വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

Written By:

ഇന്ത്യയിൽ ഡിമാന്റ് ഏറിക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് മത്സരങ്ങൾക്ക് ആക്കംകൂട്ടാൻ ടാറ്റയുടെ ചെറുഎസ്‌യുവി നെക്സൺ അവതരിക്കുന്നു. ഈ വർഷം രണ്ടാം പകുതിയോടെ നെക്സണിന്റെ അവതരണമുണ്ടാകുമെന്നാണ് ടാറ്റയുടെ അറിയിപ്പ്.

To Follow DriveSpark On Facebook, Click The Like Button
വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

നെക്സൺ കൂടാതെ ലാൻഡ് റോവർ പ്ലാറ്റ്ഫോമിൽ ക്യൂ 5 എന്ന കോഡ് നാമത്തിലുള്ള ഒരു പ്രീമിയം എസ്‌യുവിയെ കൂടി പുറത്തിറക്കുന്നുണ്ട് ടാറ്റ. എന്നാൽ ഈ പ്രീമിയം എസ്‌യുവിയെ അടുത്തവർഷം വിപണിയിലെത്തിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

മാരുതിയുടെ ജനപ്രിയ എസ് യു വി വിറ്റാര ബ്രെസയ്ക്ക് മുഖ്യ എതിരാളിയായിട്ടായിരിക്കും ടാറ്റയുടെ ഈ സബ് ഫോർമീറ്റർ ചെറു എസ്‌യുവി നെക്സൺ എത്തുക.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

ടാറ്റയുടെ എക്സ്‌വൺ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിട്ടുള്ള ഈ വാഹനത്തിന് മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ടാറ്റ.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

ടാറ്റയുടെ ചെറുകാർ ടിയാഗോയിലും ക്രോസോവർ ഹെക്സയിലും പിൻതുടർന്നിട്ടുള്ള ഡിസൈൻ ഫിലോസഫി തന്നെയായിരിക്കും നെക്സണിനും അടിത്തറയാകുന്നത്.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

6.5 ഇഞ്ച് ടച്ച് ഇൻഫൊര്‍ടൈൻമെന്റ് സിസ്റ്റം, പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിംഗ് ലാമ്പ്, പുഷ് സ്റ്റാർട്ട് സ്റ്റോപ്പ് എന്നീ ഫീച്ചറുകളോടെയുള്ള വാഹനമായിരിക്കും ടാറ്റയുടെ ഈ കോംപാക്ട് എസ്‌യുവി.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

പ്രീമിയം എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള എക്കോ, സിറ്റി, സ്പോർട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഈ വാഹനത്തിലുണ്ടായിരിക്കും.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

2016 ദില്ലി എക്സ്പോയിൽ അവതരിച്ച നെക്സണിന്റെ പ്രോഡക്ഷൻ മോഡലാണ് വിപണിയിലെത്തുന്നത്. ടിയാഗോയിലുള്ള 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സണിന്റെ കരുത്ത്.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

പുതിയ 1.5 ലിറ്റർ എൻജിനായായിരിക്കും ഡീസൽ മോഡലിനുണ്ടാവുക. 2014 ൽ നടന്ന ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു നെക്സൺ ഒരു കൺസ്പെറ്റ് രൂപത്തിൽ ആദ്യമായി അവതരിക്കുന്നത്.

വിറ്റാരയ്ക്ക് കടുത്ത എതിരാളിയാകാൻ ടാറ്റ നെക്സൺ...

6.5 ലക്ഷം മുതൽ 10 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം, ബ്രെസയെ കൂടാതെ ഫോ‍ഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങളെ ലക്ഷ്യമിട്ടായിരിക്കും വിപണിയിലെത്തിച്ചേരുക.

കൂടുതല്‍... #ടാറ്റ #tata
English summary
Tata’s Upcoming Sub-Compact SUV ‘Nexon’ — What We Know So Far
Story first published: Monday, January 23, 2017, 16:38 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark