല്‍ ആര്‍ച്ചസ്, സ്‌പെഷ്യല്‍ അലോയ് വീല്‍ എന്നീ ഘടകങ്ങളാണ് ഇതിന് കാരണം. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌പോര്‍ട് പെഡലുകള്‍, ലെതര്‍ സ്റ്റീയറിംഗ് വീല്‍, സ്‌പോര്‍ട് സീറ്റുകള്‍, കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് എന്നിങ്ങനെ നീളുന്നതാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍, സ്റ്റാന്‍ഡേര്‍ഡ് സ്വിഫ്റ്റില്‍ നിന്നും ഏറെ ഭാരക്കൂടുതലിലാണ് 2017 സ്വിഫ്റ്റ് സ്‌പോര്‍ട് എത്തുക.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

അതേസമയം, HEARTECT പ്ലാറ്റ്‌ഫോമിലും ടര്‍ബ്ബോ എഞ്ചിനിലും എത്തുന്ന 2017 സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഭാരം നിലവിലെ വേര്‍ഷനില്‍ നിന്നും ഒരല്‍പം കുറയും.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

റീട്യൂണ്‍ ചെയ്ത 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് BOOSTERJET K14C പെട്രോള്‍ എഞ്ചിനാകും 2017 സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ പവര്‍ഹൗസ്. 147 bhp കരുത്തും 245 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഇന്ത്യന്‍ ചുവട്‌വെയ്പും സുസൂക്കിയുടെ പദ്ധതികളിലുണ്ട്. 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് BOOSTERJET പെട്രോള്‍ എഞ്ചിനാകും ഇന്ത്യന്‍ വരവില്‍ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ഒരുങ്ങുക.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

ബലെനോ RS ലും സമാന എഞ്ചിനാണ് ഇടംപിടിക്കുന്നത്.

ഫിയറ്റ് അബാര്‍ത്ത് പുന്തോ, ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ എതിരാളികള്‍.

ഹ്യുണ്ടായി i30N ന് സുസൂക്കിയുടെ മറുപടി; സ്വിഫ്റ്റ് സ്‌പോര്‍ട് വരുന്നു

അതേസമയം, 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഇന്ത്യന്‍ വിപണിയില്‍ കടന്നെത്തും.

കൂടുതല്‍... #സുസുക്കി
English summary
Maruti Suzuki Swift Sport World Premiere at 2017 Frankfurt Motor Show. Read in Malayalam.
Story first published: Monday, July 24, 2017, 20:07 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark