ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറാനുള്ള പടയൊരുക്കം ഇന്ത്യന്‍ വിപണിയില്‍ കണ്ടു തുടങ്ങി. ടിയാഗൊ ഹാച്ച്ബാക്കിന് ഇലക്ട്രിക് പരിവേഷം നല്‍കിയ ടാറ്റ വാര്‍ത്തകളില്‍ നിന്നും മറയുന്നതിന് മുമ്പെ, കമ്പനിയുടെ പുതിയ നീക്കം വെളിച്ചത്ത് വന്നിരിക്കുകയാണ്.

ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ആരോരുമറിയാതെ ടാറ്റ പരീക്ഷിക്കുന്ന നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്. കോയമ്പത്തൂരില്‍ വെച്ച് റോഡ് ടെസ്റ്റ് നടത്തുന്ന നാനോ ഇലക്ട്രിക് പതിപ്പിനെ TeamBHP യാണ് ക്യാമറയില്‍ പകര്‍ത്തിയത്.

ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

നാനോ GenX ബോഡി വര്‍ക്ക് നേടിയ ഇലക്ട്രിക് പതിപ്പാണ് ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങിയത്. സാധാരണ നാനോയുമായി സാമ്യത പുലര്‍ത്തുന്ന ഇലക്ട്രിക് പതിപ്പിനെ 4BNEV-A08 എന്ന സ്റ്റിക്കറാണ് വേര്‍തിരിക്കുന്നത്.

ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

വിന്‍ഡോയില്‍ പതിഞ്ഞ ഈ സ്റ്റിക്കര്‍, ഇലക്ട്രിക് പതിപ്പിനെ സൂചിപ്പിക്കുന്നു.

ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ലിഥിയം-അയോണ്‍ ബാറ്ററി കരുത്തില്‍ ഒരുങ്ങുന്ന ഇലക്ട്രിക് മോട്ടോറാകാം നാനോ ഇലക്ട്രിക് പതിപ്പില്‍ ടാറ്റ നല്‍കുന്നത്. ടാറ്റ നാനോ ഇലക്ട്രിക് പതിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ഇത് വരെയും ലഭ്യമല്ല.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതാദ്യമായാണ് ഇന്ത്യയില്‍ വെച്ച് ഇലക്ട്രിക് കാറുകളെ ടാറ്റ പരീക്ഷിക്കുന്നത്. നേരത്തെ, ഇംഗ്ലണ്ടിലുള്ള ടാറ്റ മോട്ടോര്‍സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററില്‍ നിന്നും ടിയാഗൊ, ബോള്‍ട്ട് ഹാച്ച്ബാക്കുകള്‍ക്ക് ഇലക്ട്രിക് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

ആരോരുമറിയാതെ ടാറ്റയുടെ പടയൊരുക്കം; നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും ടാറ്റയുടെ പുതിയ നീക്കം മഹീന്ദ്രയ്ക്ക് വെല്ലുവിളിയാകും എന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ടിയാഗൊ, നാനോ ഇലക്ട്രിക് പതിപ്പുകളെ ഇടവേളകളില്‍ അവതരിപ്പിച്ച് ഇലക്ട്രിക് ശ്രേണി കൈയ്യടക്കാനുള്ള ശ്രമമാണ് ടാറ്റ നടത്തുന്നത്.

കൂടുതല്‍... #ടാറ്റ #tata #hatchback
English summary
Spy Pics: Tata Nano Electric Car Spied Testing In Coimbatore. Read in Malayalam.
Story first published: Tuesday, September 12, 2017, 10:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark