ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

Written By:

2030 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്ത് കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ലക്ഷ്യം സാധ്യമാക്കാന്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ഭീമന്മാരായ ടാറ്റ മോട്ടോര്‍സും, അശോക് ലെയ്‌ലാന്‍ഡും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കൈകോര്‍ക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

പൂര്‍ണമായും വൈദ്യുതിയില്‍ ഓടുന്ന ഇലക്ട്രിക ബസിനെ വികസിപ്പിക്കാനാണ് ടാറ്റ മോട്ടോര്‍സും, അശോക് ലെയ്‌ലാന്‍ഡും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും സംയുക്ത പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

നേരത്തെ, ഇലക്ട്രിക് കാറുകളെ വികസിപ്പിക്കാനും മൂന്ന് കമ്പനികളും സംയുക്തമായി ശ്രമം നടത്തിയിരുന്നൂവെങ്കിലും പാതി വഴിയില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

വ്യവസായ വാഹന ശ്രേണികളില്‍ ഈ മൂന്ന് കമ്പനികളുമാണ് അന്യോന്യം മത്സരിക്കുന്നത്. ഇപ്പോള്‍ ഇലക്ട്രിക് ബസുകളുടെ സാധ്യത തേടി മൂന്ന് കമ്പനികളും കൈകോര്‍ത്തിരിക്കുന്നത് രാജ്യാന്തര ശ്രദ്ധ വിളിച്ച് വരുത്തിയിരിക്കുകയാണ്.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

ഇലക്ട്രിക് കാറുകള്‍ക്കായി ഒത്ത് ചേര്‍ന്ന കമ്പനികള്‍ ഇനി ഇലക്ട്രോണിക് ബസുകളുടെ വികസനത്തിനായി കൈകോർക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്വവും നിക്ഷേപവും നിര്‍ണായകമാണ്. പദ്ധതിയുടെ പകുതി ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പ് കമ്പനികള്‍ക്ക് ലഭിച്ച് കഴിഞ്ഞു.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

മൂന്ന് കമ്പനികള്‍ക്കും വിദേശ പങ്കാളികള്‍ ഇല്ലാത്തതിനാല്‍ തദ്ദേശീയമായാകും ഇലക്ട്രിക് ബസ് ഒരുങ്ങുക.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

വിദേശ പിന്തുണയുടെ അഭാവത്തില്‍ മികച്ച രീതിയില്‍ സംയുക്തമായി ഇലക്ട്രിക് ബസിനെ വികസിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കമ്പനികളും.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

ഇന്ത്യയിലെ മുന്‍നിര ബസ് നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് ഇതിനകം ഇലക്ട്രിക് ബസുകളെ വികസിപ്പിച്ച് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനാകും ടാറ്റ മോട്ടോര്‍സില്‍ നിന്നുമുള്ള ഇലക്ട്രിക് ബസുകളെ ആദ്യം സ്വീകരിക്കുക.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

സര്‍ക്യൂട്ട് എന്നറിയപ്പെടുന്ന ആദ്യ ബസിനെ ആദ്യമായി അവതരിപ്പിച്ചത് അശോക് ലെയ്‌ലാന്‍ഡാണ്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് സര്‍ക്യൂട്ട് ബസിന്റെ സിംഗിള്‍ ചാര്‍ജ്ജ് ദൂരപരിധി.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

2019 ഓടെ 32 സീറ്റര്‍ ഇലക്ട്രിക് ബസിനെ അവതരിപ്പിക്കുമെന്ന് മഹീന്ദ്രയും നേരത്തെ വ്യക്തമാക്കിയതാണ്.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

ഇലക്ട്രിക് ബസുകളുടെ വില കുത്തനെ കുറയ്ക്കുന്നതിലാകും സംയുക്ത പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ ഉയര്‍ന്ന വിലയിലാണ് ഇലക്ട്രിക് ബസുകള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ഇലക്ട്രിക് ബസിനായി ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള 9 മീറ്റര്‍ ഇലക്ട്രിക് ബസിന്റെ 1.6 കോടി രൂപയാണ്. അത് പോലെ, 12 മീറ്റര്‍ ഇലക്ട്രിക് ബസിന്റെ വില വരുന്നത് 2 കോടി രൂപയുമാണ്.

English summary
Three Indian Automotive Giants Collaborate To Work On Electric Bus. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark