സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

Written By:

ടാറ്റ നെക്‌സോണിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 21 ന് ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന പുതിയ കോമ്പാക്ട് എസ്‌യുവിയെ അംഗീകൃത ടാറ്റ ഷോറൂമുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

11,000 രൂപ മുന്‍കൂര്‍ പണമടച്ചാണ് നെകോസണിനെ എസ്‌യുവിയെ ബുക്ക് ചെയ്യാനുള്ള അവസരം ടാറ്റ ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ അവസാന വാരത്തോടെ നെക്‌സോണിന്റെ വിതരണം ടാറ്റ ആരംഭിക്കും.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

എക്സ്ഇ, എക്സ്എം, എക്സ്ടി, എക്സ്സെഡ്, എക്സ്സെഡ്+ വേരിയന്റുകളിലായാണ് നെക്സോണിനെ ടാറ്റ ലഭ്യമാക്കുന്നത്. ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് നെക്സോണില്‍ ഇടംപിടിക്കുന്നത്.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഇതിന് പുറമെ ടിയാഗൊയിലും ടിഗോറില്‍ ഒരുങ്ങിയിട്ടുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും നെക്സോണില്‍ ലഭ്യമാണ്. 108.5 bhp കരുത്തും 170 Nm torque ഉം ഏകുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

108.5 bhp കരുത്തും 260 Nm torque മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ആദ്യ വരവില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാണ് നെക്സോണ്‍ ലഭ്യമാവുക. പിന്നീട് നെക്സോണ്‍ എഎംടി പതിപ്പിനെയും ടാറ്റ നല്‍കും. ഇക്കോണമി, സിറ്റി, സ്പോര്‍ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് നെക്സോണില്‍ ഒരുങ്ങുന്നത്.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

മസ്‌കുലാര്‍ ലുക്കിന്റെയും, കൂപെയ്ക്ക് സമാനമായ റൂഫ്ലൈനിന്റെയും പശ്ചാത്തലത്തില്‍ നെക്സോണിന് ശ്രേണിയില്‍ വേറിട്ട് മുഖമാണ് ലഭിക്കുന്നത്.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ആഢംബര കാറുകളില്‍ മാത്രം കാണുന്ന ഫ്ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടാറ്റ നെക്സോണ്‍ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള 6.5 ഇഞ്ച് HD ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്. 7 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിലായാകും നെക്സോണിനെ ടാറ്റ നല്‍കുക എന്നാണ് പ്രതീക്ഷ.

സെപ്തംബര്‍ 21 ന് ടാറ്റ നെക്‌സോണ്‍ എത്തും; പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

നിലവില്‍ ശ്രേണി കൈയ്യടക്കിയിരിക്കുന്ന മാരുതി ബ്രെസ്സയും, ഫോര്‍ഡ് ഇക്കോസ്പോര്‍ടുമാണ് ടാറ്റ നെക്സോണിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #ടാറ്റ #tata #suv
English summary
Tata Nexon SUV Bookings Open. Read in Malayalam.
Story first published: Monday, September 11, 2017, 18:21 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark