ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

Written By:

ടാറ്റ മോട്ടേഴ്സ് പുറത്തിറക്കിയ ചെറുവാഹനം ടിയാഗോ ഇന്ത്യയിൽ വൻവിജയം കൊയ്തൊരു വാഹനമാണ്. ടാക്സി കാറെന്ന ടാറ്റയുടെ തലകെട്ടുതന്നെ തിരുത്തിയെഴുതിയ വാഹനമെന്നും ടിയാഗോയെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ വില്പനയിൽ ഹോണ്ടയെ പിൻതള്ളി നാലാമതായി എത്താൻ ടാറ്റയ്ക്ക് പ്രേരകമായതും ടിയാഗോ തന്നെ അങ്ങനെ നീളുന്നു ടിയാഗോയുടെ വിശേഷണങ്ങൾ....

To Follow DriveSpark On Facebook, Click The Like Button
ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

2016 ദില്ലി ഓട്ടോഎക്സ്പോയിൽ സിക്ക ആക്ടീവ് എന്ന പേരിലൊരു മോഡലിനെ അവതരിപ്പിച്ചിരുന്നു. സിക്ക എന്നപേരു നേരത്തെ തന്നെ വേണ്ടെന്നുവച്ചതിനാൽ ടിയാഗോയുടെ 'ആക്ടീവ്' പേരിലുള്ള പതിപ്പുമായി എത്തിയിരിക്കുകയാണ് ടാറ്റ. മുബൈയിലുള്ള ചടങ്ങളിലായിരുന്നു ടിയാഗോ ആക്ടീവിന്റെ അവതരണം.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

ടിയാഗോ ഹാച്ച്ബാക്കിന്റെ ക്രോസോവർ പതിപ്പാണ് ആക്ടീവ്. ഉടൻ തന്നെ ഈ മോഡലിന്റെ അവതരണമുണ്ടാകുമെന്നാണ് സൂചന. മെക്കാനിക്കൽ ഫീച്ചറുകളിൽ മാറ്റമൊന്നുമുണ്ടായിരിക്കുന്നതല്ല.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

മുന്നിലും പിന്നിലുമുള്ള ബംബറുകളിലെ ബ്ലാക്ക് ക്ലാഡിംഗ്, സിൽവർ ബാഷ് പ്ലെയിറ്റ്, സൈഡ് ബോഡി ക്ലാഡിംഗ്, ബ്ലാക്ക് നിറത്തിലുള്ള റൂഫും മിററുകളും, സിൽവർ ഫിനിഷ് റൂഫ്റെയിൽസ്, ഗൺമെറ്റൽ അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പുതുമകൾ.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

കളർ പാനലുകളും ലെതർ സീറ്റുകളും നൽകി എന്നല്ലാതെ നിലവിലുള്ള മോഡലിൽ നിന്നു പറയത്തക്ക മാറ്റങ്ങളൊന്നും ഇന്റീരിയറിൽ വരുത്തിയിട്ടില്ല.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച കൺസ്പെറ്റ് മോഡലിലുണ്ടായിരുന്ന ഡെക്കാലുകളും അലോയ് വീലുകളും ഈ പ്രൊഡക്ഷൻ മോഡലിൽ ഇല്ലെന്നുള്ളൊരു അഭാവമുണ്ട്.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും ടിയാഗോയുടെ ആക്ടീവ് പതിപ്പിന്റെ അവതരണം.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

അമ്പതിനായിരത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് കഴിഞ്‍വർഷം ഇന്ത്യയിലെ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെട്ട കാർ എന്ന പദവി ടിയാഗോയ്ക്കായിരുന്നു.

ടിയാഗോ വിജയത്തനുശേഷമിതാ ടിയാഗോ ആക്ടീവ്!!!

ഇന്ത്യയിൽ വില്പന ഒന്നുകൂടി കൊഴുപ്പിക്കാം എന്ന ഉദ്ദേശത്തിൽ വാഹനശൃംഖല വിപുലീകരിക്കാനാണ് ടാറ്റയുടെ ശ്രമം.

 
കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors Showcases The Tiago Aktiv; India Launch Soon
Story first published: Saturday, January 21, 2017, 12:13 [IST]
Please Wait while comments are loading...

Latest Photos