ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

Written By:

ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് വാഹന നിര്‍മ്മാതാക്കള്‍ എല്ലാം ചുവട് വെയ്ക്കുകയാണ്. പരിസ്ഥിതി സൗഹാര്‍ദ്ദമായ കാറുകളുമായി രാജ്യാന്തര നിര്‍മ്മാതാക്കള്‍ കളംനിറയുമ്പോള്‍, മഹീന്ദ്ര മാത്രമാണ് ഇലക്ട്രിക് കാറുകളിലെ ഇന്ത്യന്‍ മുഖം.

To Follow DriveSpark On Facebook, Click The Like Button
ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

എന്നാല്‍ മഹീന്ദ്രയ്ക്ക് പിന്നാലെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സും ആദ്യ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വിപണിയില്‍ പുതുവിപ്ലവം കുറിച്ച ടിയാഗൊയില്‍ ഇലക്ട്രിക് വേര്‍ഷനെ ഒരുക്കുകയാണ് ടാറ്റ.

ടാറ്റ മോട്ടോര്‍സിന് കീഴിലുള്ള ടാറ്റ മോട്ടോര്‍സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് (TMETC) ഇലക്ട്രിക് ടിയാഗൊ ഒരുങ്ങുന്നത്. ഇത് സംബന്ധമായ അറിയിപ്പ് ട്വിറ്ററിലൂടെ TMETC തന്നെയാണ് പുറത്ത് വിട്ടതും.

ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

സെപ്തംബര്‍ ആറിന് യുകെ യില്‍ വെച്ച് നടക്കുന്ന ലോ കാര്‍ബണ്‍ വെഹിക്കിള്‍ ഇവന്റില്‍ ടിയാഗൊ ഇലക്ട്രിക്കിനെ ടാറ്റ സമര്‍പ്പിക്കും. എന്നാല്‍ ഇതാദ്യമായല്ല ഇലക്ട്രിക് യുഗത്തിലേക്കുള്ള ടാറ്റയുടെ ചുവട്‌വെയ്പ്.

Recommended Video
Ducati 1299 Panigale R Final Edition Launched In India | In Malayalam - DriveSpark മലയാളം
ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

നേരത്തെ ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനെ കോണ്‍സെപ്റ്റ് കാറായി ടാറ്റ കാഴ്ചവെച്ചിരുന്നു. ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷനില്‍ ടാറ്റ ഉള്‍പ്പെടുത്തിയ സമാന സാങ്കേതികവിദ്യയാകും ഇലക്ട്രിക് ടിയാഗൊയിലും വന്നെത്തുക.

ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

ചെലവ് കുറഞ്ഞ പുത്തൻ മോഡിഫൈഡ് X0 പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് ടിയാഗൊയുടെ നിര്‍മ്മാണം. തത്ഫലമായി ഇലക്ട്രിക് പവര്‍ട്രെയിന്‍, ബാറ്ററി, മറ്റ് ഘടകങ്ങളുടെ ചെലവ് ഗണ്യമായി കുറയുമെന്നാണ് നിഗമനം.

ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

ബോള്‍ട്ട് ഇലക്ട്രിക് വേര്‍ഷന് സമാനമായ 80 kW ഇലക്ട്രിക് മോട്ടോറായിരിക്കും ഇലക്ട്രിക് ടിയാഗൊയുടെയും കരുത്ത്. 240 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇലക്ട്രിക് മോട്ടോര്‍.

ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ ശേഷിയുള്ളതാകും ഇലക്ട്രിക് ടിയാഗൊ. അതേസമയം, ടാറ്റയുടെ പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡ്, ടമോയ്ക്ക് കീഴിലാകും ഇലക്ട്രിക് ടിയാഗൊ വിപണിയില്‍ അവതരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇലക്ട്രിക് യുഗത്തിലേക്ക് ടാറ്റ; ഇലക്ട്രിക് ടിയാഗൊ സെപ്തംബറില്‍ അവതരിക്കും

എന്തായാലും 2018 ഓടെ മാത്രമാകും ഇലക്ട്രിക് ടിയാഗൊ ഇന്ത്യയിലേക്ക് കടന്ന് വരികയെന്നാണ് സൂചന.

അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യ ബയോ-സിഎന്‍ജി അല്ലെങ്കില്‍ ബയോ-മിഥെയ്ന്‍ ബസിനെ ടാറ്റ അവതരിപ്പിച്ചത്.

English summary
Tata Tiago EV To Be Unveiled In September. Read in Malayalam.
Story first published: Tuesday, July 25, 2017, 11:21 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark