ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

Written By:

നെക്‌സോണ്‍ കൊണ്ട് ടാറ്റ അവസാനിപ്പിക്കുന്നില്ല. ഇന്ത്യന്‍ എസ്‌യുവി ശ്രേണി പൂര്‍ണമായും കൈയ്യടക്കാനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹ്യുണ്ടയി ക്രെറ്റയേയും ജീപ് കോമ്പസിനെയും എതിരിടാന്‍ പ്രാപ്തമായ രണ്ട് അവതാരങ്ങള്‍, ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുകയാണ്. 5 സീറ്റര്‍, 7 സീറ്റര്‍ എസ് യുവികളെ 2018-19 സാമ്പത്തിക വര്‍ഷത്തോടെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

നിലവില്‍ ശ്രേണി കൈയ്യടക്കിയിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരായാണ്, 5 സീറ്റര്‍ എസ്‌യുവി വന്നെത്തുക. ഏകദേശം 13 ലക്ഷം രൂപ പ്രൈസ് ടാഗാകും ടാറ്റയുടെ 5 സീറ്റര്‍ എസ്‌യുവി വഹിക്കുമെന്നാണ് സൂചന.

Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

വരാനിരിക്കുന്ന റെനോ ക്യാപ്ച്ചറിനും ടാറ്റയുടെ 5 സീറ്റര്‍ എസ്‌യുവി ഭീഷണി ഒരുക്കും.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

ജീപ് കോമ്പസിന് എതിരായ ടാറ്റയുടെ ആയുധമാണ് പുതിയ 7 സീറ്റര്‍ എസ്‌യുവി. 15 ലക്ഷം രൂപ പ്രൈസ് റേഞ്ചിലാകും ടാറ്റയുടെ 7 സീറ്റര്‍ എസ്‌യുവി എത്തുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഒരുങ്ങുന്ന L550 പ്ലാറ്റ്‌ഫോമിലാകും ഇരു എസ്‌യുവികളെയും ടാറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന.

ഡിസ്‌കവറി സ്‌പോര്‍ടിന്റെ പ്ലാറ്റ്‌ഫോം പങ്കിട്ടാണ് ഇരു എസ്‌യുവികളും കടന്നുവരികയെങ്കിലും, മോഡലുകളുടെ സ്റ്റൈലിംഗും ഫീലും വ്യത്യസ്തമായി തന്നെ നിലകൊള്ളും.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

കൂടാതെ, ഇരു എസ്‌യുവികളിലും വ്യത്യസ്ത എഞ്ചിനുകളെയാകും ടാറ്റ നല്‍കുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

138 bhp കരുത്തേകുന്ന എഫ്‌സിഎയുടെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II എഞ്ചിനാകും ടാറ്റുടെ 5 സീറ്റര്‍ എസ്‌യുവിയില്‍ ഉള്‍പ്പെടുക. അതേസമയം, 168 bhp കരുത്തേകുന്ന എഞ്ചിനാകും 7 സീറ്റര്‍ എസ്‌യുവിയില്‍ ടാറ്റ നല്‍കുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും ജീപ് കോമ്പസിനും എതിരെ ടാറ്റ; 5 സീറ്റർ, 7 സീറ്റര്‍ എസ്‌യുവികള്‍ പണിപ്പുരയിൽ

ടൂ-വീല്‍, ഫോര്‍-വീല്‍ ഡ്രൈവ് സെറ്റപ്പുകളില്‍ പുതിയ എസ്‌യുവികളെ ടാറ്റ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #ടാറ്റ #tata #suv
English summary
Tata Motors Confirms Rivals For Hyundai Creta And Jeep Compass. Read in Malayalam.
Story first published: Tuesday, August 22, 2017, 16:20 [IST]
Please Wait while comments are loading...

Latest Photos