കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

Written By:

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ സ്വപ്‌ന കാറാണ് നാനോ. ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന സങ്കല്‍പത്തെ രത്തന്‍ ടാറ്റയും സംഘവും ഇന്ത്യയ്ക്ക് മുന്നില്‍ യാഥാര്‍ത്ഥ്യമാക്കി.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

എന്നാല്‍ സമീപ കാലത്ത് ടാറ്റയ്ക്ക് ബാധ്യതയായി നാനോ മാറിയെന്ന വാര്‍ത്തകളും വന്നിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാനോയില്‍ പുതിയ വിപ്ലവനീക്കങ്ങള്‍ നടത്തുകയാണ് ടാറ്റ.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

അതീവ രഹസ്യമായി നാനോയുടെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ പരീക്ഷതായാണ് പുതിയ വാര്‍ത്ത. കോയമ്പത്തൂരില്‍ വെച്ച് നടന്ന രഹസ്യ പരീക്ഷണത്തില്‍ രത്തന്‍ ടാറ്റയും പങ്ക് ചേര്‍ന്നിരുന്നു.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

ഇലക്ട്രിക് നാനോയുടെ റോഡ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ കാറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

Recommended Video
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

ലിഥിയം-അയോണ്‍ ബാറ്ററിയില്‍ ഒരുങ്ങിയ ഇലക്ട്രിക് മോട്ടറിലാകം നാനോയുടെ ഇലക്ട്രിക് പതിപ്പ് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മഹീന്ദ്ര e2o പ്ലസ് മാത്രമാണ് വിപണിയില്‍ ഇലക്ട്രിക് നാനോയുടെ എതിരാളി.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

നാനോയെ കൈവെടിയാനുള്ള ഒരുക്കത്തിലാണ് ടാറ്റ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കെയാണ് പുതിയ ഇലക്ട്രിക് നാനോയുടെ കടന്നുവരവ്. നാനോയുടെ ഇലക്ട്രിക് പതിപ്പ്, ഇന്ത്യന്‍ വാഹന വിപണിയില്‍ വീണ്ടും മാറ്റത്തിന് തിരികൊളുത്തുമെന്നാണ് വിലയിരുത്തല്‍.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

നാനോയുടെ രൂപഘടനയും, ചെലവ് കുറഞ്ഞ പ്ലാറ്റ്‌ഫോമും ഇലക്ട്രിക് പരിവേഷത്തിന് അനുയോജ്യമാണ്. ചെറു കാറുകള്‍ക്ക് ഇടയില്‍ പുതിയ ഇലക്ട്രിക് നാനോ വിപ്ലവം കുറിക്കുമെന്നതില്‍ സംശയമില്ല.

കുഞ്ഞന്‍ നാനോയ്ക്ക് ഒരു ഇലക്ട്രിക് പതിപ്പ്; ടാറ്റയുടെ രഹസ്യനീക്കം പുറത്ത്

എന്നാല്‍ മോഡലിന്റെ വിലയെ അടിസ്ഥാനപ്പെടുത്തിയാകും ഇലക്ട്രിക് പതിപ്പിന്റെ വിജയവും പരാജയവും.

കൂടുതല്‍... #ടാറ്റ #tata #hatchback
English summary
Tata Motors Tests Electric Nano In Coimbatore. Read in Malayalam.
Story first published: Monday, August 28, 2017, 15:28 [IST]
Please Wait while comments are loading...

Latest Photos