നാനോയെ ടാറ്റ കൈവെടിയുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

Written By:

രത്തന്‍ ടാറ്റയുടെ സ്വപ്നം, നാനോയെ കമ്പനി കൈവെടിഞ്ഞോ? ഈ ചോദ്യം ഏറെ നാളായി വിപണിയിലും സാമ്പത്തിക രംഗത്തും മുഴങ്ങി കേള്‍ക്കുകയാണ്. പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ പോയ നാനോ, ടാറ്റയ്ക്ക് ഒരു ബാധ്യതയായി മാറി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

ടാറ്റ നിരയില്‍ നിന്നും പിന്‍വാങ്ങാനിരിക്കുന്ന കാറുകളുടെ പട്ടികയില്‍ നാനോയുമുണ്ടെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ, നാനോയുടെ ഇലക്ട്രിക് പതിപ്പ് പ്രത്യക്ഷപ്പെട്ടത് കാര്‍പ്രേമികളെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

അപ്പോള്‍ നാനോയുമായി ഇനിയും മുന്നോട്ട് പോകാന്‍ ടാറ്റ തീരുമാനിച്ചോ? ചോദ്യശരങ്ങള്‍ക്ക് മുമ്പില്‍ നാനോയുടെ ഭാവി ടാറ്റ വെളിപ്പെടുത്തിയിരിക്കുകയാണ്.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

ടാറ്റ നിരയില്‍ നിന്നും നാനോയെ ഉടന്‍ വെട്ടിമാറ്റില്ലെന്ന് കമ്പനി വ്യക്തമാക്കി. നാനോയുമായുള്ള ടാറ്റ ഗ്രൂപ്പിന്റെ വൈകാരിക ബന്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെറു ഹാച്ച്ബാക്കിന്റെ ഉത്പാദനം ഒരല്‍പ കാലം കൂടി തുടരുമെന്ന് ടാറ്റ അറിയിച്ചു.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന കാറാണ് ടാറ്റ നാനോ. പാസഞ്ചര്‍ വാഹന ശ്രേണിയില്‍ ടാറ്റയുടെ നിര്‍ണായക പങ്കാളിത്തമാണ് നാനോയെന്ന് ടാറ്റ മോട്ടോര്‍സ് വക്താവ് പറഞ്ഞു.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ക്ക് ഇടയില്‍ നാനോ ഇന്നും ഉപഭോക്താക്കളുടെ ഇഷ്ട വാഹനമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇലക്ട്രിക് പതിപ്പിലൂടെ നാനോയുടെ തലവര മാറ്റാനുള്ള കഠിനശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

കോയമ്പത്തൂരില്‍ നിന്നും ക്യാമറ പകര്‍ത്തിയ നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍, ടാറ്റയുടെ രഹസ്യ നീക്കം പുറത്ത് കൊണ്ടുവരികയായിരുന്നു.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

കാഴ്ചയില്‍ ഏറെ വ്യത്യാസങ്ങളില്ലാതെയാണ് ഇലക്ട്രിക് നാനോ ഒരുങ്ങിയിട്ടുള്ളത്.

നാനോയെ ടാറ്റ ഒഴിവാക്കുമോ?; ഹാച്ച്ബാക്കിന്റെ ഭാവി ഇങ്ങനെ

ടാറ്റയുടെ ഇംഗ്ലണ്ടിലുള്ള കേന്ദ്രത്തില്‍ നിന്നും ടിയാഗൊയുടെയും ബോള്‍ട്ടിന്റെയും ഇലക്ട്രിക് പതിപ്പുകള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് നെക്‌സോണ്‍ അവതരണ വേളയില്‍ ടാറ്റ മോട്ടോര്‍സ് പിവി ബിസിനസ് യൂണിറ്റ് പ്രസിഡന്റ്, മായങ്ക് അഗര്‍വാള്‍ സൂചിപ്പിച്ചിരുന്നു.

കൂടുതല്‍... #tata #hatchback #ടാറ്റ
English summary
Tata Motors Reveals Its Future Plans For Nano. Read in Malayalam.
Story first published: Wednesday, September 27, 2017, 12:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark