ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ? — ഒരു പഠനം

Written By:

ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവി, നെക്‌സോണിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍. മാരുതി സുസൂക്കി വിതാര ബ്രെസ്സയും, ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും കൈയ്യടക്കിയ ശ്രേണിയിലേക്ക് ടാറ്റ ആദ്യമായി കടന്നെത്തുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

പുതിയ എഞ്ചിന്‍, പുതുമയാര്‍ന്ന ഡിസൈന്‍, ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകള്‍ — ഇവയാണ് നെക്സോണിന്റെ തുറുപ്പ്ചീട്ട്. എന്നാൽ ഇക്കോസ്‌പോര്‍ടിനെയും ബ്രെസ്സെയെയും എതിരിടാനുള്ള കരുത്ത് നെക്സോണിനുണ്ടോ? കണ്ടെത്താം.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ഡിസൈന്‍

ഡിസൈനിന്റെ കാര്യത്തില്‍ ആദ്യം വിതാര ബ്രെസ്സയെ പരിഗണിക്കാം. അത്ര കെങ്കേമമാണോ ബ്രെസ്സയുടെ ഡിസൈന്‍? എസ്‌യുവില്‍ ഒരു അഡ്വഞ്ചറസ് മുഖം, അതാണ് മാരുതി സുസൂക്കി ബ്രെസ്സ.

Recommended Video - Watch Now!
Tata Nexon: Tata's New SUV (Nexon) For India | First Look - DriveSpark
ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

എന്തായാലും മാരുതി നല്‍കിയ ലളിതമാര്‍ന്ന ലൈനുകളും കോണ്‍ട്രാസ്റ്റ് റൂഫിംഗും ബ്രെസ്സയ്ക്ക് ഗ്ലാമര്‍ നല്‍കുന്നുണ്ട്. 198 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബ്രെസ്സയുടെ എസ്‌യുവി പരിവേഷത്തിന് മുതല്‍ക്കൂട്ടുമണ്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ഇക്കോസ്‌പോര്‍ടിന്റെ കാര്യത്തിലോ? 'കോമ്പാക്ട് എസ്‌യുവിക്ക് എന്താ സ്‌പോര്‍ടി മുഖം പാടില്ലേ' എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

വലുപ്പമേറിയ ഒക്ടഗണല്‍ ഗ്രില്ലും, ഉയര്‍ന്ന ബോണറ്റും, ടെയില്‍ ഗെയിറ്റിനോട് ചേര്‍ന്ന സ്‌പെയര്‍ വീലും ഇക്കോസ്‌പോര്‍ടിന്റെ മാത്രം പ്രത്യേകതയാണ്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സോടെയുള്ള ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

അതേസമയം, ഇക്കോസ്‌പോര്‍ടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും എത്താനിരിക്കുകയാണ്. പുതിയ ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഫോഗ് ലാമ്പുകള്‍, പുതിയ ഹെക്‌സഗണല്‍ ഗ്രില്ലും ബമ്പറും ഉള്‍പ്പെടുന്നതാണ് 2017 ഇക്കോസ്‌പോര്‍ട്. ടാറ്റ നെക്‌സോണിന് എതിരായുള്ള ഫോര്‍ഡിന്റെ പ്രതിരോധം കൂടിയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ഇനി ടാറ്റ നെക്‌സോണിനെ എടുക്കാം. ടാറ്റയുടെ പുതുവിപ്ലവം, 'IMPACT' ഡിസൈന്‍ ഫിലോസഫിയാണ് നെക്‌സോണിന്റെയും കരുത്ത്. മസ്‌കുലാര്‍ ലുക്കും, കൂപെയ്ക്ക് സമാന റൂഫിംഗും നെക്‌സോണിന്റെ ഹൈലൈറ്റാണ്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ഫോഗ് ലാമ്പുകള്‍ക്ക് സെറാമിക് ഫിനിഷും ടാറ്റ ഒരുക്കിയിട്ടുണ്ട്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സ് രേഖപ്പെടുത്തുന്ന നെക്‌സോണ്‍, സീരിയസ് ഓഫ്-റോഡറാണ് എന്ന് പറയാൻ സാധിക്കില്ല.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

എഞ്ചിന്‍, പെര്‍ഫോര്‍മന്‍സ്

ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബ്രെസ്സയില്‍ മാരുതി സുസൂക്കി നല്‍കുന്നത്. 88.7 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോകസ് ഇടംപിടിക്കുന്നു. അതേസമയം, വിപണിയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ ബലെനോ RS ന്റെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോ-പെട്രോള്‍ എഞ്ചിനും ബ്രെസ്സയില്‍ എത്താന്‍ സാധ്യതയുണ്ട്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

110 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 98 bhp കരുത്തും 205 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 123 bhp കരുത്തും 170 Nm torque ഉം ഏകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോ-പെട്രോള്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ ഓപ്ഷനുകളാണ് ഇക്കോബൂസ്റ്റില്‍ ലഭ്യമാകുന്നത്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ഡീസല്‍, ഇക്കോബൂസ്റ്റ് എഞ്ചിനുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുമ്പോള്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ലഭിക്കുന്നത്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

ബ്രെസ്സയിലും 100 കിലോഗ്രാം ഭാരുക്കുറവിലാണ് ഇക്കോസ്‌പോര്‍ട് എത്തുന്നതും.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

പുത്തന്‍ എഞ്ചിനാണ് ടാറ്റ നെക്‌സോണിന്റെ ഹൈലൈറ്റ്. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ റെവൊട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ കരുത്ത്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

108.5 bhp കരുത്തും 260 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും നെക്സോണില്‍ ലഭ്യമാണ്. ഇരു എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വന്നെത്തുക.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

വില

7.24 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന വിതാര ബ്രെസ്സയില്‍ ഏഴ് വേരിയന്റുകള്‍ ലഭ്യമാണ്. ടോപ് വേരിയന്റ് ZDi പ്ലസ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിനെ 9.91 ലക്ഷം രൂപയിലാണ് മാരുതി അണിനിരത്തുന്നത്.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

മള്‍ട്ടിപ്പിള്‍ എഞ്ചിന്‍ ഓപ്ഷനുകളുടെ പശ്ചാത്തലത്തില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും വൈവിധ്യമാര്‍ന്ന വേരിയന്റുകള്‍ ഇടംപിടിക്കുന്നു. 7.1 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ഫോർഡ് ഇക്കോസ്പോർട് കടന്നെത്തുന്നത്. 10.71 ലക്ഷം രൂപയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ടോപ് വേരിയന്റ്, പ്ലാറ്റിനം എഡിഷന്‍ ഡീസലിന്റെ വില.

ഫോർഡ് ഇക്കോസ്പോർടിനും മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്സോൺ ഭീഷണിയോ?

കോമ്പാക്ട് എസ്‌യുവി ശ്രേണിയിലെ മത്സരം കണക്കിലെടുത്താകും നെക്‌സോണില്‍ ടാറ്റ വില ഒരുക്കുക. 7 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ടാറ്റ നെക്‌സോണ്‍ കടന്നെത്തുക. 11 ലക്ഷം രൂപ വിലയിലാകും നെക്‌സോണ്‍ ടോപ് വേരിയന്റിനെ ടാറ്റ ലഭ്യമാക്കുകയെന്നും സൂചനയുണ്ട്.

കൂടുതല്‍... #ടാറ്റ #tata #എസ്‌യുവി
English summary
Tata Nexon vs Maruti Vitara Brezza vs Ford Ecosport — Comparison. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark