ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

Written By:

മാരുതി ബ്രെസ്സയ്ക്കും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനുമുള്ള ടാറ്റയുടെ മറുപടിയാണ് നെക്‌സോണ്‍ എസ്‌യുവി. ടാറ്റയുടെ പുതുവിപ്ലവം, IMPACT ഡിസൈന്‍ തത്വത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ഒരു ആരാധക സമൂഹത്തെ സൃഷ്ടിക്കാന്‍ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നെക്‌സോണിന് സാധിച്ചു.

ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിച്ചിരിക്കുകയാണ്. ആറ് മുതല്‍ എട്ട് ആഴ്ച വരെയാണ് നെക്‌സോണിനായുള്ള കാത്തിരിപ്പ് കാലാവധി.

ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

വിപണിയില്‍ എസ്‌യുവി പോര് മുറുകവെ, 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്. 6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് എത്തുന്നതും.

ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

കേവലം വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും, ഡിസൈനും ടാറ്റ നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

ഫിയറ്റിന്റെ രഞ്ജന്‍ഗോണ്‍ ഫാക്ടറിയില്‍ നിന്നുമാണ് നെക്‌സോണിനെ ടാറ്റ ഉത്പാദിപ്പിക്കുന്നത്. നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അധിക ഷിഫ്റ്റ് അല്ലെങ്കില്‍ മറ്റൊരു അസംബ്ലി ലൈന്‍ ക്രമീകരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ടാറ്റ നീക്കം നടത്തിയേക്കും.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

ടാറ്റ നെക്‌സോണിനായുള്ള കാത്തിരിപ്പ് വര്‍ധിക്കുന്നു

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ലഭ്യമാകുന്നതും.

കൂടുതല്‍... #tata #suv #ടാറ്റ
English summary
Wait For The Tata Nexon Gets Longer — Find Out Why. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark