ഡിസൈറിന് പിന്നാലെ ടാറ്റ മോട്ടോർസ് നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

ടാറ്റ മോട്ടോർസ്യുടെ മുംബൈ ഓഫീസില്‍ നിന്നുമാണ് പരസ്യ ആവശ്യങ്ങള്‍ക്കായി നെക്‌സോണ്‍ പശ്ചിമ ബംഗളില്‍ എത്തിയത്.

By Dijo Jackson

മാരുതി ഡിസൈറിന് പിന്നാലെ വിപണിയില്‍ എത്താനിരിക്കുന്ന ടാറ്റ മോട്ടോർസ് നെക്‌സോണും അപകടത്തില്‍ തകർന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയ്ക്ക് സമീപം ട്രാക്ടറുമായാണ് ടാറ്റ മോട്ടോർസ് നെക്‌സോണ്‍ അപകടത്തില്‍ പെട്ടത്.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

പരസ്യ ഷൂട്ടിംഗിനായാണ് സിലിഗുരിയിലേക്ക് ടാറ്റ നെക്‌സോണ്‍ എത്തിയതെന്ന് സിലിഗുരി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ മുംബൈ ഓഫീസില്‍ നിന്നുമാണ് പരസ്യ ആവശ്യങ്ങള്‍ക്കായി നെക്‌സോണ്‍ പശ്ചിമ ബംഗളില്‍ എത്തിയത്.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

സ്റ്റിക്കറുകളാല്‍ മൂടപ്പെട്ട നെക്‌സോണ്‍ മണലുമായി വന്ന ട്രാക്ടറില്‍ ഇടിക്കുയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. കുര്‍ലകോത്തെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പീപ്രിതാന്‍ മേഖലയില്‍ വെച്ചാണ് അപകടമുണ്ടായത്.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

ട്രാക്ടറുമായുള്ള കൂട്ടിയിടിയില്‍ നെക്‌സോണിന് സാരമായ പരുക്കേറ്റതായി ചിത്രങ്ങളിൽ വ്യക്തമാണ്. നെക്‌സോണിന്റെ ഇടത് വശത്തെ പിന്‍ചക്രം ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച് നില്‍ക്കുന്നതായും ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

ഇതിന് പുറമെ, നെക്‌സോണിന്റെ ബോണറ്റിനും തകരാര്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു. അതേസമയം, നെക്‌സോണിലെ യാത്രക്കാര്‍ക്ക് സാരമായ പരുക്കേറ്റില്ല എന്നതും ശ്രദ്ധേയം.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

എന്നാൽ അപകടത്തിന് ദൃക്സാക്ഷിയായ ബൈക്ക് യാത്രികന് കൂട്ടിയിടിയിൽ പരുക്കേറ്റിട്ടുണ്ട്. നെക്സോണും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കവെ ബൈക്ക് യാത്രികൻ സമീപത്ത് കൂടി കടന്ന് പോവുകയായിരുന്നൂവെന്ന് ഗ്രാമവാസികൾ പറഞ്ഞു.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

അപകടത്തില്‍ പരുക്കേറ്റവരെ ഗ്രാമവാസികള്‍ ഥകുര്‍ഗുഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി നെക്‌സോണിനെ പിന്‍വലിക്കുകയായിന്നൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

2017 ഒക്ടോബറോടെ നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസൈറിന് പിന്നാലെ ടാറ്റ നെക്‌സോണും അപകടത്തില്‍ തകര്‍ന്നു

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് നെക്‌സോണിനെ ടാറ്റ ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്സവ സീസണിലേക്കുള്ള ടാറ്റയുടെ പ്രതീക്ഷയാണ് എസ്‌യുവി മോഡൽ നെക്സോണ്‍.

Most Read Articles

Malayalam
കൂടുതല്‍... #ടാറ്റ മോട്ടോർസ്
English summary
Tata Nexon Involved In Head-On Collision In Siliguri. Read in Malayalam.
Story first published: Wednesday, May 17, 2017, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X