ഒരു രൂപ നല്‍കി ടാറ്റ കാറുകളെ സ്വന്തമാക്കാം — വര്‍ഷാവസാന ഓഫറുമായി ടാറ്റ
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറുകളില്‍ വര്‍ഷാവസാന ഓഫറുകളുമായി ടാറ്റ സജ്ജീവമായിരിക്കുകയാണ്. മെഗാ ഓഫറിന്റെ ഭാഗമായി കേവലം ഒരു രൂപ ഡൗണ്‍പെയ്‌മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ കാറുകളെ സ്വന്തമാക്കാം.

അതത് മോഡലുകളിലും വേരിയന്റുകളിലും ഒരു ലക്ഷം രൂപ വരെ ലാഭം നേടാന്‍ ഉപഭോക്താക്കള്‍ക്ക് ടാറ്റ അവസരം ഒരുക്കിയിട്ടുണ്ട്. വര്‍ഷാവസാന ഓഫറിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര ഫിനാന്‍സ് സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ കൈകോര്‍ത്തിരിക്കുകയാണ്.

Tata Motors Car Offer & Benefits
| Models | Hexa | Tiago | Tigor | Zest | Storme |
| Ex-showroom | Rs 11.9 Lakh | Rs 3.27 Lakh | Rs 4.65 Lakh | Rs 5.31 Lakh | Rs 10.53 Lakh |
| Total December Benefits | Rs 78,000 | Rs 26,000 | Rs 32,000 | Rs 68,000 | Rs 1,00,000 |

ആകര്‍ഷകമായ പദ്ധതികള്‍ക്ക് കീഴില്‍ ടാറ്റയുടെ പാസഞ്ചര്‍ കാറുകളില്‍ 100 ശതമാനം ഫിനാന്‍സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെയും ഉപഭോക്താക്കള്‍ക്ക് പുതിയ ടാറ്റ കാറുകളെ സ്വന്തമാക്കാം.
Recommended Video


ഇന്ത്യന്‍ കാര്‍ ശ്രേണിയില്‍ ടാറ്റയുടെ നിര ഏറെ ശക്തമാണ്. ഹാച്ച്ബാക്കായി ടിയാഗൊയും, സബ്-കോമ്പാക്ട് സെഡാനായി ടിഗോറും, സബ്-കോമ്പാക്ട് എസ്‌യുവിയായി നെക്‌സോണും, എസ് യുവിയായി ഹെക്‌സയും ടാറ്റ നിരയില്‍ രാജ്യത്ത് അണിനിരക്കുന്നുണ്ട്.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








