'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

Written By:

ടാറ്റയുടെ പുതിയ കോമ്പാക്ട് എസ്‌യുവി, നെക്‌സോണാണ് ഇന്ന് വിപണിയിലെ ചര്‍ച്ചാ വിഷയം. ടിയാഗൊ ഹാച്ച്ബാക്കിലൂടെ ടാറ്റ തുടക്കം കുറിച്ച പുതുവിപ്ലവം, ഹെക്‌സ ക്രോസോവറിലൂടെയും ടിഗോര്‍ കോമ്പാക്ട് സെഡാനിലൂടെയും ഇന്ന് എത്തി നില്‍ക്കുന്നത് കോമ്പാക്ട് എസ്‌യുവി നെക്‌സോണിലാണ്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

2016 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ചുവട് ഉറപ്പിച്ച നെക്‌സോണ്‍, ജനീവ മോട്ടോര്‍ ഷോയില്‍ താരത്തിളക്കം നേടുകയായിരുന്നു. ഇത് തന്നെയാണ് മാരുതി വിതാര ബ്രെസ്സ കൈയ്യടക്കിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കുള്ള നെക്‌സോണിന്റെ കടന്ന് വരവിന് കരുത്ത് പകരുന്നത്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി എന്നതില്‍ ഉപരി, ഫസ്റ്റ് ഇന്‍ ക്ലാസ് ഫീച്ചറുകളുമായാണ് നെക്‌സോണ്‍ വന്നെത്തുന്നത്. ടാറ്റ നെക്‌സോണില്‍ ഇടംപിടിക്കുന്ന ഫീച്ചറുകള്‍-

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

മള്‍ട്ടി-ഡ്രൈവ് മോഡുകള്‍

കോമ്പാക്ട് എസ്‌യുവി സെഗ്മന്റില്‍ ഇതാദ്യമായാണ് മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ ഇടംപിടിക്കുന്നത്. വിവിധ ഡ്രൈവിംഗ് സാഹചര്യത്തിന് അനുസൃതമായി എസ്‌യുവിയുടെ പ്രകടനം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഫീച്ചറാണ് മള്‍ട്ടി-ഡ്രൈവ് മോഡ്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മോഡുകള്‍ക്ക് കീഴില്‍ എഞ്ചിന്‍ റെസ്‌പോണ്‍സ് ക്രമീകരിക്കപ്പെടും. ഇക്കോ, സിറ്റി മോഡുകള്‍ ഇന്ധനക്ഷമതയെ അടിസ്ഥാനപ്പെടുത്തി സജ്ജമാകുന്നു.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനില്‍ നിന്നും 260 Nm torque ഏകുകയാണ് സ്‌പോര്‍ട് മോഡിന്റെ ലക്ഷ്യം.

ഫ്‌ളോട്ടിംഗ് ഡാഷ് ടോപ് HD ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ

ഇന്റീരിയര്‍ വിപ്ലവമാണ് നെക്‌സോണില്‍ ടാറ്റ നടത്തിയിരിക്കുന്നത്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

പുതിയ ടച്ച്‌സ്‌ക്രീനും, ഫ്രീ സ്റ്റാന്‍ഡിംഗ് ഡിസ്‌പ്ലേയും (ഫ്‌ളോട്ടിംഗ് ഡാഷ് ടോപ് HD ടച്ച്‌സ്‌ക്രീന്‍ എന്ന് ടാറ്റ വിശേഷിപ്പിക്കുന്നു) ഫസ്റ്റ്-ഇന്‍-സെഗ്മന്റ് ഫീച്ചറാണ്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

ആഡംബര കാറുകള്‍ക്ക് സമാനമായി ഒരുങ്ങുന്ന 6.5 ഇഞ്ച് ഫ്‌ളോട്ടിംഗ് ഡിസ്‌പ്ലേ യൂണിറ്റില്‍ യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി ഉള്‍പ്പെടുന്നു.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

ഡ്രൈവ് മോഡുമായി ബന്ധപ്പെട്ടിരിക്കുന്ന അത്യാധുനിക ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടാറ്റ നെക്‌സോണിന് ലഭിക്കുന്നത്. 8 സ്പീക്കര്‍ സിസ്റ്റമാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമാകുന്നത്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ടോപ് വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എത്തുന്നു. ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ലഭിക്കുന്ന ആദ്യ ടാറ്റ വാഹനം കൂടിയാണ് നെക്‌സോണ്‍.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

മൊബൈല്‍-വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും, വോയിസ് ബേസ്ഡ് റിപ്ലൈ കമ്മാന്‍ഡുകള്‍ നല്‍കാനും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവസരം നല്‍കുന്നു.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

സ്ലൈഡിംഗ് താംബൂര്‍ ഡോര്‍ മെക്കാനിസത്തിലുള്ള ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍

ഹൈ-എന്‍ഡ് ആഡംബര കാറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രീമിയം-സ്‌പോര്‍ടി ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോളാണ് ഇന്റീരിയറിന് ലഭിക്കുന്നത്. സ്ലൈഡിംഗ് താംബൂര്‍ ഡോര്‍ മെക്കാനിസം മുഖേന അനായാസ സ്‌റ്റോറേജ് സ്‌പെയ്‌സ് ഒരുങ്ങും.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നും നെക്‌സോണുകളെ ടാറ്റ രാജ്യത്തുടനീളം എത്തിച്ച് കൊണ്ടിരിക്കുകയാണ്. 108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ റെവൊട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ കരുത്ത്.

'കേവലം മറ്റൊരു കോമ്പാക്ട് എസ്‌യുവി അല്ല നെക്‌സോണ്‍'; ഇടംപിടിക്കുന്നത് ഫസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകൾ

108.5 bhp കരുത്തും 260 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും നെക്‌സോണില്‍ ലഭ്യമാണ്. ഇരു എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വന്നെത്തുക.

കൂടുതല്‍... #ടാറ്റ #tata #എസ്‌യുവി
English summary
Official: Tata Nexon Class-Leading Features Revealed Ahead Of Launch In India. Read in Malayalam.
Story first published: Monday, July 24, 2017, 18:23 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark